“അറിയാനൊത്തിരി ബാക്കി” എന്നത് 25 മിനിട്ട് ദൈർഘ്യമുള്ള ഒരു ഹൃസ്വചിത്രമാണ്. വീട്ടിനുള്ളിൽ വന്ന് കൂടുവച്ച മുനിയ വർഗത്തിൽപ്പെട്ട ആറ്റക്കറുപ്പൻ എന്ന കിളിയെ കുറിച്ചുള്ളതാണിത്. കൂടാതെ പക്ഷികളുടെ പൊതുവായ ചില സ്വഭാവ സവിശേഷതകളെപ്പറ്റിയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ഇതിലൂടെ കുട്ടികൾ പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതി നിരീക്ഷണത്തിലൂടെ സ്വയം അറിവ് നിർമ്മിക്കുന്നവരായി മാറുന്നത് എങ്ങനെ എന്ന് വ്യക്തമാക്കുന്നു. പ്രകൃതിയെ സ്നേഹിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രചോദനമായി ഇത് മാറുന്നു.
ജസ്റ്റിന ഫ്ലോറൻസ്, പൂർണ്ണകല്യാണി എന്നീ കുട്ടികളാണ് ഇതിലെ അഭിനേതാക്കൾ. പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനും ആയ അഡ്വ.എൽ. നമശ്ശിവായൻ ഈ ചിത്രത്തിൽ കുട്ടികളുമായി സംവദിക്കുന്നുണ്ട്. കെ.വി. ശ്രീനിവാസൻ കർത്താ ക്യാമറയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയത് ലില്ലി.സി ആണ്.
പക്ഷിനിരീക്ഷണക്കിറ്റ്
1. കൈപുസ്തകം
കേരളത്തിൽ കാണപ്പെടുന്ന 135 പക്ഷികളുടെ പ്രാഥമിക വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പക്ഷി കൈപുസ്തകം. അധികമായി അവയുടെ ആവാസവ്യവസ്ഥയും സ്വഭാവവും പ്രത്യേക ചിഹ്നങ്ങളിലൂടെ പെട്ടന്ന് വായിച്ചെടുക്കാൻ പാകത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഈ കൈപുസ്തകങ്ങൾ പക്ഷി നിരീക്ഷണ സമയത്ത് ഉപയോഗിക്കാൻ ഉതകുന്നവയാണ്.
2. വീട്ടുവളപ്പിലെ പക്ഷികൾ
നമ്മുടെ ചുറ്റുപാടും കാണുന്ന ഏറ്റവും സാധാരണമായ പക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ.
3. നീർപക്ഷികൾ
നമ്മുടെ തണ്ണീർത്തടങ്ങളിലും നെൽവയലുകളിലും സുലഭമായി കാണാവുന്ന നീർപക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ.
4. കാട്ടുകിളികൾ
ചെറിയ കുറ്റിക്കാടുകളിലും മരങ്ങൾ സുലഭമായ നാട്ടിൻപുറങ്ങളിലും കാണാവുന്ന പക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ.
5. പാടങ്ങളിലെയും പുൽമേടുകളിലെയും പക്ഷികൾ
വയലുകളും കൃഷിപ്രദേശങ്ങളും പുൽമേടുകളും ആവാസകേന്ദ്രമാക്കുന്ന ചില പക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ.
6. മനുഷ്യവാസമുള്ള സ്ഥലങ്ങളിലെ പക്ഷികൾ
മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഏതാനും പക്ഷികളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ. ഓരോ പക്ഷിയെയും അവയുടെ ശബ്ദം സഹിതം വിവിധ ഭാഷകളിൽ ഇവിടെ ലഭ്യമായ സംവേദനാത്മക പോസ്റ്ററുകളിലൂടെ അടുത്തറിയൂ.
പ്രവർത്തനങ്ങൾ
ഒരു കിളി ജീവിതം
ഒരു കൂട്ടം കുട്ടികൾക്ക് വീട്ടിനു പുറത്തു കളിക്കാൻ അനുയോജ്യമായതാണ് ഈ കളി. ഈ കളി എവിടെയും കളിക്കാം; ഇത് പക്ഷികളുടെ പെരുമാറ്റത്തെയും ജീവിത ചക്രത്തെയും കുറിച്ചുള്ള ഒരു കാഴ്ച്ചപ്പാട് പ്രദാനം ചെയ്യുന്നു. ഒരു പക്ഷിയാകുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് കളിക്കാർക്ക് ഒരു ധാരണ ലഭിക്കും! കളി ഇവിടെ ഡൗൺലോഡ് ചെയ്യുക.
കുരുവിത്തമ്പോല
കുട്ടികളെ പുറംലോകവുമായി ഇണക്കുവാനും പ്രകൃതിയുമായി കൂട്ടുകൂടി പക്ഷികളെ നിരീക്ഷിക്കാനും പ്രേരിപ്പിക്കുന്ന ഒരു രസികൻ ‘തമ്പോല’ കളി.
Join the Dots – ഇരട്ടത്തലച്ചി
കുത്തുകൾ യോജിപ്പിച്ച് ഇരട്ടതലച്ചിയെ വരയ്ക്കാം. ഒപ്പം തിരിച്ചറിയാനും പഠിക്കാം.
Join the Dots – മീന്‍കൊത്തി
കുത്തുകൾ യോജിപ്പിച്ച് മീൻകൊത്തിയെ വരയ്ക്കാം. ഒപ്പം തിരിച്ചറിയാനും പഠിക്കാം
നാടൻ കല – നിങ്ങളുടെ പക്ഷിയെ നിർമിക്കൂ
പെൻസിലെടുക്കൂ- എന്നിട്ട് മരത്തിൽ കൂടുണ്ടാക്കുന്ന ഒരേയൊരു വാലുകുലുക്കിയായ കാട്ടുവാലുകുലുക്കിയിൽ നിന്ന് ആവേശം കൊണ്ട് നമ്മുടെ സ്വന്തം പക്ഷിപ്പടം ഉണ്ടാക്കാം.