പ്രകൃതി സംരക്ഷണത്തിന്റെ പാലപ്പൂവൻ മാതൃക 

മൂക്കിന് പാലപ്പൂവിന്റെ ഞെട്ടിനോട് സാമ്യമുള്ളതുകൊണ്ട് കാസറഗോഡുകാർ Cantor’s Giant Softshell Turtle നെ വിളിച്ച പേരാണ് “പാലപ്പൂവൻ”. ശുദ്ധജല ആവാസവ്യവസ്ഥയുടെ പ്രധാന കണ്ണിയാണ് ഈ ഭീമനാമകൾ. ഇന്ത്യയിലെ ആദ്യത്തേതും ലോകത്തിൽ കണ്ടെത്തിയവയിൽ മൂന്നാമത്തേതുമായ പ്രജനന കേന്ദ്രമാണ് ചന്ദ്രഗിരിപ്പുഴയിലുള്ളത്. പാലപ്പൂവൻ ആമയുടെ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് വായിക്കാം.

ആഗോള തവളക്കാൽ വ്യാപാരം

വർഷം തോറും 4000 ടൺ തവളക്കാലുകൾ ആണ് ഫ്രഞ്ചുകാർ ഭക്ഷിക്കുന്നത്. അതായത് ശരാശരി പത്തുകോടിയോളം തവളകളുടെ കാലുകൾ. ഇതുമുഴുവൻ തന്നെ ഇറക്കുമതി ചെയ്യുന്നതുമാണ്

ജൂലൈ – ലൂക്കയിൽ ജനിതകശാസ്ത്ര മാസം

2022 ഗ്രിഗർ മെന്റലിന്റെ 200ാമത് ജന്മവാർഷികമാണ്. ഇതിന്റെ ഭാഗമായി ജനിതകശാസ്ത്രം മുഖ്യവിഷയമായെടുത്ത് 2022 ജൂലൈ മാസം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

പൂച്ചയുടെ മുന്നിലെ ഭയമില്ലാത്ത എലി

പൂച്ച അടുത്തുണ്ടായാലും  മൈൻഡ് ചെയ്യാതെ ഉലാത്തുന്ന എലിയെക്കണ്ടാൽ അഹങ്കാരിയും ധീരനും ആയി കരുതേണ്ട . അതിന്റെ ഉള്ളിൽ കയറിയ ഒരു പരാദം തലച്ചോറിൽ പ്രവർത്തിച്ച്  നിയന്ത്രിച്ച് എട്ടിന്റെ പണി കൊടുത്തതാവും. 

ഒച്ചിനെ ആപ്പിലാക്കുന്ന പരാദവിര !

ഒച്ചുകളുടെ കണ്ണിൽ കയറിക്കൂടി  ഡിസ്കോ ബൾബു പോലെ മിന്നി മിന്നിക്കളിച്ച് പക്ഷികളെ ആകർഷിച്ച് കൊത്തിത്തിന്നിപ്പിക്കുന്ന തന്ത്രശാലി വിരകൾ ! 

മാംസാഹാരവും മസ്തിഷ്ക വളർച്ചയും

മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ പ്രവർത്തനം നാഡീശൃംഖലകൾ തുടങ്ങിയവ പരിചയപ്പെടുത്തുന്നു. മറ്റു ജീവികളുടെ സവിശേഷമായ ബുദ്ധി പരിചയപ്പെടുത്തി മനുഷ്യ മസ്തിഷ്കം ചരിത്രപരമായി പരിണമിച്ചത് വിശദീകരിക്കുന്നു. ഈ ഊർജ ലഭ്യതയും മസ്തിഷ്ക്ക വളർച്ചയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് അതിൽ ഭക്ഷണ രീതികളുടെ പ്രാധാന്യം ചർച്ച ചെയ്യുന്നു.

മനുഷ്യപരിണാമത്തിന്റെ നാൾവഴികൾ

ജനിതക-ഫോസിൽ തെളിവുകൾ ഒരു കാര്യം വ്യക്തമാക്കുന്നു. 15,000 മുതൽ 40,000 വർഷങ്ങൾക്ക് മുൻപുള്ള കാലയളവിൽ ഹോമോ സാപിയൻസ് അതിജീവനം സാധ്യമായ ഒരേയൊരു മനുഷ്യവംശമായി മാറി. പക്ഷേ നമ്മൾ മാത്രമായിരുന്നില്ല ഈ ഭൂമിയിലെ ‘മനുഷ്യകുലത്തിലെ’ അംഗങ്ങൾ. നമ്മൾ മറ്റ് ‘മനുഷ്യരുമായി’ ഒരേ സമയം സഹവസിച്ചിരുന്നു, നിലനിന്നിരുന്നു, എന്നുമാത്രമല്ല വിവിധ ഹോമിനിൻ സ്പീഷീസുകളുമായി ജനിതകമായി ആയി ഇടകലരുകയും ചെയ്തിരുന്നു.

Close