മറേ ഗെൽമാൻ
പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമായ മറേ ഗെൽമാൻ (Murray Gell-Mann) കഴിഞ്ഞ മെയ് 24ന് നിര്യാതനായി. 89-ാം വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹം അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എമരിറ്റസ് പ്രൊഫസറായിരുന്നു. അടിസ്ഥാന കണങ്ങളുടെ വർഗീകരണവും ആയി ബന്ധപ്പെട്ട ഗവേഷണത്തിന് 1969 ലെ നോബൽ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അദ്ദേഹം നല്ലൊരദ്ധ്യാപകനെന്ന നിലയിലും രസികനായ ഒരു പ്രഭാഷകൻ എന്ന നിലയിലും പ്രസിദ്ധനായിരുന്നു. ഭൗതികശാസ്ത്രത്തിന്റെ ആഴങ്ങളില്‍ വ്യാപരിക്കുമ്പോള്‍ തന്നെ അദ്ദേഹം നല്ലൊരു പക്ഷി നിരീക്ഷകനുമായിരുന്നു . മറേ ഗെൽമാനെ അനുസ്മരിച്ചുകൊണ്ട് ഡോ. എൻ. ഷാജി എഴുതുന്നു …
ജൂണിലെ ആകാശം – 2019
മൺസൂണിന്റെ തുടക്കമാണ് ജൂൺമാസം. കേരളത്തിലെ ആകാശ നിരീക്ഷകര്‍ക്ക് ഏറ്റവും മോശം കാലം. എന്നാൽ ഇടക്ക് മഴയും മേഘങ്ങളും മാറി നിന്നാൽ പൊടി പടലങ്ങള്‍ മാറി തെളിഞ്ഞ ആകാശം, മറ്റേതു സമയത്തേക്കാളും നിരീക്ഷണത്തിന് യോജിച്ചതായിരിക്കും. താരശോഭയുള്ള വ്യാഴവും ശനിയും 2019 ജൂണിലെ സന്ധ്യാകാശത്ത് ദൃശ്യമാണ്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും ജൂണിന്റെ സന്ധ്യാകാശത്ത് നിങ്ങളെ വശീകരിക്കാനെത്തും. ശോഭയേറിയ ഒറ്റ നക്ഷത്രങ്ങളായ ചിത്ര, തൃക്കേട്ട, ചോതി എന്നിവയെയും നിങ്ങള്‍ക്ക് ഈ മാസം ആകാശത്ത് നിരീക്ഷിക്കാം.
പനി വന്നാല്‍ ഡോക്ടറെ കാണണോ?
പനിയെന്നാല്‍ രോഗത്തിനെതിരെ മനുഷ്യശരീരം നടത്തുന്ന പ്രതിരോധ പ്രവർത്തനമാണെന്നും അതിനാല്‍ ഏത് പനിയെയും വിശ്രമവും ജലപാനവും എനിമയുംകൊണ്ട് മറികടക്കാനാവുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പനിയുടെ പിന്നിലെ ശാസ്ത്രം തിരിച്ചറിഞ്ഞുകൊണ്ടേ ഇത്തരം പ്രചാരണങ്ങളിലെ ശരിയും തെറ്റും മനസ്സിലാക്കാനാകൂ.
എന്താണ് ഓസോണ്‍? ഓസോണ്‍ ശ്വസിക്കുന്നത് നല്ലതോ?
ഭൂമിയിലെ ജീവജാലങ്ങളെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നത് ഓസോണ്‍ പാളിയാണ്. എന്താണ് ഓസോൺ? ഓസോൺ ശ്വസിക്കുന്നത് നല്ലതോ ചീത്തയോ?
ലോക പരിസ്ഥിതിദിനം 2019: നല്ല വായു എല്ലാവരുടെയും അവകാശം
വായു മലിനീകരണം ഗുരുതരമായിരിക്കുന്നു. ഈ വർഷത്തെ പരിസരദിനവിഷയം വായുമലിനീകരണമായത് അതുകൊണ്ടാണ്. ലോകത്തിലെ 92% ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ അവസ്ഥ സംജാതമായത് എങ്ങിനെ? ആരാണുത്തരവാദികൾ?
ശാസ്ത്രബോധവും മാനവപുരോഗതിയില്‍ ശാസ്ത്രം വഹിക്കുന്ന പങ്കും ഉയര്‍ത്തിപ്പിടിക്കണം
ശാസ്ത്രബോധം പൗരന്റെ കടമയായി എഴുതിച്ചേര്‍ത്ത ഏകഭരണഘടനയാണ് ഇന്ത്യയുടേത്. ഭരണഘടനയുടെ 51 എ(എഛ്) വകുപ്പ് പ്രകാരം ഓരോ ഇന്ത്യക്കാരനും ശാസ്ത്രബോധം, മാനവികത, അന്വേഷണ തൃഷ്ണ, നവീകരണം ഇവക്ക് വേണ്ടി നിലകൊള്ളണം.
പ്രകാശം പോലും പുറത്തുവിടാത്ത തമോഗര്‍ത്തത്തിന്റെ ചിത്രമെടുത്തതെങ്ങനെ?
കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ലോകത്തിന്റെ പല മൂലകളില്‍ സ്ഥാപിച്ചിട്ടുള്ള 8 റേഡിയോ ടെലിസ്കോപ്പുകള്‍ ഒരത്ഭുത വസ്തുവിനെ ക്യാമറയില്‍ കുടുക്കാനുള്ള ശ്രമത്തിലായിരുന്നു. വിര്‍ഗോക്ലസ്റ്റര്‍ എന്ന ഗാലക്സി കുടുംബത്തിലെ M87 (മെസ്സിയേ 87) എന്ന ഭീമന്‍ ഗാലക്സിയുടെ കേന്ദ്രത്തിലുള്ള ഭീമന്‍ തമോഗര്‍ത്തത്തെയാണ് അവ ലക്ഷ്യമിട്ടത്.
തമോഗര്‍ത്ത ചിത്രവും കേറ്റി ബോമാനും
വിവിധ ടെലസ്കോപ്പുകള്‍ നല്‍കുന്ന വിവരങ്ങളെ കൂട്ടിച്ചേര്‍ത്ത് തമോഗര്‍ത്തത്തിന്റെ ചിത്രം നിര്‍മ്മിക്കാനാവശ്യമായ കമ്പ്യൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചതില്‍ പ്രധാനിയാണ് കേറ്റി ബോമാന്‍.