എന്തുകൊണ്ട് വാക്സിൻ സൗജന്യവും സാർവത്രികവുമാകണം? – നയവും രാഷ്ട്രീയവും RADIO LUCA
ഇന്ത്യയുടെ കോവിഡ് വാക്സിൻ പോളിസി വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണു. 18 മുതൽ 45 വയസ്സുവരെയുള്ളവർക്ക് മെയ് 1 മുതൽ വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം തന്നെ സംസ്ഥാന സർക്കാരുകൾ കൂടിയ വിലക്ക് വാക്സിൻ സ്വന്തം നിലക്ക് വാങ്ങി വിതരണം ചെയ്യണം എന്ന നിർദ്ദേശവും വന്നിരുന്നു. ഈ വാക്സിൻ നയത്തിന്റെ പാളിച്ചകൾ എന്തെല്ലാമാണു എന്ന് വിശകലനം ചെയ്യുകയാണു ഈ പോഡ്കാസ്റ്റ്.
നിരന്തരം രൂപം മാറുന്ന ശത്രു : വകഭേദം വന്ന കോവിഡ് വൈറസിന്റെ ആവിർഭാവം ഇന്ത്യയിൽ
2021 മാർച്ചിൽ ലോകത്ത് മറ്റൊരിടത്തും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു സാർസ് കോവ്-2 വകഭേദം B.1.617 കണ്ടെത്തി. ഇന്ത്യയിൽ ഉടലെടുത്ത സാർസ് കോവ്-2ന്റെ ഈ വകഭേദത്തെക്കുറിച്ച് വിശദമായി വായിക്കാം.
സൗജന്യ കോവിഡ് വാക്സിനേഷൻ ജനങ്ങളുടെ അവകാശമാണ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ വാക്സിനേഷൻ നയം പിന്‍വലിക്കണമെന്നും പൊതു ധനസഹായത്തോടെയുള്ള സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ പരിപാടി അടിയന്തിരമായി നടപ്പിലാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു
കോവിഡ് അതിജീവനം: വാക്സിൻ ലഭ്യതക്കായി അടിയന്തിരമായി ചെയ്യാവുന്ന സാധ്യതകൾ
രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ സർക്കാറുകൾ അടിയന്തിര നടപടികളിലേക്ക് പോകേണ്ടതുണ്ട്.
കോവിഡ് രണ്ടാം തരംഗം: ഇനിയെന്ത്?
ഇന്ത്യയിൽ രോഗവ്യപനം നിയന്ത്രണ വിധേയമായി കഴിഞ്ഞു എന്ന് മിഥ്യാധാരണ സൃഷ്ടിച്ച അമിതമായ ആത്മവിശ്വാസമാണ് രാജ്യത്തെ അപകടസ്ഥിതിയിലേക്ക് നയിച്ചത്. യൂറോപ്പും അമേരിക്കയും പോലുള്ള സമ്പന്ന രാജ്യങ്ങൾ പോലും രണ്ടാംതരംഗത്തിലൂടെ കടന്ന് പോയതിൽ നിന്നും പാഠം ഉൾകൊള്ളാൻ നമുക്ക് കഴിഞ്ഞില്ല.
ചില പഴവർഗങ്ങൾ ധാരാളമായി കഴിച്ച് കോവിഡ് രോഗം തടയാമോ?
ചില പഴവർഗങ്ങൾ ധാരാളമായി കഴിച്ച് കോവിഡ് രോഗം തടയാമോ? അങ്ങനെയുമുണ്ട് പുതിയൊരു ‘അർബൻ മിത്ത്’. കോവിഡ് 19 നെതിരെയുള്ള നമ്മുടെ പ്രതിരോധത്തിന് ഒരു വർഷം പൂർത്തിയാകുമ്പോഴും ഇത്തരം വ്യാജപ്രചരണങ്ങളിൽ പ്രചരിപ്പിക്കുന്നവരും അതിൽ വിശ്വസിക്കുന്നവരും ഉണ്ട് എന്നത് വലിയ വെല്ലുവിളിയാണ്.
മഹാമാരിയുടെ കാലത്തെ അതിജീവനശേഷി
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരാണ് ഏറ്റവും അതിജീവന ശേഷിയുള്ളവർ എന്നത് കുഴക്കുന്ന പ്രശ്‌നമാണ്. ഈ രോഗത്തിനെതിരെ ഫലപ്രദമായ സവിശേഷ ചികിത്സാ മാർഗ്ഗങ്ങൾ ഇല്ലാത്തതുകൊണ്ട് അതിജീവനം എന്നത് വ്യക്തികളുടെ രോഗപ്രതിരോധപ്രതികരണത്തെ ആശ്രയിക്കുന്നുവെന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പലപ്പോഴും മനുഷ്യരിലെ രോഗപ്രതിരോധ പ്രതികരണം ഇരുതല മൂർച്ചയുള്ള വാൾ പോലെയാണ്. ഒരു വഴിക്ക് രോഗാണുബാധയെ ചെറുക്കാൻ സഹായിക്കുമ്പോൾ തന്നെ മറുവഴിക്ക് അമിതപ്രതികരണം മൂലമുണ്ടാവുന്ന രോഗാവസ്ഥ ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാം.
എങ്ങനെ നേരിടണം കോവിഡിന്റെ രണ്ടാം വരവിനെ?
ഇന്ത്യയിൽ കോവിഡിന്റെ രണ്ടാംതരംഗം ആരംഭിച്ചിട്ടുള്ളത് വലിയ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. ആദ്യതരംഗകാലത്തേക്കാൾ കൂടുതൽ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. പൊതുജനാരോഗ്യ വിദഗ്ധനും, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും, കോഴിക്കോട് മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം മുൻ മേധാവിയുമായ ഡോ. കെ.പി.അരവിന്ദൻ വിശദീകരിക്കുന്നു…