ബുദ്ധിക്കിത്തിരി വ്യായാമം – ലൂക്ക പസിൽ പേജിന്റെ ഉദ്ഘാടനം
ലൂക്കയിൽ പസിലുകൾക്ക് മാത്രമായി ഒരു വെബ്പേജ് ആരംഭിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം സെപ്റ്റംബർ 25 രാത്രി 7 മണിക്ക് ലൂക്കയുടെ ഫേസ്ബുക്ക് പേജിൽ. തത്സമയം ഉത്തരം പറഞ്ഞുകൊണ്ട് നമുക്കു തുടങ്ങാം.
സെപ്റ്റംബർ 24 – ശാസ്ത്രചരിത്രത്തിൽ ഇന്ന്
ചൊവ്വയുടെ ഭ്രമണപഥത്തിൽ മംഗൾയാൻ ബഹിരാകാശപര്യവേക്ഷണത്തിൽ ഇന്ത്യചരിത്രം കുറിച്ച ദിവസമാണ് സെപ്റ്റംബർ24. നാം തദ്ദേശീയമായി നിർമിച്ച പേടകത്തെ, നമ്മുടെതന്നെ വിക്ഷേപണവാഹനമുപയോഗിച്ച്, നമ്മുടെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന്, നമ്മുടെ തന്നെ സാങ്കേതികവിദഗ്ധർ, 2013 നവംബർ 5ന്...
നെപ്റ്റ്യൂൺ കണ്ടെത്തിയ കഥ
വാനനിരീക്ഷണത്താൽ കണ്ടെത്തിയ ഗ്രഹങ്ങളിൽനിന്നും വ്യത്യസ്തമായി, വെറും പേനയും കടലാസും ഉപയോഗിച്ച് കണക്കുകൂട്ടി കണ്ടെത്തിയ ഗ്രഹമാണ് നെപ്ട്യൂൺ! നെപ്ട്യൂണിന്റെ കണ്ടെത്തൽ സൈദ്ധാന്തിക ഭൗതികശാസ്ത്രലോകത്തിലെ രോമാഞ്ചമുണർത്തുന്ന കഥയായി എന്നും നിലനിൽക്കുന്നു.
എന്താണ് ജീവൻ ? – എർവിൻ ഷ്രോഡിങർ
ഡോ. അബു ശുറൈഹ് സഖരി 1943 ഫെബ്രുവരി 5 നു ട്രിനിറ്റി കോളേജിൽ വെച്ചു നോബൽ ജേതാവും ക്വാണ്ടം നിയമങ്ങളുടെ ഉപജ്ഞാതാക്കളിൽ ഒരാളുമായ എർവിൻ ഷ്രോഡിങർ (Erwin Schrödinger) ഒരു പ്രഭാഷണം നടത്തുന്നു. എന്താണ്...
ആർക്കിമിഡീസ് -കുട്ടിഗവേഷകർക്കുള്ള ശാസ്ത്രപരീക്ഷണ മത്സരം ആരംഭിച്ചു
കൊച്ചു പരീക്ഷണങ്ങൾ നിങ്ങളുടെ വീട്ടിൽ നിന്നും ചുറ്റുപാടു നിന്നും ലഭ്യമാകുന്ന ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ചെയ്യാം എന്ന് കണ്ടെത്തൂ. കണ്ടെത്തിയ പരീക്ഷണം ചെയ്തു നോക്കി നന്നായി നിരീക്ഷിച്ച് ഒരു അനുമാനത്തിലെത്തുകയും വേണം. ചെയ്തുനോക്കിയ പരീക്ഷമം വീഡിയോയാക്കി ലൂക്കയിലേയ്ക്ക് അയയ്ക്കാം
വംശനാശം ഒരിക്കൽ സംഭവിച്ചശേഷം വീണ്ടും അതേ സ്പീഷിസിനു പരിണമിച്ച് ഉണ്ടാവാൻ കഴിയുമോ?
ഒരേ പക്ഷി രണ്ടുവ്യത്യസ്തകാലങ്ങളിലായി ഒരിടത്തുതന്നെ നിന്നുമെത്തി രണ്ടുവ്യത്യസ്തസ്പീഷിസുകളിലുള്ള പക്ഷികൾ പരിണമിക്കാൻ ഇടയായത് പരിണാമശാസ്ത്രത്തെ ഇഷ്ടപ്പെടുന്നവർക്കും പഠിക്കുന്നവർക്കും അത്ഭുതമുണ്ടാക്കുന്നൊരു കാര്യമാണ്.
വായുമാത്രം ഭക്ഷിച്ചു ജീവിക്കാനാകുമോ?
കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ഈ ചോദ്യം ചോദിച്ചിരുന്നത് എങ്കിൽ അത് സാധ്യമല്ല എന്നായിരിരുന്നു ഉത്തരം. പക്ഷെ കാര്യങ്ങൾ പിന്നീട് മാറി. 2017 ൽ ആസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ന്യൂ വെയിൽസിലെ ചില ഗവേഷകർ അന്റാർട്ടിക്കയിലെ മഞ്ഞുറഞ്ഞ പ്രദേശത്തുനിന്ന് ചില ബാക്ടീരിയകളെ കണ്ടെത്തുകയുണ്ടായി. പോഷകാംശങ്ങൾ തീരെയില്ലാത്ത, ആർദ്രത ഒട്ടുമില്ലാത്ത കാർബണും നൈട്രജനും വളരെ കുറവായ ആ പ്രദേശത്തുനിന്ന് കണ്ടെത്തിയ ബാക്ടീരിയകൾ ജീവൻ നിലനിർത്തിയിരുന്നത് അന്തരീക്ഷ വായു ഉപയോഗിച്ചായിരുന്നു.
സെപ്റ്റംബർ 21 -ശാസ്ത്രചരിത്രത്തിൽ ഇന്ന്
സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടെത്തിയ കാംർലിംഗ് ഓൺസ്, ശാസ്ത്രകഥാസാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന എച്ച്. ജി. വെൽസ് എന്നിവരുടെ ജന്മദിനമാണിന്ന്. ലോക അൽഷിമേഴ്സ് ദിനവും