വികസന ജാഥ – 1989
വികസന രംഗത്ത് പരിഷത്ത് നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിൽ ഏറ്റവും പ്രധാനമായ ഒരു പ്രവർത്തനം ആയിരുന്നു 1989 ൽ സംഘടിപ്പിച്ച വികസന ജാഥ. ആസൂത്രണവും വികസന പ്രവർത്തനങ്ങളും വികേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യം കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനാണ് ഈ ജാഥ ശ്രമിച്ചത്. അധികാരം ജനങ്ങൾക്ക് എന്നതായിരുന്നു ആഗസ്‌ത് 17 മുതൽ 27 വരെ നടന്ന ആ ജാഥയുടെ കേന്ദ്രമുദ്രാവാക്യം.
ശാസ്ത്രം ജനനന്മയ്ക്ക് – ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചരിത്രം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചരിത്രം – ഒരു ഹ്രസ്വചലച്ചിത്രം
അതിന്നുമപ്പുറമെന്താണ് – പി.മധുസൂദനന്‍
രചന - പി. മധുസൂദനൻ / ആലാപനം - എം.ജെ. ശ്രീചിത്രന്‍ /എഡിറ്റിംഗ് - കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി വരികള്‍ അതിന്നുമപ്പുറമെന്താണ്? പി.മധുസൂധനൻ പൊട്ടക്കിണറിൻ കരയിൽ വളരും പന്നൽച്ചെടിയുടെ കൊമ്പിന്മേൽ പതുങ്ങിനിന്നൊരു പച്ചപ്പശുവിനു...
സഹ്യനും അസഹ്യനായോ? – ഒരു പരിസ്ഥിതി ഗാനം
[embed width="1000" height="600"]https://youtu.be/EZN7Dt4BplM[/embed] രചന - എം. എം. സചീന്ദ്രൻ ആലാപനം - ഗായത്രി ഇ.എസ്. ചിത്രീകരണം - ബിജു മോഹൻ പകര്‍പ്പവകാശം - Biju Mohan
വ്യാഴത്തെ കാണാം,തെളിമയോടെ
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ (Jupiter) നല്ല തെളിച്ചത്തിൽ കാണാൻ പറ്റിയ കാലമാണ് 2019 ജൂൺ മാസം. രാത്രിയിൽ ചന്ദ്രനും ശുക്രനും കഴിഞ്ഞാൽ ഏറ്റവും ശോഭയോടെ കാണപ്പെടുന്ന ആകാശഗോളം വ്യാഴമായിരിക്കും. ഈ കാലയളവിൽ വ്യാഴം ഭൂമിയോടടുത്തായിരിക്കും എന്നതാണ് ഇതിനു പ്രധാന കാരണം. കൂടാതെ നമുക്ക് നേരെ തിരിഞ്ഞിരിക്കുന്ന വ്യാഴത്തിന്റെ അർദ്ധഗോളം മുഴുവനായും സൂര്യപ്രകാശത്താൽ ദീപ്തവുമായിരിക്കും. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്കൊന്നു നോക്കാം.