മനുഷ്യ ജീനോം യഥാർത്ഥത്തിൽ പൂർത്തിയാകുമ്പോൾ
2021 മെയ് മാസത്തിൽ, ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ സംഘം യഥാർത്ഥത്തിൽ പൂർണ്ണമായ ആദ്യത്തെ മനുഷ്യ ജീനോം പ്രിപ്രിന്റ് രൂപത്തിൽ പ്രസിദ്ധീകരിച്ചു. മനുഷ്യരാശി ഇന്നേവരെ നടത്തിയിട്ടുള്ള ശാസ്ത്രസംരംഭങ്ങളിൽ സുപ്രധാനവും അതിശയകരവുമായ മുന്നേറ്റമാണ് സ്വന്തം ‘ജീവന്റെ പുസ്തകം’ വായിച്ചെടുത്തത് അഥവാ ‘ജനിതകഭൂപടം’ സ്വയം വരച്ചെടുത്തത്.
നീറുന്ന കുഞ്ഞുമനസുകൾ
വളളിയും, രമേഷും എന്നും ഭയത്തിൻ്റെ നിഴലിലാണ് ജീവിക്കുന്നത്. അകാരണമായി ദേഷ്യപ്പെട്ട് മർദ്ദിക്കുന്ന അവരുടെ അച്ഛനാണ് അതിനു കാരണം. എല്ലാം സഹിക്കുന്ന മീനാക്ഷി അമ്മയാണ്. അനുകമ്പയുള്ള അയൽക്കാരനും, നിശ്ചയദാർഢ്യമുള്ള വനിതാ പോലീസ് ഓഫീസർ അങ്ങനെ… ഗാർഹിക പീഡനത്തേക്കുറിച്ചും, അതിനെതിരേയുള്ള സുരക്ഷാ ക്രമീകരണങ്ങൾ കുട്ടികൾക്കും, മുതിർന്നവർക്കും എങ്ങനെ ഉപയോഗിക്കാം എന്നും പറയുന്ന കഥ
ലെപ്റ്റോ പനി /എലിപ്പനി – കർഷകരും ഓമനമൃഗപരിപാലകരും അറിയാൻ
മനുഷ്യരിലെന്ന പോലെ നമ്മുടെ അരുമയും ഉപജീവനോപാധിയുമൊക്കെയായ വളര്‍ത്തുമൃഗങ്ങളെയും ബാധിക്കുന്നതും, രോഗബാധയേറ്റ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള ജന്തുജന്യരോഗവും കൂടിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. സംസ്ഥാനത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കിടയിൽ എലിപ്പനി ബാധ വര്‍ധിച്ചുവരുന്നതായി മൃഗസംരക്ഷണവകുപ്പിന്‍റെ പുതിയ സ്ഥിതിവിവരകണക്കുകള്‍ വ്യക്തമാക്കുന്നു
ഓരോ തുള്ളി ചോരയിൽ നിന്നും – ജൂൺ 14 ലോക രക്തദാന ദിനം
ജൂൺ 14 ലോക രക്തദാന ദിനം. സുരക്ഷിതമായ രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കിത്തീർക്കുന്നതിനാണ് വർഷം തോറും നാം രക്തദാനദിനം ആചരിക്കുന്നത്. “രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിർത്താം (‘Give blood and keep the world beating’)” എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
ലൂക്ക ആരംഭിക്കുന്ന പഠനകോഴ്സുകളിൽ ഏതാണു താത്പര്യം ?
ലൂക്ക സയൻസ് പോർട്ടൽ ഹൃസ്വകാല ഓൺലൈൻ പഠന കോഴ്സുകൾ – തുടങ്ങാൻ ഉദ്ദേശിക്കുന്നു. അതാത് മേഖലയിലെ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും അധ്യാപകരുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ആണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ തുടങ്ങാനുദ്ദേശിക്കുന്ന കോഴ്സ് വിഷയങ്ങൾ താഴെ കൊടുക്കുന്നു. കൂടുതൽ പേർക്ക് താത്പര്യമുള്ള കോഴ്സ് എതാണെന്ന് അറിയുന്നതിനായി നിങ്ങൾക്ക് താത്പര്യമുള്ള വിഷയം പോൾ ചെയ്യുമല്ലോ..
എന്തുകൊണ്ടാണ് ചീവീടുകൾ വിരിഞ്ഞിറങ്ങാൻ അവിഭാജ്യ സംഖ്യാവർഷങ്ങൾ തിരഞ്ഞെടുക്കുന്നത്?
രസകരമായ രീതിയിൽ അവിഭാജ്യസംഖ്യ വർഷങ്ങളിൽ മാത്രം എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നതിന് രണ്ടു വിശദീകരങ്ങൾ ശാസ്ത്രലോകത്തുണ്ട്. ഡോ.രതീഷ് കൃഷ്ണൻ പ്രതികരിക്കുന്നു.
17 വർഷത്തിന് ശേഷം അമേരിക്കയിൽ വിരിഞ്ഞിറങ്ങുന്ന ചീവീടുകൾ
വലിയ കൂട്ടങ്ങളായി ചീവീടുകൾ പുറത്തുവരാനൊരുങ്ങുകയാണ് അമേരിക്കയിൽ. ആദ്യമായൊന്നുമല്ല, കോടിക്കണക്കിനുവർഷങ്ങളായുള്ള ഒരു സ്ഥിരപ്രതിഭാസമാണ് ഇത്, എന്നാലും ഇവയുണ്ടാക്കുന്ന കൗതുകം ഒട്ടനവധിയാണ്.
നാട്ടുമാവുകൾക്കായി ഒരു മാനിഫെസ്റ്റോ
കേരളത്തിലെ ജനങ്ങളുടെ ആഹാരപദാര്‍ഥങ്ങളില്‍ മാങ്ങയ്ക്ക് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പക്ഷേ, നാട്ടുമാവുകള്‍ നമ്മുടെ നാട്ടില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അവ വിലപ്പെട്ട ഒരു ജനിതക ശേഖരവുമാണ്