ശാസ്ത്രബോധത്തിനായി നിലയുറപ്പിക്കാം

ആഗസ്ത്- 20 ദേശീയ തലത്തില്‍ ശാസ്ത്രാവബോധ ദിനമായി ആചരിക്കപ്പെടുകയാണ്. ഡോ.നരേന്ദ്ര ധബോല്‍ക്കര്‍ കൊലചെയ്യപ്പെട്ടത് ഏഴുവര്‍ഷം മുമ്പ് ഇന്നേ ദിവസമാണ്.

മഹാനായ ഗാഡോലിനിയം

റെയര്‍ എര്‍ത്ത്സ്  അഥവാ ദുര്‍ലഭ മൃത്തുക്കള്‍ എന്നറിയപ്പെടുന്ന പതിനേഴ് അംഗ മൂലക കുടുംബത്തില്‍  പെടുന്ന മൂലകമാണ് ഗാഡോലിനിയം. ദുര്‍ലഭരെന്നാണ് പേരെങ്കിലും പ്രകൃതിയില്‍ ഈ കുടുംബാംഗങ്ങളില്‍ പലരുടേയും സാന്നിദ്ധ്യം തീരെ കുറവല്ല. വേര്‍തിരിച്ചെടുക്കാനും ശുദ്ധീകരിക്കാനും ഉള്ള ബുദ്ധിമുട്ട് കൊണ്ട് ആദ്യ കാലങ്ങളില്‍ ഇവയുടെ ലഭ്യത കുറവായിരുന്നു എന്നത് കൊണ്ടാണ്  ദുര്‍ലഭര്‍ എന്ന പേര്  വരാന്‍ കാരണം

റോസലിന്റ് ഫ്രാങ്ക്ളിന്റെ ഫോട്ടോ 51

ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫോട്ടോ എന്ന് പലപ്പോഴും അറിയപ്പെടുന്നതാണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ എക്സ് ആര്‍ ഡി മെഷീനില്‍ രേഖപ്പെടുത്തപ്പെട്ട ഫോട്ടോ 51 എന്ന ചിത്രം. റോസലിന്റ് ഫ്രാങ്ക്ളിന്‍ (Rosalind Franklin 1920-1958) എന്ന ശാസ്ത്രജ്ഞയായിരുന്നു ഡി എന്‍ എ യുടെ എക്സ്റെ ചിത്രണം അടങ്ങിയ ആ ഫോട്ടോക്ക് പിന്നില്‍.

ചാന്ദ്രയാത്ര- ഒരു ഫോട്ടോകഥ

ചന്ദ്രനിലേക്ക് ഇറങ്ങാൻ ഈഗിളിലേക്ക് കയറും മുമ്പ് മൈക്കേൽ കോളിൻസിന് ഇരുവരും കൊടുത്ത ഷേക്ക്ഹാൻഡിന്റെ വിറ എങ്ങനെയാവും? ചന്ദ്രനിൽ ഇറങ്ങി – പുറത്തിറങ്ങും മുമ്പ് വാഹനത്തിനുള്ളിൽ ചിലവഴിച്ച മണിക്കൂറുകളിൽ അവർ ചിന്തിച്ചതെന്തൊക്കെയാവാം? ആദ്യമായി കോവണി വഴി താഴോട്ട് ചാടി ചന്ദ്രന്റെ മണ്ണിൽ കാലുകൾ കുത്തിയ ആംസ്ട്രോങ്ങിന്റെ മനസ് എന്താവും പറഞ്ഞത്? മുകളിൽ ചന്ദ്രനിൽ ഇറങ്ങാനാവാതെ കറങ്ങി കൊണ്ടിരുന്ന കോളിൻസ് ദു:ഖിതനായിരിക്കുമോ? 

ബഹിരാകാശ യാത്രകളുടെ ചരിത്രം | സി.രാമചന്ദ്രന്‍

ലൂക്ക ശാസ്ത്രപ്രഭാഷണ പരമ്പരയുടെ ഭാഗമായി സി.രാമചന്ദ്രന്‍ (റിട്ട. സയന്‍റിസ്റ്റ് , ISRO) ബഹിരാകാശ യാത്രകളുടെ ചരിത്രം എന്ന വിഷയത്തില്‍ സംസാരിക്കുന്നു y

Close