അനന്തരം ചടപടാന്ന് അമ്പിളി മാമനുണ്ടായി !

ചൊവ്വയോളം വലിപ്പമുള്ള ഒരു വസ്തു ഭൂമിയിൽവന്ന് ഇടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായത് എന്നാണ് ചന്ദ്രോത്പത്തിയെ സംബന്ധിച്ച തിയ പരികല്പന. സൂപ്പർ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് ആ കൂട്ടിയിടി നടക്കുന്ന സമയത്തെ അവസ്ഥയെ സിമുലേറ്റ് ചെയ്ത വീഡിയോ കാണാം. സിമുലേഷൻ പറയുന്നത് ആ കൂട്ടിയിടി കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചന്ദ്രൻ രൂപപ്പെട്ടു എന്നാണ് !

കാൾ സാഗൻ, ശാസ്ത്രത്തിന്റെ കാവലാൾ

പ്രപഞ്ച ശാസ്ത്രജ്ഞൻ, അനേകം പുസ്തകങ്ങളുടെ രചയിതാവ്, പ്രശസ്തനായ ശാസ്ത്ര പ്രഭാഷകൻ, അൻപത് കോടിയിലധികം ജനങ്ങൾ കണ്ട് ആസ്വദിച്ച കോസ്മോസ് എന്ന ടെലിവിഷൻ സീരിയലിന്റെ അവതാരകൻ, എല്ലാത്തിലുമുപരി ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതിന്ന് സമാനതകളില്ലാത്ത പ്രവർത്തിച്ച ശാസ്ത്രജ്ഞൻ. ഇതൊക്കെ ഒന്നുചേർന്നതായിരുന്നു കാൾ സാഗൻ.

ജി എം കടുക് – അറിയേണ്ട കാര്യങ്ങള്‍

ഈയിടെയായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് ജിഎം കടുകും അതിനെ കുറിച്ചുള്ള വാദപ്രതിവാദങ്ങളും. ജി എം വിളകളെ പറ്റി നമ്മൾ ഒട്ടനേകം കേട്ടിട്ടുള്ളതും അതുപോലെ തന്നെ രണ്ടു പതിറ്റാണ്ടായി നമ്മുടെ രാജ്യത്ത് അതിനെ പറ്റിയുള്ള ചർച്ചകൾ നടക്കുന്നതുമാണ്.

വാനിലയ്ക്ക് പിന്നിലെ കറുത്ത കൗമാരം

പത്തൊമ്പതാം നൂറ്റാണ്ടിൽ മഡഗാസ്കറിനടുത്തുള്ള ഫ്രഞ്ച് കോളനിയായിരുന്ന ഐലന്റ് ഓഫ് റീയൂണിയനിൽ ബെയ്മോണ്ട് ബെല്ലിയർ എന്നൊരു തോട്ടമുടമ ഉണ്ടായിരുന്നു. അയാളുടെ കീഴിൽ നിറയെ അടിമകൾ വേല ചെയ്തിരുന്നു. അക്കൂട്ടത്തിൽ 12 വയസ്സുള്ള എഡ്മണ്ട് എന്ന ബാലനും...

2022 നവംബര്‍ 8 ചന്ദ്രഗ്രഹണം

2022 നവംബര്‍ 8ന് ഈ വർഷത്തെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം നടക്കുകയാണ്. വൈകിട്ട് 03.46 മുതൽ 04.29 വരെയാണ് പൂർണ്ണഗ്രഹണം സംഭവിക്കുന്നത്. കേരളത്തിൽ അന്ന് ചന്ദ്രനുദിക്കുന്നത് സന്ധ്യയ്ക്ക് 6 മണിയോടെയാണ്. അതിനാൽ കേരളത്തിൽ പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല, എന്നാൽ അല്പനേരം ഭാഗീക ചന്ദ്രഗ്രഹണം കാണാനാകും. സന്ധ്യക്ക്, മറയില്ലാതെ ചക്രവാളം കാണാനാകുന്ന സ്ഥലത്ത് നിന്നുകൊണ്ട് നിരീക്ഷിച്ചാൽ ഏതാണ്ട് കാൽ മണിക്കൂറോളം ഭാഗീക ഗ്രഹണം കാണാം (മഴക്കാറിന്റെ മറയില്ല എങ്കിൽ). രാത്രി 7.26 വരെ ഉപച്ഛായാഗ്രഹണം തുടരുംമെങ്കിലും ഉപച്ഛായാഗ്രഹണം തിരിച്ചറിയാൻ പ്രയാസമാണ്.

2022 നവംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴവും ഒപ്പം ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം …കൂടാതെ നവംബർ 8 ന് ചന്ദ്രഗ്രഹണവും.
ഇവയൊക്കെയാണ് 2022 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ.

ത്വസ്ത – ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് ഭവനം

ഒരു യന്ത്രത്തെ മാത്രം ആശ്രയിച്ച് വീട് കെട്ടിപ്പടുക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് ? എന്നാൽ അത് സാധ്യമാക്കിയിരിക്കുകയാണ് ‘ത്വസ്ത’ (Tvasta) എന്ന സ്റ്റാർട്ടപ്പ് കൂട്ടായ്മ.

Close