ഥയ്‍ലീസ്
ഥയ്‍ലീസിനെ ഗ്രീക്ക് ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കിവരുന്നു. ഗണിതം, തത്ത്വശാസ്ത്രം എന്നീ വിജ്ഞാന ശാഖകൾക്ക് ആരംഭം കുറിച്ചത് ഥയ്‍ലീസാണെന്നു കരുതപ്പെടുന്നു.
ടാറിട്ട റോഡിന്റെ ചൂട് …. എന്ത് ചെയ്യും? – പ്രതികരണങ്ങള്‍
ടാറിട്ട റോഡിന്റെ ചൂട് …. എന്ത് ചെയ്യും? എന്ന കുറിപ്പിനെ ആസ്പദമാക്കി വന്ന പ്രതികരണങ്ങൾ
2019 ജൂലൈയിലെ ആകാശം
മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2019 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളും മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ഈ മാസത്തെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.
ഗ്രഹണം ഒരുക്കിയ വഴികളും കുഴികളും
ഗ്രഹണം ശാസ്ത്ര കുതുകികള്‍ക്കെല്ലാം ആഘോഷമാണ്. ശാസ്ത്രകാരന്‍മാര്‍ക്ക് വിശേഷിച്ച്. ശാസ്ത്രത്തിന്റെ നാളിതുവരെയുള്ള മുന്നേറ്റത്തില്‍ ഒട്ടേറെ നാഴികക്കല്ലുകള്‍ സൃഷ്ടിക്കാന്‍ ഗ്രഹണനിരീക്ഷണത്തിലൂടെ സാധ്യമായിട്ടുണ്ട്. ചിലപ്പോഴൊക്കെ വഴിതെറ്റിക്കാനും! ഇരുഗണത്തിലും പെട്ട ചില സംഭവങ്ങള്‍ പരിചയപ്പെടാം.
അന്ധവിശ്വാസത്തിലമരുന്ന കേരളത്തെ മോചിപ്പിക്കണം
ആർ. രാധാകൃഷ്ണൻ കേരളസമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആസ്പദമാക്കിയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിന് നിയമനടപടികള്‍ ഉള്‍പ്പടെയുയുള്ള നടപടികള്‍ വളരെ വേഗം കൈക്കൊള്ളുമെന്ന് കേരളമുഖ്യമന്ത്രി അടുത്ത ദിവസം പ്രഖ്യാപിച്ചതായിക്കണ്ടു. ഇത്തരമൊരു നിയമം പാസ്സാക്കി നടപ്പില്‍ വരുത്തണമെന്ന് ശാസ്ത്രസാഹിത്യ...
പള്‍സാര്‍
ജ്യോതിശ്ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ നിര്‍ണായകവും അത്ഭുതകരവുമായ ഒരു സംഭവമായിരുന്നു പള്‍സാറിന്റെ കണ്ടെത്തല്‍. എന്താണ് പൾസാര്‍, എന്താണതിന്റെ പ്രത്യേകതകൾ ? പ്രൊഫ. കെ. പാപ്പൂട്ടി എഴുതുന്നു.
ആറ്റോമിക് ക്ലോക്ക് ബഹിരാകാശത്തേക്ക്
ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും കൃത്യതയേറിയ ആറ്റോമിക് ക്ലോക്ക് ഇന്ന് (ജൂണ്‍ 25) പരിക്രമണപഥത്തിലെത്തും. നാസ ഡീപ് സ്പേസ് ആറ്റോമിക് ക്ലോക്ക് എന്നാണ് ഇതിന്റെ പേര്. ഒരു പരീക്ഷണദൗത്യമാണിത്. സ്പേസ്-എക്സ് എന്ന സ്വകാര്യബഹിരാകാശ കമ്പനിയുടെ ഫാല്‍ക്കണ്‍ ഹെവി എന്ന റോക്കറ്റിലാണ് ഇതിനെ പരിക്രമണപഥത്തിലേക്ക് എത്തിക്കുക. ഇന്ന് ഉച്ചയോടെ വിക്ഷേപണം നടക്കും.
ഡാറ്റ സൂക്ഷിക്കാൻ കഴിയുന്ന RAM – കമ്പ്യൂട്ടർ രംഗത്ത് പുതുയുഗം വരുന്നു
ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നല്ല വേഗതയുണ്ടെങ്കിലും സ്ഥിരമായി ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ കഴിയുന്ന ഒന്നല്ല RAM. വൈദ്യുതിപോയാല്‍ ഉള്ള ഡാറ്റ അപ്പോള്‍ പോകും. ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ നാം ഉപയോഗിക്കുന്ന ഹാര്‍ഡ്‍ഡിസ്ക്, പെന്‍ഡ്രൈവ് തുടങ്ങിയവയുടെ പ്രശ്നം ഡാറ്റ കൈകാര്യം ചെയ്യാനുള്ള അതിന്റെ വേഗതക്കുറവാണ്. RAMന് ഉള്ള വേഗത നമ്മുടെ പെന്‍ഡ്രൈവിന് ഉണ്ടായാല്‍ രണ്ടുതരം മെമ്മറികളെക്കുറിച്ച് ആലോചിക്കേണ്ട കാര്യം തന്നെ ഇല്ല!