Read Time:2 Minute

പാലക്കാട് മുണ്ടൂരിൽ പ്രവർത്തിക്കുന്ന ഐ.ആർ.ടി.സി.യിൽ ആരംഭിച്ചിട്ടുള്ള ചിൽഡ്രൻസ് സയൻസ് ആക്റ്റിവിറ്റി സെന്ററിൽ കുട്ടികൾക്കായി ഭൂമിയോടൊപ്പം ശാസ്ത്രസഹവാസ ക്യാമ്പ് നടക്കുന്നു.

യു.പി.- ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം

കട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്ര ബോധവും വളർത്താൻ ഐ.ആർ.ടി.സി.യിലെ ചിൽഡ്രൻസ് സയൻസ് ആക്റ്റിവിറ്റി സെന്റർ ശാസ്ത്രസഹവാസ ക്യാമ്പ് ഒരുക്കുന്നു. 2022 സെപ്റ്റംബർ 03,04 (ഹൈസ്കൂൾ വിഭാഗം), സെപ്റ്റംബർ 24,25 (യു.പി. വിഭാഗം) തീയതികളിലാണ് 2 ദിവസം വീതമുള്ള ക്യാമ്പുകൾ നടക്കുക.

രജിസ്ട്രേഷൻ ആരംഭിച്ചു


ബന്ധപ്പെടേണ്ട നമ്പറുകൾ

9995415069 (സജി ജേക്കബ്)
8848700794 (കൃഷ്ണ)

Integrated Rural Technology Centre

ഭൂമിയോടൊപ്പം’ – ക്യാമ്പിൽ എന്തൊക്കെ ?

ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ, വടക്കു കണ്ടെത്താം, സമാന്തര ഭൂമി, സൗരഘടികാരം, പരിക്രമണ മാതൃക, പക്ഷിനിരീക്ഷണം തുടങ്ങിയവ. ഒപ്പം ഐ.ആർ.ടി.സി.യിലെ മാലിന്യ പരിപാലനം, കൂൺകൃഷി, അക്വാപോണിക്സ്, മിയാവാക്കി, ബട്ടർഫ്ളൈ പാർക്ക്, ഫ്രൂട്ട് ഫോറസ്റ്റ് തുടങ്ങി അനവധി കാര്യങ്ങൾ പരിചയപ്പെടാൻ അവസരം. പ്രവർത്തനങ്ങളിലൂടെ ആശയങ്ങൾ വ്യക്തമാക്കാൻ സഹായിക്കുന്ന ഒരു സമീപനരീതിയാണ് ക്യാമ്പിൽ സ്വീകരിക്കുന്നത്. എന്ന ഈ ക്വാമ്പ് സമാപിക്കുമ്പോൾ കുട്ടികൾ അതുമായി ബന്ധപ്പെട്ട് നേടേണ്ട അറിവുകൾ സ്വായത്തമാക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നാണ് ഞങ്ങൾ ആഗഹിക്കുന്നത്.

  • ആദ്യം രജിസ്റ്റർ ചെയ്യുന്ന ഹൈസ്കൂൾ, യു.പി. വിഭാഗം കുട്ടികളിൽ 30 വീതം കുട്ടികൾക്കാകും ആദ്യ ക്യാമ്പ്. മറ്റുള്ളവർക്ക് തുടർ ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.
  • ഭക്ഷണം, താമസം മറ്റു അനുബന്ധ ചെലവുകൾക്കായി 600 രൂപ ഫീസ് ഉണ്ടായിരിക്കുന്നതാണ്.
  • നിശ്ചയമായും ക്യാമ്പ് കുട്ടികൾക്ക് ഒരു പുത്തൻ അനുഭവം ആയിരിക്കും.

പരിപാടിയുടെ നോട്ടീസ്

Happy
Happy
31 %
Sad
Sad
13 %
Excited
Excited
38 %
Sleepy
Sleepy
0 %
Angry
Angry
6 %
Surprise
Surprise
13 %

Leave a Reply

Previous post അന്താരാഷ്ട്ര അസ്ട്രോണമി & അസ്ട്രോഫിസിക്സ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് മികച്ച വിജയം
Next post ഗണിത ഒളിമ്പ്യാഡ്: അപേക്ഷ സെപ്റ്റംബർ 8 വരെ
Close