കേരളത്തിലെ വരള്‍ച്ച – വില്ലന്‍ എല്‍നിനോയോ ഡൈപോളാര്‍ ഇഫക്റ്റോ ?
[author title="ദീപക് ഗോപാലകൃഷ്ണന്‍" image="http://luca.co.in/wp-content/uploads/2016/11/deepak_luca-1.jpg"] PhD Student Department of Earth and Space Sciences, Indian Institute of Space Science and Technology,[/author] നമുക്ക് മൺസൂൺ എന്നാൽ മഴക്കാലമാണ്. പ്രത്യേകിച്ച് ,...
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം – പ്രവചനവും സാധ്യതകളും
നമുക്ക് ഇനി ലഭിക്കാനിരിക്കുന്ന തുലാവര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളിലെ വേനല്‍മഴയും തരുന്ന വെള്ളം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. 2015 -ാം ആണ്ട് മണ്‍സൂണ്‍ കാലം 27% മഴക്കുറവിലാണ് അവസാനിച്ചതെങ്കിലും ഓഗസ്‌ററ് സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിച്ചതും തുലാവര്‍ഷം പതിവില്‍ കൂടുതല്‍ ലഭിച്ചതും കേരളത്തെ വരള്‍ച്ചയില്‍ നിന്നും രക്ഷിച്ചു. എങ്കിലും എല്ലാ വര്‍ഷവും ആ കനിവ് പ്രകൃതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൂഢത്വമാകും.
എൽ നിനോ പോയിട്ടും മഴയ്ക്ക് വരാൻ പേടി
എല്‍ നിനോ പോയി, ലാ നിനാ വന്നു. ഇനി പേടിക്കണ്ട, മഴ ഇഷ്ടം പോലെ കിട്ടും എന്നായിരുന്നു കേരളത്തിൽ നാലഞ്ചു മാസം മുമ്പുവരെ നമ്മുടെ കണക്കുകൂട്ടൽ.എൽ നിനോയും ലാനി നായും ഒന്നും എന്താണെന്നറിയാത്തവരും അതു വിശ്വസിച്ചു. വിവരമുള്ളവർ പറയുന്നതല്ലേ, ശരിയാകാതിരിക്കുമോ? അതിന്റെ ശാസ്ത്രം പിടികിട്ടാഞ്ഞിട്ടോ എന്തോ, മഴമാത്രം വന്നില്ല.
റേഷന്‍ കാര്‍ഡ് നമുക്ക് സ്വന്തമല്ല; വിവരങ്ങള്‍ ചോരുന്ന സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ സ്വകാര്യതയ്ക്ക് ഭീഷണി
കേരളത്തിലെ എല്ലാ വോട്ടര്‍മാരുടെയും, റേഷന്‍കാര്‍ഡില്‍ പേരുള്ളവരുടെയും സകല വിവരങ്ങളും പുറത്തുവിടുകവഴി സര്‍ക്കാര്‍ വളരെ വലിയ സുരക്ഷാവീഴ്ചക്കാണ് കളമൊരുക്കിയിരിക്കുന്നത്. ഫലപ്രദമായി ഉപയോഗിക്കാവുന്ന ഈ ഡാറ്റ ഉപയോഗിച്ച് ഇനി എന്തൊക്കെ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് കാത്തിരുന്നു കാണാം. എന്തായാലും വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിലെ അലംഭാവം സർക്കാർ സംവിധാനങ്ങൾ വെടിഞ്ഞേ മതിയാകൂ. അതിനായി ശക്തമായ ശബ്ദമുയർത്തേണ്ട അവസരമാണിത്. റേഷന്‍ കാര്‍ഡിന്റെ ഇന്റര്‍നെറ്റ് വിവരസംഭരണി ഒരുദാഹരണം മാത്രമാണ്. നമ്മുടെ സര്‍ക്കാരുകളുടെ ഒട്ടുമിക്ക ഓണ്‍ലൈന്‍ സംവിധാനങ്ങളും യാതൊരുവിധ സുരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ദുര്‍ബലമായ സംവിധാനങ്ങളാണെന്നതാണ് വാസ്തവം.
ശരിയ്ക്കും ഈ മഴത്തുള്ളിയ്ക്ക് എന്ത് സ്പീഡ് വരും?
