രചന – പി. മധുസൂദനൻ / ആലാപനം – എം.ജെ. ശ്രീചിത്രന്‍ /എഡിറ്റിംഗ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി
വരികള്‍
അതിന്നുമപ്പുറമെന്താണ്?
പി.മധുസൂധനൻ
പൊട്ടക്കിണറിൻ കരയിൽ വളരും
പന്നൽച്ചെടിയുടെ കൊമ്പിന്മേൽ
പതുങ്ങിനിന്നൊരു പച്ചപ്പശുവിനു
പണ്ടൊരു സംശയമുണ്ടായി:
എന്നുടെലോകം ചെടിയും ചെടിയുടെ
വേരും തണ്ടും തലിരിലയും
അതിന്റെ രുചിയും ഗന്ധവും; എന്നാ-
ലതിനുമപ്പുറമെന്താണ്?
പൊട്ടക്കിണറിലൊളിച്ചു വസിക്കും
തവള പറഞ്ഞു മറുപടിയായ്;
എന്നുടെ ലോകം കിണറും കിണറിലെ
മീനും പായൽക്കാടുകലും
ഇടവപ്പാതി പിറന്നാൽ പിന്നെ-
ക്കോരിച്ചൊരിയും പെരുമഴയും
ഒളിച്ചിരിക്കാൻ മാളവും എന്നാ-
ലതിന്നുമപ്പുറമെന്താണ്?
ചെത്തിക്കാടിൻ നടുവിൽ നിന്നൊരു
ചിത്രപതംഗം പരയുന്നു
എന്നുടെ ലോകം ചെത്തിക്കാടും
കണ്ണാന്തളിയും കൈത്തോടും
മലർന്ന പൂവിന്നിതളുകൾ പേറും
മണവും മധുവും പൂമ്പൊടിയും
അതിന്റെ വർണ്ണ തരംഗവുമെന്നാ-
ലതിന്നുമപ്പുറമെന്താണ്?
കുന്നിനുമുകലിൽ കൂടും കൂട്ടി-
കഴിഞ്ഞു കൂടും പൂങ്കുരുവി
പറന്നു വന്നു ചിലച്ചും കൊണ്ടതി
നുത്തരമിങ്ങനെ നൽകുന്നു.
അതിന്നുമപ്പുറമുണ്ടൊരു പുഴയും
പച്ചപ്പാടവുമലകടലും
അലറിത്തുള്ളും തിരകളുമെന്നാ
ലതിന്നുമപ്പുറമെന്താണ്?
അതിന്റെ മറുപടി നൽകാനെത്തിയ
മനുഷ്യനിങ്ങനെ മൊഴിയുന്നു
ലതിന്നുമപ്പുറമെന്താണെന്നോ?
-അലഞ്ഞു നീങ്ങും മേഘങ്ങൾ
അമ്പിളി വെള്ളി വെളിച്ചത്തിൽ പൂ-
ക്കുമ്പിളു കൂട്ടും പൂമാനം
സൂര്യൻ, താരകൽ,ക്ഷീരപഥങ്ങൾ
നക്ഷത്രാന്തര പടലങ്ങൽ
അതിന്നപാരവിദൂരത; യെന്നാ
ലതിന്നുമപ്പുറമെന്താണ്?
കാറ്റല കടലല ഏറ്റു വിളിപ്പൂ
അതിന്നുമപ്പുറമെന്താണ്?
ലതിന്നുമപ്പുറ, മതിന്നപ്പുറ
മതിന്നുമപ്പുറമെന്താണ്?
Related

മുതലാളിത്ത വളർച്ച, സർവനാശത്തിന്റെ വഴി | ജി. മധുസൂദനൻ RADIO LUCA
മുതലാളിത്ത വളർച്ച സർവനാശത്തിന്റെ വഴി - പാരിസ്ഥിതിക സോഷ്യലിസത്തിലേക്കുള്ള പ്രവേശിക എന്ന പുസ്തകത്തെ കുറിച്ച് പുസ്തക രചയിതാവ് ജി. മധുസൂദനൻ സംസാരിക്കുന്നു.

കാലാവസ്ഥാ മാറ്റവും മുതലാളിത്തവും തമ്മിലെന്ത്? അഥവാ ഇക്കോ സോഷ്യലിസം എന്ന പ്രത്യാശ
കേരളത്തിൽ ഇനിയും വേണ്ടത്ര വേരുപിടിക്കാത്ത പാരിസ്ഥിതിക സോഷ്യലിസത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏറെ സഹായകരമായ ഒരു പ്രവേശികയാണ് ഈ പുസ്തകം.

NCERT സ്കൂൾ പാഠ്യപദ്ധതിയിൽ പരിണാമതത്വങ്ങൾ പുനഃസ്ഥാപിക്കുക – തുറന്ന കത്ത്
സിബിഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്ന സെക്കൻഡറി, സീനിയർ സെക്കണ്ടറി കോഴ്സുകളിൽ അടുത്ത കാലത്തായി വ്യാപകമായ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കൊറോണ മഹാമാരിയുടെ സമയത്ത് ഒരു താൽക്കാലിക നടപടിയെന്ന നിലയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ മാറ്റങ്ങൾ സ്കൂൾ വിദ്യാഭ്യാസം ഓഫ്ലൈൻ മോഡിലേക്ക് തിരിച്ചെത്തിയപ്പോഴും അതേ പടി തുടരാനാണ് നിർദേശം. പ്രത്യേകിച്ചും, പത്താം ക്ലാസ് പാഠ്യപദ്ധതിയിൽ നിന്ന് പരിണാമത്തെക്കുറിച്ചുള്ള ഭാഗം പൂർണ്ണമായും ഒഴിവാക്കിയതിൽ വലിയ ആശങ്കയും പ്രതിഷേധവും ഉണ്ട്. നിലവിൽ ചെറിയൊരു ശതമാനം വിദ്യാർഥികൾ മാത്രമാണ്…