IPCC-യുടെ താക്കീതുകൾ – ഭാഗം 1
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തിനായുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) റിപ്പോർട്ടിലെ ഓരോ വാചകവും ഇനിയും വൈകുകയാണെങ്കിൽ അത് ഈ ഭൂമിയിലെ മനുഷ്യന്റെ അതിജീവനസാധ്യതകളെ ഇല്ലാതാക്കിയേക്കുമെന്ന ആശങ്ക പങ്കുവെക്കുന്നു. സമകാലീന ജീവിതാനുഭവങ്ങൾക്ക് അടിവരയിടുകയും ശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്നു ഐപിസിസിയുടെ കണ്ടെത്തലുകൾ.
മികവുറ്റ പഠനം: ഫിൻലൻഡ് മാതൃക പറയുന്നതെന്ത്?
വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ പരിഷ്കാര ശ്രമങ്ങളെ പലപ്പോഴും വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശീലിച്ചുപോയ മലയാളികൾ നിർബന്ധമായും വായിക്കേണ്ട പുസ്തകമാണിത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തിന് കരുത്തും വഴികാട്ടിയുമാണ് ഈ പുസ്തകം.
മുതലാളിത്ത വളർച്ച, സർവനാശത്തിന്റെ വഴി | ജി. മധുസൂദനൻ RADIO LUCA
മുതലാളിത്ത വളർച്ച സർവനാശത്തിന്റെ വഴി – പാരിസ്ഥിതിക സോഷ്യലിസത്തിലേക്കുള്ള പ്രവേശിക എന്ന പുസ്തകത്തെ കുറിച്ച് പുസ്തക രചയിതാവ് ജി. മധുസൂദനൻ സംസാരിക്കുന്നു.
കാലാവസ്ഥാവ്യതിയാനം – അമേരിക്ക കോടതികയറുന്നു
കാലാവസ്ഥാവ്യതിയാനത്തിന് ഇടയാക്കിയത് യു.എസ്. ഗവണ്മെന്റിന്റെ നടപടികളാണെന്നും അതുകാരണം പുതിയ തലമുറയുടെ ജീവനും സ്വാതന്ത്ര്യത്തിനും സമ്പത്തിനും ഉള്ള ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിച്ചിരിക്കുകയാണെന്നും അടിസ്ഥാനപരമായ പൊതുജനവിശ്വാസം തകര്‍ത്തിരിക്കുകയുമാണെന്ന് വാദിച്ചുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ വാദിഭാഗത്തെ ഒരു പ്രധാന സാക്ഷിയായി വന്ന ജെയിംസ് ഗുസ്താവ് സ്പെത്ത് കോടതയിലവതരിപ്പിച്ച വാദമുഖങ്ങളെല്ലാം ഒരു പുസ്തകമായി ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. “അവര്‍ക്കറിയാമായിരുന്നു: കാലാവസ്ഥാപ്രതിസന്ധി ഉണ്ടാകുന്നതില്‍ അമ്പതുകൊല്ലത്തെ യു.എസ്.ഫെഡറല്‍ ഗവണ്മെന്റിന്റെ പങ്ക്” എന്നാണതിന്റെ പേര്.
റ്റൈം ക്രൈംസ് – സമയസഞ്ചാരങ്ങൾ
വെറും ടൈം ട്രാവൽ മാത്രമല്ല പല കാലങ്ങളിൽ ജീവിക്കേണ്ടി വരുന്ന ഒരു മനുഷ്യൻറെയും അയാൾ അകപ്പെട്ടുപോയ ഒരു കുറ്റകൃത്യത്തിന്റെയും അസാധാരണമായ ചിത്രീകരണമാണ് റ്റൈം ക്രൈംസ്.
പാവം പാവം ഭൗമകാന്തം
ഭൗമകാന്തികതയോട് ഉള്ള മനുഷ്യന്റെ ഇന്നും മാറിയിട്ടില്ലാത്ത അമ്പരപ്പും അജ്ഞാനവും ഒട്ടേറെ തെറ്റിദ്ധാരണകൾക്കും അന്ധവിശ്വാസങ്ങൾക്കും കാരണമായിട്ടുണ്ട്. ശാസ്ത്രീയമായി വിശദീകരിക്കാൻ കഴിയാത്ത വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ബലം കൊടുക്കാൻ ശാസ്ത്രസത്യങ്ങളെ വളച്ചൊടിച്ച് ദുരുപയോഗം ചെയ്യുന്നത് വളരെ വ്യാപകമാണല്ലോ. ഭൗമകാന്തികതയെ കുറിച്ചുള്ള ചില അടിസ്ഥാനവിവരങ്ങളുടെ ഓർമ്മ പുതുക്കുകയും അതിനെ ചുറ്റിപ്പറ്റിയുള്ള ചില തെറ്റിദ്ധാരണകൾ തിരുത്തുകയും ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
ഓക്സ്ഫോർഡ് വാക്സിൻ – കണ്ടുപിടുത്തത്തിന്റെ ചരിത്രം
വാഴ്സ് (Vaxxers) എന്ന പുതിയ പുസ്തകം പ്രൊഫസർ സാറാ ഗിൽബെർട്ടും അവരുടെ സഹപ്രവർത്തക ഡോ. കാതറീൻ ഗ്രീനും ചേർന്ന് Astra Zenecaയുടെ കോവിഷീൽഡ് വാക്സിൻ ഉണ്ടാക്കിയതിന്റെ കഥ പറയുന്നു.
പുസ്തകങ്ങൾ ഒരു ജീവിതം സജ്ജമാക്കുന്നു
നമ്മുടെ കാലത്തെ ചില മുൻനിര ചിന്തകരുമായി ഡോക്കിൻസ് നടത്തിയ അഭിമുഖങ്ങൾ, അവരുടെ കൃതികളെക്കുറിച്ചുള്ള ഒരു ഹ്രസ്വവിവരണം, അവരെക്കുറിച്ചുള്ള ഒരാമുഖം ഇവയാണ് ഈ പുസ്തകത്തിലുള്ളത്.