Read Time:7 Minute

കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും പരിഗണിക്കാതെയുള്ള മതാചാരങ്ങൾ നിയന്ത്രിക്കണം

Capsule Kerala ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണ് നൽകിയ പരാതിയുടെ പൂർണ്ണരൂപം

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അനേകം ക്ഷേത്രങ്ങളിൽ ആചാരങ്ങളുടെ പേരിൽ കുട്ടികളുടെ അവകാശങ്ങളെയും സുരക്ഷയെയും പരിഗണിക്കാതെ പല പ്രവർത്തികളും നടന്നു വരുന്നു. പല ക്ഷേത്രങ്ങളിലും നടന്നുവരുന്ന ഗരുഡൻ തൂക്കം, ശൂലം കുത്തൽ എന്നിവ ഇവയിൽ ചിലതു മാത്രം. രണ്ടു നാളുകൾക്ക് മുമ്പ് പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ചുള്ള ആചാരപരമായ തൂക്കം നടന്നു. വിശ്വാസം കൊണ്ടാവാം, മുതിർന്നവർ പിഞ്ചു കുഞ്ഞുങ്ങളെപ്പോലും കയ്യിലെടുത്തു തൂക്കത്തിൽ പങ്കെടുക്കുന്നു. വളരെ ഉയരത്തിൽ വെച്ച് അവർ കുഞ്ഞുങ്ങളെ അമ്മാനമാടുകയും ദൈവീക അനുഗ്രഹം നേടുകയും ചെയ്യും എന്നാണ് വിശ്വാസം. എന്നാൽ ഇക്കുറി തൂക്കത്തിൽ നിന്നിരുന്ന ഒരു വ്യക്തിയുടെ കയ്യിൽ നിന്ന് കുഞ്ഞു തെന്നിപ്പോകുകയും നിലത്തു പതിക്കുകയും ചെയ്തു.

കുട്ടിക്ക് എന്തെങ്കിലും പറ്റിയോ ഇല്ലയോ എന്നതല്ല പ്രസക്ത വിഷയം. കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ നടത്തുന്ന സാഹസിക പ്രവർത്തനങ്ങൾ നാം നിയന്ത്രിക്കേണ്ടതുണ്ട്. തൂക്കം നിലനിർത്തുന്ന ചട്ടം കേടുവന്നു നിലംപതിക്കാം, അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ (ശക്തമായ കാറ്റ് ചൂട് മഴ എന്നിവ ഉദാഹരണങ്ങൾ) അപകടങ്ങൾ വിളിച്ചുവരുത്താം.

പലപ്പോഴും ആചാരങ്ങളിൽ കുട്ടികളെ കൈകാര്യം ചെയ്യുന്നത് അവർക്ക് അപരിചിതരായ വ്യക്തികളാണ്. ഇത്തരം വ്യക്തികളുമായി പൊരുത്തപെടുവാൻ കുട്ടികൾക്ക് കഴിയണം എന്നില്ലല്ലോ. അയതിനാൽ സുരക്ഷാ സംവിധാനങ്ങൾ എന്തൊക്കെ ആവശ്യമെന്നു മുൻകൂട്ടി തീരുമാനിച്ചു നടപ്പാക്കേണ്ടത് അത്യാവശ്യമായി വരുന്നു. തൂക്കം അനുവദനീയമാണെന്ന് തീരുമാനിച്ചാൽ പോലും മുതിർന്നവർ കുട്ടികളെ കയറ്റി ഉയരത്തിൽ വെച്ച് അഭ്യാസങ്ങൾ കാണിക്കുന്നത് നീതിയല്ല. മുതിർന്നവരോട് സമ്പൂർണമായ വിശ്വാസമാണ് കുഞ്ഞുങ്ങൾക്ക്. അവരുടെ വിശ്വാസം ഹനിക്കുകയും അപകട സാധ്യതയിൽ കൊണ്ടുതള്ളുന്നതും ശരിയല്ല. ചിന്തിക്കാനും ഉറച്ചതീരുമാനങ്ങൾ എടുക്കാനും അവർക്കാകില്ലല്ലോ.

വർക്കല ചാവർകോട് മേടയിൽ സുബ്രമണ്യ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ കുട്ടികളുടെ കവിളിലൂടെ ശൂലം കുത്തി നടത്തിക്കുന്ന ആചാരം ശ്രദ്ധയിൽ പെട്ടപ്പോൾ അത് ബാലാവകാശ കമ്മീഷൻ മുമ്പാകെ ക്യാപ്സ്യൂൾ കേരള അവതരിപ്പിച്ചിരുന്നു.
കുട്ടികളുടെ അവകാശവുമായി ബന്ധമുണ്ട് എന്നതിനാൽ രണ്ടിനും സമാന സ്വഭാവങ്ങളുണ്ട്. അതിനാൽ രണ്ടു വിഷയങ്ങളെയും ഒരുമിച്ചു പരിഗണിച്ചു അന്വേഷണം നടത്തി ഉചിതമായ നടപടികൾ ഉണ്ടാകണം.

മാതാപിതാക്കളുടെ വിശ്വാസം/ആചാരനുഷ്ഠാനങ്ങളിലുള്ള വിശ്വാസം എന്നിവ പ്രകാരം നടക്കുന്ന ഇത്തരം പ്രവർത്തികളിൽ പരാതിക്കാരോ വാദികളോ ഇല്ലാത്തതിനാൽ നിയമ നടപടികളിൽ നിന്ന് രക്ഷനേടി വരികയാണ്. ഇരയായ കുട്ടികളുടെ താല്പര്യമോ അഭ്യൂദയമോ കണക്കാക്കാതെ കാഴ്ചവസ്തുക്കളായി നടത്തുന്ന ഈ പ്രവർത്തികളെ നിയന്ത്രിക്കുന്നതിന് ബഹുമാനപ്പെട്ട ബാലാവകാശ കമ്മീഷന്റെ ഇടപെടൽ അനിവാര്യമാണ്.

മലബാറിൽ ചാമുണ്ഡി തെയ്യം അനുഷ്ടാനത്തിൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിന് എതിരെ ദിശ എന്ന സംഘടന കൊടുത്ത കേസ് കേരള ഹൈക്കോടതി പരിഗണിച്ചു . WP (C) 15800 of 2023 എന്ന കേസ് ചീഫ് ജസ്റ്റിസ് എ ജെ ദേസായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പരിശോധിച്ചത്. ജനുവരി 24 നു വന്ന തീർപ്പാക്കൽ അനുസരിച്ചു തെയ്യത്തിൽ കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന തീരുമാനം ഉണ്ടായി. സമാനമായ തീരുമാനം മേൽപറഞ്ഞ വിഷയങ്ങളിലും ഉണ്ടാകണം എന്ന് capsule kerala അഭ്യർത്ഥിക്കുന്നു

Happy
Happy
78 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
11 %
Surprise
Surprise
11 %

Leave a Reply

Previous post തവളയുടെ പുറത്ത് കൂൺ വളര്‍ന്നാലോ ?
Next post അൽഗോരിതങ്ങൾ നമുക്ക് ചുറ്റും സൃഷ്ടിക്കുന്ന ലോകങ്ങൾ
Close