Read Time:4 Minute

കാർട്ടൂണുകളിലും മറ്റും കൂണിനെ കുടയായി ചൂടി അതിന് അടിയിൽ നിൽക്കുന്ന തവള ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ തവളയുടെ പുറത്ത്  കൂൺ വളര്‍ന്നാലോ ?

കൂണിന് എവിടെയൊക്കെ വളരാം?  കൂൺ കൃഷിയിൽ താല്പര്യമുള്ള ആളുകൾ സാധാരണഗതിയിൽ നോക്കുന്ന ഒരു കാര്യമാണ്. ബെസിടിയോമൈസേട്റ്റ് എന്ന ഉപ കുമിള്‍ വിഭാഗത്തില്‍ വരുന്ന കൂണ്‍ മൈസീലിയമായി പല ഭാഗങ്ങളിലും കാണുന്നുണ്ടെങ്കിലും അതിൻറെ പ്രത്യുൽപാദന അവയവമായ കൂണ്‍ ആയി  മാറുന്നത് ചില പ്രത്യേക സമയത്തും കാലാവസ്ഥയിലും സ്ഥലങ്ങളിലും മാത്രമാണ്.  ഇതേ വിഭാഗത്തിൽ വരുന്ന ചില കുമിളുകൾ മൈസീലിയം എന്ന സൂക്ഷ്മ ശരീരം ആയി നിലകൊള്ളുകയും എന്നാൽ കൂണുകൾ ആയി മാറാതെ ഇരിക്കുകയും ചെയ്യാറുണ്ട് അപ്പോൾ പ്രത്യുൽപാദനം കൂണുകൾ പോലെയുള്ള അവയവങ്ങൾ ഇല്ലാതെയും നടക്കും.  ചിലയിനം കുമിളുകൾ മറ്റ് ജീവികളുടെ ശരീരത്തിൽ ഒരു പരാദമായി വളരാറുണ്ട്. മനുഷ്യരിലും മറ്റനേകം ജീവികളിലും പല രോഗങ്ങളും ഇത്തരം  കുമിളുകൾ ഉണ്ടാക്കാറുണ്ട്. കോര്‍ഡിസെപ്സ്    പോലെയുള്ള  ചില   പരാദ  കുമിളുകൾ  ഉറുമ്പുകളെയും മറ്റു ഷഡ്പദങ്ങളെയും  നിയന്ത്രിക്കുന്ന കഥകളും നമ്മൾ നിരവധി തവണ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്.  എന്നാൽ ഒരു ജീവിയുടെ പുറത്ത് കൂണ്‍ വളരുന്നത് സങ്കൽപ്പിച്ചു നോക്കിയാലോ. 

എന്നാൽ സങ്കല്പം അല്ല സംഗതി യഥാർത്ഥത്തിൽ ഉള്ളതാണ്. പശ്ചിമഘട്ടത്തിൽ കർണാടകയിൽ നിന്നും ലഭിച്ചിട്ടുള്ള ഒരു തവളയിലാണ് ഇങ്ങനെ ഒരു കുഞ്ഞു കൂൺ വളർന്നു നിൽക്കുന്നതായി നിരീക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടത് ഒരു അത്ഭുത കാഴ്ച തന്നെയായിരിക്കും.  Batrachochytrium dendrobatidis  പോലെയുള്ള ചില കുമിളുകൾ തവളകളിൽ  മാരകമായ അസുഖങ്ങൾ ഉണ്ടാക്കുന്നതായി  മുൻപ് തന്നെ റിപ്പോർട്ടുകൾ ഉണ്ട്.  എന്നാൽ ബോണറ്റ് ഫംഗസ് എന്നറിയപ്പെടുന്ന കൂണുപോലെ വളരുന്ന ഈ കുമിൾ  തവളയ്ക്ക് മറ്റ് ഉപദ്രവങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല എന്നാണ് ഗവേഷകരുടെ നിഗമനം. 

Golden-backed Frog (Hylarana intermedia) എന്ന തവളയുടെ ത്വക്കിൽ കണ്ടെത്തിയ കൂൺ

ഹോബിയിസ്റ്റ് ചിന്മയ് മാലിയും വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്-ഇന്ത്യയിലെ റിവർ ആൻഡ് വെറ്റ് ലാൻഡ് സ്‌പെഷ്യലിസ്റ്റായ ലോഹിത് വൈ.ടി.യും  ഉഭയ ജീവികളെയും പല്ലി വര്‍ഗ ജീവികളെയും കാണാനും ചിത്രം എടുക്കാനുമുള്ള തങ്ങളുടെ  പര്യവേഷണത്തിന്റെ ഭാഗമായി നടത്തിയ  യാത്രയിലാണ്  കര്‍ണാടകയില്‍ നിന്നും ഉള്ള  ഈ കണ്ടെത്തൽ.

ആവശ്യത്തിനു ഫോട്ടോ എടുത്തതിനുശേഷം തവളയെ ആ പ്രദേശത്ത് തന്നെ വിട്ടതിനാൽ കൂടുതൽ പഠനങ്ങൾക്ക് അവസരം ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഒരു തവളയുടെ പുറത്ത് കൂൺ വളർന്നു നിൽക്കുന്ന അസുലഭ കാഴ്ച ഒരു പക്ഷേ ശാസ്ത്രലോകത്തിന് ആദ്യമായിട്ടാണ്.  Golden-backed Frog (Hylarana intermedia) എന്ന തവളയുടെ ത്വക്കിലാണ്  ഇങ്ങനെ കൂൺ വളർന്നുനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്, Reptiles and Amphibians എന്ന  ശാസ്ത്ര ജേണലില്‍ കണ്ടെത്തല്‍  പ്രസിദ്ധീകരിച്ചിട്ടുമുണ്ട്

അധികവായനയ്ക്ക്

  1. Maliye, C. C. ., & Y.T., L. (2024). Mushroom sprouting out of a living frog. Reptiles & Amphibians, 31(1), e20966. https://doi.org/10.17161/randa.v31i1.20966
  2. https://journals.ku.edu/reptilesandamphibians/article/view/20966

അനുബന്ധ വായനയ്ക്ക്

Happy
Happy
20 %
Sad
Sad
7 %
Excited
Excited
60 %
Sleepy
Sleepy
7 %
Angry
Angry
7 %
Surprise
Surprise
0 %

Leave a Reply

Previous post ആദ്യത്തെ കണ്മണി – ആദ്യ ഡൈനസോർ നാമകരണത്തിന് 200 വയസ്സ്
Next post കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും പരിഗണിക്കാത്ത മതാചാരങ്ങൾ നിയന്ത്രിക്കണം
Close