റിവേഴ്‌സ് ട്രാൻസ്ക്രിപ്റ്റേസ് : ചരിത്രം, ശാസ്ത്രം, സംഭാവനകൾ

റിവേഴ്‌സ്  ട്രാൻസ്ക്രിപ്റ്റേസ് കണ്ടുപിടിച്ചതിന്റെ അമ്പതാം വാർഷികം 2020-ലാണ്  ആഘോഷിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും നാടകീയമായ ശാസ്ത്രനിമിഷമായിരുന്നു ഈ എൻസൈമിന്റെ കണ്ടുപിടുത്തം. അന്ന്  നിലനിന്ന പല ധാരണകളെയും തിരുത്തിക്കുറിച്ച ഈ  കണ്ടുപിടുത്തം പല എതിർപ്പുകളെയും നേരിട്ടാണ് ശാസ്ത്രലോകത്ത് സ്വീകാര്യത നേടിയത്.

ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസം

ദേശീയ പാഠ്യപദ്ധതി രേഖ 2005 പുറത്തുവന്ന കാലത്ത് ഡോ.അമിതാഭ് മുഖർജി  എഴുതിയത ലേഖനം. സ്രോത് എന്ന ഹിന്ദി ശാസ്ത്ര മാസികയിലാണിത് പ്രസിദ്ധീകരിച്ചത്. ശാസ്ത്ര പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കേണ്ട ഉന്നത ശാസ്ത്ര സമ്മേളനങ്ങളിൽ ശാസ്ത്രബോധമുൾക്കൊണ്ട് സംസാരിക്കേണ്ട ഉത്തരവാദപ്പെട്ട പലരും ഐതിഹ്യങ്ങളെ ശാസ്ത്രവുമായി കുട്ടിച്ചേർത്ത് അവതരിപ്പിക്കുന്ന ഇക്കാലത്ത് ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസത്തെക്കുറിച്ച് പ്രസക്തമായ ചില നിരീക്ഷണങ്ങൾ

നിർഭയനായ ശാസ്ത്രജ്ഞൻ – ഡോ.പുഷ്പാ ഭാർഗ്ഗവ

ശാസ്ത്രബോധം ഉയർത്തിപിടിക്കുന്നതിൽ മുന്നണിയിൽ നിന്ന് പ്രവർത്തിക്കുകയും, ഗവേഷണത്തോടൊപ്പം അതും തന്റെ കടമ ആണെന്ന് വിശ്വസിച്ച് അതിനായി കഠിനമായി ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും ചെയ്ത പ്രഗത്ഭനായ ശാസ്ത്രജ്ഞൻ  ആയിരുന്നു ഡോ .പുഷ്പ ഭാർഗവ

ജനറ്റിക്ക് ഇക്കോളജി വന്യജീവി സംരക്ഷണയജ്ഞങ്ങളെ എങ്ങനെ സഹായിക്കുന്നു?

ഹരിതഗൃഹ ബഹിർഗമനം നിലവിലെ സ്ഥിതിയിൽ തുടരുകയാണെങ്കിൽ, 2050-തിനുള്ളിൽ കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ മൂന്നിലൊന്ന് മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും വംശനാശത്തിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു. അതിനാൽ തന്നെ നമുക്ക് ലഭ്യമായിട്ടുള്ള എല്ലാ ശാസ്ത്ര- സാങ്കേതിക വിദ്യയുടെയും സഹായം ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ശാസ്ത്ര രീതിയാണ് ജനറ്റിക് ഇക്കോളജി.

ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ് – വെബിനാർ ഇന്ന് 10 മണിക്ക് – തത്സമയം കാണാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉന്നത വിദ്യാഭ്യാസ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്കാദമി ഓഫ് ഫിസിക്സ് ടീച്ചേഴ്സ് കേരളയുടെ സഹകരണത്തോടെ ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പിനെ സംബന്ധിച്ച് വെബിനാർ സംഘടിപ്പിക്കുന്നു.  JWST പ്രോജക്ടിൽ പങ്കാളികളായിട്ടുള്ള ഡോ. മനോജ് പുറവങ്കര, ഡോ.ജസ്സി ജോസ് എന്നിവർ സംസാരിക്കും. ഇന്ന് രാവിലെ 10:15 (ജൂലൈ 30 ന്) മുതലാണ് പരിപാടി. ഏവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു. തത്സമയം കാണാം – രാവിലെ 10.15 മുതൽ

Close