Ask LUCA – സെപ്റ്റംബർ 5 ന് ആരംഭിക്കും
നമുക്ക് ചുറ്റും നിരവധി പ്രതിഭാസങ്ങളുണ്ട്. അവ എങ്ങനെ പ്രവർത്തിക്കുന്നു, പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിയലാണ് ശാസ്ത്ര വിജ്ഞാനം. അതിന് പകരം എന്ത് എന്ന ചോദ്യത്തിന്റെ ഓർമ്മ പരീക്ഷകളാണ് എവിടെയും. വ്യത്യസ്തമായ ഒരു ചോദ്യോത്തര പദ്ധതി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പോർട്ടലായ ലൂക്കയിൽ ആരംഭിക്കയാണ്. ചുറ്റുപാടും കാണുന്ന എന്തിനെ കുറിച്ചും അത് എന്തുകൊണ്ടാണ് അങ്ങിനെയായത് അല്ലെങ്കിൽ എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ വിസ്മയം കൊണ്ടിരിക്കുമല്ലോ. അത്തരം ചോദ്യങ്ങൾ ലൂക്കയിലേക്ക് പങ്കുവെയ്ക്കൂ. അവയുടെ ഉത്തരം തേടാൻ ലൂക്കയുടെ വിദഗ്ധ ടീം സഹായിക്കും. ചില ചോദ്യങ്ങൾക്ക് വായനക്കാർക്കും ഉത്തരം നല്കാൻ കഴിയും.
ഉറുമ്പിന്റെ കാമധേനു
നമ്മൾ കരുതുന്ന പോലെ ഉറുമ്പ് അത്ര ചില്ലറക്കാരനല്ല. ഉറുമ്പ് ഒരു ഫാർമറാണ്. ആഫിഡ് എന്ന ചെടികളുടെ നീരൂറ്റിക്കുടിയ്ക്കുന്ന ഒരു പ്രാണിവർഗ്ഗമാണ്. നമ്മൾപാലിന് വേണ്ടി ആട് വളർത്തലിലും പശുവളർത്തലിലും ഏർപ്പെടുന്നതു പോലാണ് ഉറുമ്പുകൾ ആഫിഡിന്റെ ഫാം നടത്തുന്നത്. ഉറുമ്പ് ആഫിഡിന്റെ വയറിൽ സ്പർശിനി കൊണ്ട് തടവും. ആഫിഡ് പശു ‘തേൻ മഞ്ഞു’ ചുരത്തും. മനുഷ്യർ പശുവിനെ കറക്കുന്നതിന് സമാനം. പകരം ഉറുമ്പ് ആഫിഡ് കോളനിയുടെ കാവൽക്കാരനാണ്. വണ്ടു പോലെയുള്ള ആഫിഡിന്റെ ശത്രുക്കളെ തുരത്തും. ചത്തുപോയ ആഫിഡിന്റെ ശവങ്ങളെ നീക്കം ചെയ്യുന്നതും ഇവർ തന്നെ.
വാക്സിൻ – പലവിധം
വാക്സിൻ മേഖലയിൽ വളരെ ദ്രുതഗതിയിലുള്ള വളർച്ചയാണ് കഴിഞ്ഞ ദശാബ്ദങ്ങളിൽ നടന്നത്. വിവിധതരം വാക്സിനുകൾ പരിചയപ്പെടാം
ലൂക്ക – ചോദ്യപ്പൂക്കളം
ഓണാശംസകൾ…ഓണത്തിന് ലൂക്കയുടെ ചോദ്യപ്പൂക്കളം…കൂടാതെ പൂക്കളെ കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾ /സംശയങ്ങൾ Ask LUCA യിലൂടെ ചോദിക്കുകയും ചെയ്യാം. നാട്ടുപൂക്കളെ കുറിച്ചുള്ള ഇപ്രാവശ്യത്തെ ലൂക്ക ക്വിസ് ചോദ്യപ്പൂക്കളത്തിൽ പങ്കെടുക്കാൻ ക്ലിക്ക് ചെയ്യൂ..
അമ്മമനസ്സിന്റെ ജനിതക രഹസ്യങ്ങൾ
പീ ആഫിഡ് കുഞ്ഞുങ്ങളിൽ ചിലതിന് മാത്രം ചിറകുണ്ടാകുന്നതിന്റെ ജനിതകരഹസ്യം വായിക്കാം. നീത നാനോത്ത് എഴുതുന്നു
ഒരു കിലോഗ്രാം എങ്ങനെ ഒരു കിലോഗ്രാമായി ?
ഒരു കിലോഗ്രാം പഞ്ചസാര കൊല്ലത്തു നിന്ന് വാങ്ങിയാലും പാരീസില്‍ നിന്ന് വാങ്ങിയാലും ഒരേ തൂക്കം ആയിരിക്കും. അപ്പൊ ആരാണീ അളവ് നിശ്ചയിച്ചത്? എങ്ങനെയാണത് ലോകത്തെ എല്ലാ രാജ്യങ്ങളിലും തുല്യമായിരിക്കുന്നത് ? അങ്ങനെ ഒരു അടിസ്ഥാനമായ തൂക്കുകട്ടി എവിടേലും വച്ചിട്ടുണ്ടോ? അതാണ് ഇന്ന് നാം ചര്‍ച്ച ചെയ്യുന്നത്.
രണ്ട് ‘ജീവബിന്ദുക്കള്‍’ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയ കഥ!
പ്രകാശസംശ്ലേഷണത്തിലെ നിർണായകഘടകമായ റുബിസ്കോ (RuBisCO) എന്ന രാസാഗ്നിയെക്കുറിച്ച് വായിക്കാം
അളവിലെ പിഴവുകൾ
ഏതു പ്രതിഭാസത്തെയും സംഖ്യകൾ കൊണ്ട് ആവിഷ്കരിക്കുന്നതിനെ അളക്കുക എന്നു പറയാം. അളക്കുന്നത് ഒരു കാര്യത്തെ ശാസ്ത്രീയമായി അറിയുന്നതിന്റെ ആദ്യത്തെ കാൽവെപ്പാണെന്നു കരുതപ്പെടുന്നു. ഭൗതികം, രസതന്ത്രം, ജീവശാസ്ത്രം, ജിയോളജി, വൈദ്യം, പൊതുജനാരോഗ്യം എന്നു വേണ്ട എല്ലാ ശാസ്ത്രശാഖകളിലും മാത്രമല്ല, സാമൂഹ്യശാസ്ത്രങ്ങളിലും അളവ് പ്രധാനമാണ്.