സ്മാർട്ട്ഫോൺ ബാറ്ററിയെപ്പറ്റി എട്ടു കാര്യങ്ങൾ
സ്മാർട്ട്ഫോണുകൾ പോലെ കൂടെ കൊണ്ടു നടന്ന് ഉപയോഗിക്കാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വ്യാപകമാക്കിയതിൽ വീണ്ടും വീണ്ടും ചാർജ്ജുചെയ്ത് ഉപയോഗിക്കാവുന്ന ചെറിയ ബാറ്ററികൾ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. പലരും പലപ്പോഴും പുതിയ ഫോൺ വാങ്ങുന്നത്, ബാറ്ററി ചാർജ്ജു നില്ക്കുന്നില്ല എന്ന പരാതിയുമായാണ്. ഒരു പ്രമുഖ കമ്പനിയുടെ മുൻനിര ഫോണുകളിലൊരെണ്ണം പിൻവലിക്കപ്പെട്ടതും ബാറ്ററിയുടെ തകരാറിന്റെ പേരിലാണ്. സ്മാർട്ട്ഫോണുപയോഗിക്കുന്ന എല്ലാവർക്കും വേണ്ടി വളരെ ജനറിക് ആയി, ചില കാര്യങ്ങൾ വായിക്കാം.