നല്ലവരായ ഈ പാവങ്ങൾക്ക് ഒരിറ്റു ചോര കൊടുക്കുമോ സുഹൃത്തുക്കളേ ?

കൊളംബിയയിലെ മൂന്നു നഗരങ്ങളിൽ കൊതുകുകൾ നല്ല നടപ്പിനു പഠിക്കുന്നു എന്ന് വാർത്ത വരുന്നു. വോൾബാക്കിയ എന്ന ബാക്ടീരിയയെ ഉള്ളിലാക്കിയ ഈഡിസ് ഈജിപ്റ്റൈ എന്നയിനം കൊതുകുകൾ നഗരത്തിൽ പറന്നിറങ്ങിയതോടെ ഡെങ്കിപ്പനിയുടെ അളവ് 94 മുതൽ 97 ശതമാനം വരെയാണത്രേ കുറഞ്ഞത്. ഒന്ന് ചുഴിഞ്ഞു ചിന്തിച്ചാൽ നമുക്ക് കാര്യം മനസ്സിലാകും. പറന്നിറങ്ങിയതല്ല.. പറത്തിയിറക്കിയതാ !

സംഗീതവും ശരീരശാസ്ത്രവും

പാട്ടു കേൾക്കുമ്പോൾ, ആ ശബ്ദതരംഗങ്ങൾ ഇലക്ട്രിക്ക് ഇമ്പൾസുകളായി, ഓഡിറ്ററി നെർവിലൂടെ നമ്മുടെ തലച്ചോറിൽ പതിയുമ്പോഴാണ് നമ്മുടെ വികാര വിചാരങ്ങളെ സംഗീതത്തിന് സ്വാധീനിക്കാൻ കഴിയുന്നത്. ശബ്ദനാളവും (വോയിസ് ബോക്‌സ്) അതിന്റെ ഭാഗമായ വോക്കൽ കോർഡുകളും ചേർന്ന് ശബ്ദം പുറപ്പെടുവിക്കാനുള്ള ഉപകരണമായി പ്രവർത്തിക്കുന്നതെങ്ങനെ ? അറിയാം നമ്മുടെ ശബ്ദത്തിന്റെ ശരരീരശാസ്ത്രം.. 2023 ഒക്ടോബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം

ശബ്ദാലേഖന ചരിത്രം -നാൾവഴികൾ

ശാസ്ത്രസാങ്കേതിക വിദ്യയിലെ വളർച്ച ശബ്ദാലേഖനത്തിൽ സാധ്യമാക്കിയ മാറ്റങ്ങൾ, സംഗീതാവതരണത്തിലെ ശ്രുതി സംബന്ധിയായി വരുന്ന പിഴവുകൾ ഒഴിവാക്കാൻ കഴിയുന്ന ഓട്ടോ ട്യൂൺ എന്ന സൗണ്ട് പ്രോസസ്സറിന്റെ വരവ് ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങൾ, സൗണ്ട് ക്ലൗഡ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സംഗീതത്തെ ജനകീയമാക്കിയതിലുള്ള പങ്കുകൾ എന്നിവ വിവരിക്കുന്നു.

ഒക്ടോബർ 29 – ഇന്ത്യയിൽ ഭാഗിക ചന്ദ്രഗഹണം

2023 ഒക്ടോബർ 29ന് വളരെ നേരിയ ഒരു ചന്ദ്രഗ്രഹണം ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ദൃശ്യമാകും. ഇന്ത്യൻ സമയം പുലർച്ചെ 01:04 മുതൽ 02:24 വരെയാണ് ഗ്രഹണത്തിന്റെ ദൈർഘ്യം.

വവ്വാലുകളിൽ നിപ ആന്റിബോഡി -ആശങ്ക വേണ്ട

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail വയനാട് ജില്ലയിൽ വവ്വാലുകളിൽ നീപ വൈറസ് ആന്റിബോഡി കണ്ടെത്തിയെന്ന വാർത്ത ആശങ്ക പരത്തേണ്ടതില്ല. ഒട്ടനവധി വൈറസുകളുടെ പ്രകൃത്യാലുള്ള വാഹകരാണ് (Natural Reservoir) വന്യജീവികൾ.. വവ്വാലുകളടക്കമുള്ള ജീവികളുടെ ശരീരത്തിൽ...

തൊട്ടിലിൽ കിടക്കുന്ന കുട്ടിക്ക് എന്തറിയാം ?

നാം തീരുമാനിക്കുന്ന ഒരു പ്രത്യേക ദിവസമാണോ കുഞ്ഞുങ്ങൾ അറിവ് ആർജിക്കാനും, ഭാഷ മനസ്സിലാക്കാനും തുടങ്ങുന്നത് ? തൊട്ടിലിൽ കിടക്കുന്ന കുട്ടിക്കു തന്നെ എന്തെല്ലാമറിയാം !

ആരാണിന്ത്യക്കാർ ?

ഡോ.പ്രസാദ് അലക്സ്ശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail നമ്മുടെ വിഷയം  ഇന്ത്യയിലെ ആദിമ മനുഷ്യരെക്കുറിച്ചാണ്. രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് യുറേഷ്യയിൽ എവിടെയും മനുഷ്യർ ഉണ്ടായിരുന്നില്ല എന്നത് വളരെ വ്യക്തമാണ്. നമ്മുടെ ജനുസ്സായ (genus) 'ഹോമോ',...

Close