ഉറക്കത്തിന്റെ പരിണാമം
പരിണാമപരമായി ഉറക്കത്തിന്റെ ധർമ്മവും ഉറക്കത്തിന്റെ പരിണാമവും വിശകലനം ചെയ്യുന്ന ലേഖനം. ഉറക്കം മസ്തിഷ്‌കത്തിൽ ചെയ്യുന്ന ജൈവ പ്രവർത്തനങ്ങളും ആധുനിക ജീവിതത്തിലേക്ക് ഉറക്കം എങ്ങനെ രൂപാന്തരപ്പെട്ടു എന്നും അവതരിപ്പിക്കുന്നു.
അന്തരീക്ഷത്തിൽ നിന്നും ജീവികളുടെ ഡി.എൻ.എ. വേർതിരിച്ചെടുത്ത് ശാസ്ത്രസംഘങ്ങൾ
അന്തരീക്ഷ വായുവിൽ നിന്നും മൃഗങ്ങളുടെ ഡി.എൻ.എ. വേർതിരിച്ചെടുത്തിയിരിക്കുകയാണ് യൂറോപ്പിൽ നിന്നുള്ള ശാസ്ത്രസംഘങ്ങൾ. ജൈവവൈ വിധ്യത്തെ കുറിച്ചുള്ള പഠനങ്ങൾക്കും ഫോറൻസിക് തെളിവുകളുടെ ശേഖരണത്തിനുമൊക്കെ ഈ വിദ്യ സഹായകരമാകുമെന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്.
പ്രണയിക്കുമ്പോള്‍ നമ്മില്‍ എന്താണ് സംഭവിക്കുന്നത് ?
നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ ? രഹസ്യമായെങ്കിലും. എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പരിചയമുണ്ടാവും. നിങ്ങളുടെ പ്രണയം അറിയിക്കാൻ വെമ്പി നിന്നിരുന്ന അവസരത്തിൽ നിങ്ങളുടെ കൈപ്പത്തികൾ വിയർത്തിരുന്നോ? വയറ്റിൽ ഒരു ഇക്കിളി തോന്നിയിരുന്നോ? അല്ലെങ്കിൽ, സംസാരിച്ചു തുടങ്ങിയപ്പോൾ സാധാരണമല്ലാത്ത ഒരു വിറയലും, ശബ്ദത്തിൽ ഒരു വിക്കലും അനുഭവിച്ചിരുന്നോ? ഇത്തരം ശാരീരിക മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ? നിങ്ങളുടെ നെഞ്ചിടിപ്പ് കുടിയിരുന്നോ? ഉണ്ടെങ്കിൽ എന്തുകൊണ്ടാണിങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനെക്കുറിച്ചാണീ ലേഖനം. വെറുപ്പിന്റെ ഈ കാലത്തു പ്രണയത്തെക്കുറിച്ചു എഴുതുന്നതിലും വലിയ രാഷ്ട്രീയ പ്രവർത്തനം എന്താണ് ?
കോസ്മിക് കലണ്ടർ
കാൾ സാഗൻ (Carl Sagan) അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് ഈ ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ – അതായത് 13.8 ബില്യൺ വർഷത്തെ – ഒരൊറ്റ വർഷത്തെ, അതായത് 365 ദിവസത്തിൻ്റെ ഒരു കാലയളവിലേക്ക് ചുരുക്കുന്നു.
ചിത്രശലഭങ്ങളും ലാർവാഭക്ഷണസസ്യങ്ങളും
ഓരോ ശലഭത്തിനും അതിന്റെ ലാർവ ഭക്ഷിക്കുന്ന പ്രത്യേക സസ്യങ്ങളുമുണ്ട്. അതുള്ളിടത്തേ ആ ശലഭത്തെയും കാണാനാവൂ. ചില ശലഭലാർവകൾ ഭക്ഷണമാക്കുന്ന ചെടികളെ പരിചയപ്പെട്ടാലോ?
ഭൂമിയുടെ ചരിത്രത്തിന്റെ സമയപ്പട്ടിക
ജീവജാതികളുടെ പരിണാമം ഭൂമിയുടെ മാറ്റവുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നു.
ലാർജ് ഹാഡ്രോൺ കൊളൈഡർ – പുതിയ പരീക്ഷണങ്ങൾ, പുതിയ കണ്ടെത്തലുകൾ
എന്തിനാലുണ്ടായി ഈ പ്രപഞ്ചം എന്ന ചോദ്യത്തിന് മനുഷ്യരാശിയുടെ ഉത്ഭവത്തോളം പഴക്കമുണ്ട്. അന്ന് തുടങ്ങിയ ഈ ചോദ്യം ചെയ്യൽ മനുഷ്യരാശിയുടെ പരിണാമത്തോടൊപ്പം പുതുക്കപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു.
നമ്മൾ നിശ്ശബ്ദരായപ്പോൾ…
അഞ്ചു ഭൂഖണ്ഡങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ നിശ്ചലം ആകുമ്പോൾ എന്ത് സംഭവിക്കും എന്ന് അറിയുവാൻ ക്യാമറകൾ സ്ഥാപിച്ചു. പലയിടങ്ങളിൽ നിരീക്ഷിച്ചു. അതിൽ നിന്നും ഒരു
ഡോക്യുമെന്ററി നിർമ്മിച്ചു. ‘The Year Earth Changed’