ആൽഫ്രെഡ് റസ്സൽ വാലസ് എന്ന ബഹുമുഖ പ്രതിഭ

വാലസിന്റെ പ്രതിഭ പ്രകൃതിനിർദ്ധാരണസിദ്ധാന്തത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ശാസ്ത്രത്തിന് പുറമേ  സാമൂഹ്യശാസ്ത്രം, രാഷ്ട്രതന്ത്രം, ധനതത്വശാസ്ത്രം, ആത്മീയവാദം തുടങ്ങി തികച്ചും വ്യത്യസ്തമായ മേഖലകളിൽ  അദ്ദേഹം തന്റെ  കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ആ പ്രതിഭയുടെ ബഹുമുഖത അറിയുവാൻ ഒൻപത് ദശാബ്ദങ്ങൾ നീണ്ടുനിന്ന ആ ധന്യജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്തേണ്ടിവരും.

മാംസാഹാരവും മസ്തിഷ്ക വളർച്ചയും

മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ പ്രവർത്തനം നാഡീശൃംഖലകൾ തുടങ്ങിയവ പരിചയപ്പെടുത്തുന്നു. മറ്റു ജീവികളുടെ സവിശേഷമായ ബുദ്ധി പരിചയപ്പെടുത്തി മനുഷ്യ മസ്തിഷ്കം ചരിത്രപരമായി പരിണമിച്ചത് വിശദീകരിക്കുന്നു. ഈ ഊർജ ലഭ്യതയും മസ്തിഷ്ക്ക വളർച്ചയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് അതിൽ ഭക്ഷണ രീതികളുടെ പ്രാധാന്യം ചർച്ച ചെയ്യുന്നു.

മനുഷ്യപരിണാമത്തിന്റെ നാൾവഴികൾ

ജനിതക-ഫോസിൽ തെളിവുകൾ ഒരു കാര്യം വ്യക്തമാക്കുന്നു. 15,000 മുതൽ 40,000 വർഷങ്ങൾക്ക് മുൻപുള്ള കാലയളവിൽ ഹോമോ സാപിയൻസ് അതിജീവനം സാധ്യമായ ഒരേയൊരു മനുഷ്യവംശമായി മാറി. പക്ഷേ നമ്മൾ മാത്രമായിരുന്നില്ല ഈ ഭൂമിയിലെ ‘മനുഷ്യകുലത്തിലെ’ അംഗങ്ങൾ. നമ്മൾ മറ്റ് ‘മനുഷ്യരുമായി’ ഒരേ സമയം സഹവസിച്ചിരുന്നു, നിലനിന്നിരുന്നു, എന്നുമാത്രമല്ല വിവിധ ഹോമിനിൻ സ്പീഷീസുകളുമായി ജനിതകമായി ആയി ഇടകലരുകയും ചെയ്തിരുന്നു.

കാലാവസ്ഥാ മാറ്റവും മനുഷ്യ പരിണാമവും

ഭൂമിയിൽ ആദിമ മനുഷ്യന്റെ ആവിർഭാവവും, തുടർന്നുള്ള പരിണാമ പ്രക്രിയയും ഇതര ഭൂപ്രദേശങ്ങളിലേക്കുള്ള കുടിയേറ്റവും എല്ലാം ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടാണ്  നടന്നിട്ടുള്ളത് എന്ന് ഒരു പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.

കോ ഇവല്യൂഷൻ

പ്രാവിന്റെയും കുരങ്ങന്റെയും പ്രാണിയുടെ പായും താറാവിന്റെയും നൃത്തം ചെയ്യുന്ന കുട്ടിയുടെയുമൊക്കെ സാമ്യമുള്ള പൂക്കൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് ഇക്കൂട്ടർ ഇപ്രകാരമുള്ള രൂപങ്ങൾ സ്വീകരിച്ചിരിക്കുന്നത്? ഈ അന്വേഷണം എന്നെ എത്തിച്ചത് കൊഇവല്യൂഷൻ എന്ന വാക്കിലേക്കാണ്.

Close