2019 ജൂലൈയിലെ ആകാശം

മഴമേഘങ്ങള്‍ ദൃഷ്ടി മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് 2019 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളും മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കുകതന്നെ ചെയ്യും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവയുമുണ്ട് ഈ മാസത്തെ സന്ധ്യാകാശത്ത്. ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകന്ന് നില്‍ക്കുന്ന സമയമാണിത്. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.

ഗ്രഹണം ഒരുക്കിയ വഴികളും കുഴികളും

ഗ്രഹണം ശാസ്ത്ര കുതുകികള്‍ക്കെല്ലാം ആഘോഷമാണ്. ശാസ്ത്രകാരന്‍മാര്‍ക്ക് വിശേഷിച്ച്. ശാസ്ത്രത്തിന്റെ നാളിതുവരെയുള്ള മുന്നേറ്റത്തില്‍ ഒട്ടേറെ നാഴികക്കല്ലുകള്‍ സൃഷ്ടിക്കാന്‍ ഗ്രഹണനിരീക്ഷണത്തിലൂടെ സാധ്യമായിട്ടുണ്ട്. ചിലപ്പോഴൊക്കെ വഴിതെറ്റിക്കാനും! ഇരുഗണത്തിലും പെട്ട ചില സംഭവങ്ങള്‍ പരിചയപ്പെടാം.

Close