ആവാസവ്യവസ്ഥകളെ പുനസ്ഥാപിക്കാം, വംശനാശത്തെ പ്രതിരോധിക്കാം
നിങ്ങളുടെ ഈ വര്‍ഷത്തെ പരിസ്ഥിതിദിന പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ #GenerationRestoration അല്ലെങ്കില്‍ #WorldEnvironmentDay എന്നീ ഹാഷ്ടാഗ് ക്യാംപെയിനുകളിലൂടെ ലോകത്തെ അറിയിക്കാം. അത് വിവിധ പരിസ്ഥിതി പ്രശ്നങ്ങളെ ലോകസമക്ഷം കൊണ്ടുവരും.
ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനം – ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്
ഈ വർഷം ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം.
ലൂക്ക പരിസ്ഥിതി ദിന ക്വിസിൽ പങ്കെടുക്കാം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിക്കുന്നു. ജൂൺ 5 രാവിലെ 9 മുതൽ 10 മണി വരെ നടക്കുന്ന ക്വിസ് ഗൂഗിൾ മീറ്റിലാണ് നടക്കുക. രജിസ്റ്റർ ചെയ്യുന്നവർക്ക് ഇമെയിൽ / വാട്സാപ്പ് മുഖേന പങ്കെടുക്കുന്നതിനുള്ള ഗൂഗിൾമീറ്റ് ലിങ്ക് അയക്കുന്നതാണ്.
വരൂ…ചൊവ്വയിലൂടെ ഒരുമണിക്കൂർ യാത്ര ചെയ്യാം
ചൊവ്വയ്ക്കു ചുറ്റും സഞ്ചരിക്കുന്ന മാർസ് റിക്കനൈസൻസ് ഓർബിറ്റർ പേടകത്തിലെ ഹൈറൈസ് ക്യാമറ പകർത്തിയ ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ
2021 ജൂണിലെ ആകാശം
മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട, എന്നിവയെയും 2021 മെയ് ജൂണിലെ സന്ധ്യാകാശത്തു കാണാനാകും. എൻ. സാനു എഴുതുന്ന ലേഖനം വായിക്കാം.
മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാം
സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ചതോടെ വ്യാപിക്കാനിടയുള്ള പകർച്ചവ്യാധികൾ ചെറിയ തോതിലാണെങ്കിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കോവിഡിനിടയിലും മഴക്കാലരോഗങ്ങൾ നിയന്ത്രിക്കുന്നതിൽ കഴിഞ്ഞവർഷം വിജയിക്കാൻ കഴിഞ്ഞു. കൂടുതൽ രൂക്ഷമായ കോവിഡ് രണ്ടാംതരംഗത്തിലൂടെ സംസ്ഥാനം കടന്നുപോകുന്ന സാഹചര്യത്തിൽ കുറേക്കൂടി കർശനമായ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
മെയ് 31 ലോക പുകയില വിരുദ്ധ ദിനം – പുകവലിയുടെ രാഷ്ട്രീയം
ക്യാൻസറും പുകവലിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയതിന്റെ ചരിത്രം. വാണിജ്യതാല്പര്യങ്ങൾ സത്യത്തെ മറയ്ക്കുന്നതിന്റെ ഏറെ ദുഖകരമായ ഒരു കഥ കൂടിയാണ്.
ലൂസിയും ആർഡിയും: രണ്ട് പൂർവനാരികളുടെ കഥ
‘ലൂസിയും’ ‘ആർഡിയും’; നരവംശചരിത്രം മാറ്റിയെഴുതിയ പൂർവകാലനാരികൾ എന്ന് നമുക്കവരെ വിളിക്കാം. പൗരാണികനരവംശപ്രതിനിധികൾ എന്നും പറയാം. അസ്ഥിപഞ്ജരാവശിഷ്ടങ്ങളുടെ രൂപത്തിൽ ഏത്യോപ്യയിൽ പ്രത്യക്ഷരായ അവർ നമ്മോട് മനുഷ്യകുലത്തിന്റെ ഉദയത്തെക്കുറിച്ച് അതുവരെ അജ്ഞേയമായിരുന്ന കാര്യങ്ങൾ പറയുന്നു. മനുഷ്യോദയകാലത്തിന്റെ മാഞ്ഞു പോകാതിരുന്ന അടയാളമായാണ് പൊതുവെ ലൂസിയെ പരിഗണിക്കുന്നത്. പക്ഷേ ആർഡി അത്ര പ്രശസ്തയല്ല. എന്നാൽ നരവംശചരിത്രത്തിൽ ലൂസിയെപ്പോലെതന്നെ പ്രാധാന്യം ആർഡിക്കുണ്ട്. യഥാർത്ഥത്തിൽ മനുഷ്യപരിണാമചരിത്രത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ആർഡിയിലൂടെ വെളിപ്പെടുന്നു.