മഴത്തുള്ളിൽ രണ്ട് ബലങ്ങളാണ് പ്രവർത്തിക്കുന്നത്- ഗുരുത്വാകർഷണവും വായുപ്രതിരോധവും. ഇതിൽ ഗുരുത്വാകർഷണം എപ്പോഴും താഴേയ്ക്കും, വായുപ്രതിരോധം എപ്പോഴും ചലനദിശയ്ക്ക് എതിർദിശയിലും (ചലനത്തെ പ്രതിരോധിയ്ക്കുന്ന രീതിയിൽ) ആയിരിക്കും. അതായത്, താഴേയ്ക്ക് വീഴുന്ന മഴത്തുള്ളിയിൽ ഈ രണ്ട് ബലങ്ങളും പരസ്പരം എതിർദിശയിലാണ് പ്രവർത്തിക്കുന്നത്. ഗുരുത്വാകർഷണത്തിന് എപ്പോഴും ഏതാണ്ടൊരേ ശക്തിയാണ്, അത് തുള്ളിയുടെ പിണ്ഡത്തെ മാത്രമേ ആശ്രയിയ്ക്കൂ. പക്ഷേ വായുപ്രതിരോധം അല്പം കൂടി സങ്കീർണമാണ്. അത് തുള്ളിയുടെ വലിപ്പം, രൂപം, ചലനവേഗത, വായുവിന്റെ സാന്ദ്രത എന്നിവയെ ഒക്കെ ആശ്രയിച്ച് മാറും.
നാളത്തെ ഊർജ്ജസ്രോതസ്സിനെ പരിചയപ്പെടുക: മീഥേന്‍ ഹൈഡ്രേറ്റ്
സമുദ്രാന്തര്‍ഭാഗത്തും ധ്രുവപ്രദേശങ്ങളിലും അലാസ്‌ക, സൈബീരിയ തുടങ്ങിയ പ്രദേശങ്ങളിലെ മഞ്ഞുമലകള്‍ക്കടിയിലും മീഥേന്‍ ഹൈഡ്രേറ്റുണ്ട്.വാണിജ്യതോതില്‍ മീഥേന്‍ വാതകം വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ ഇത് നാളേക്കുള്ള വാതക ഇന്ധനമാണ്.
Cosmology
പ്രപഞ്ചവിജ്ഞാനീയം : – പ്രപഞ്ചത്തിന്റെ ഉത്ഭവം. പരിണാമം ഘടന. എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് പ്രപഞ്ചവിജ്ഞാനീയം (Cosmology). “പ്രപഞ്ചം”, “പഠനം” എന്നീ അർഥങ്ങളുള്ള “കോസ്മോസ്”, “ലോഗോസ്” എന്നീ ഗ്രീക്ക് വാക്കുകളില്‍നിന്നാണ് കോസ്മോളജി എന്ന ഇംഗ്ലീഷ് പദത്തിന്റെ ഉത്പത്തി. സ്ഥലകാലങ്ങളെക്കുറിച്ചും ദ്രവ്യത്തെക്കുറിച്ചുമുള്ള സവിശേഷ മായ പഠനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സ്മാർട്ട്ഫോൺ ബാറ്ററിയെപ്പറ്റി എട്ടു കാര്യങ്ങൾ
സ്മാർട്ട്ഫോണുകൾ പോലെ കൂടെ കൊണ്ടു നടന്ന് ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വ്യാപകമാക്കിയതിൽ വീണ്ടും വീണ്ടും ചാർജ്ജുചെയ്ത് ഉപയോഗിക്കാവുന്ന ചെറിയ ബാറ്ററികൾ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. പലരും പലപ്പോഴും പുതിയ ഫോൺ വാങ്ങുന്നത്, ബാറ്ററി ചാർജ്ജു നില്ക്കുന്നില്ല എന്ന പരാതിയുമായാണ്. ഒരു പ്രമുഖ കമ്പനിയുടെ മുൻനിര ഫോണുകളിലൊരെണ്ണം പിൻവലിക്കപ്പെട്ടതും ബാറ്ററിയുടെ തകരാറിന്റെ പേരിലാണ്. സ്മാർട്ട്ഫോണുപയോഗിക്കുന്ന എല്ലാവർക്കും വേണ്ടി വളരെ ജനറിക് ആയി, ചില കാര്യങ്ങൾ വായിക്കാം.