Read Time:3 Minute
എൻ.ഇ.ചിത്രസേനൻ
കാലഘട്ടം ആവശ്യപ്പെടുന്ന പുസ്തകം എന്നൊക്കെ കേട്ടിട്ടില്ലേ : അത്തരത്തിൽ ഒന്നാണ് ഈ മാസം പുറത്തിറങ്ങിയ മേഘഗുപ്ത എഴുതിയ Unearthed: The Environmental History of Independent India. ഇന്ത്യയിലെ പരിസ്ഥിതിയേക്കുറിച്ചും അതിന്റെ ചരിത്രത്തേക്കുറിച്ചുമൊക്കെ രാമചന്ദ്ര ഗുഹയെ പോലുള്ളവരുടെ പുസ്തകങ്ങൾ നേരത്തെയുണ്ട്. പക്ഷെ കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പരിസ്ഥിതി ചരിത്രത്തേക്കുറിച്ച് ഒരു പുസ്തകം ഇതാദ്യമായാണ്.
ലോകം മാറുകയാണ്. നമുക്ക് പരിസ്ഥിതി നശീകരണം ഉണ്ടാക്കന്ന പ്രശ്നങ്ങളെക്കുറിച്ച് ധാരാളം മുന്നറിയിപ്പുകൾ പ്രകൃതി തന്നെ പലപ്പോഴായി നല്കിയിട്ടുണ്ട്. അത് നാം മനസ്സിലാക്കണമെങ്കിൽ നമ്മൾ പ്രകൃതിയുടെ ചരിത്രം അറിഞ്ഞിരിക്കണം..
ഇന്ത്യാവിഭജനം, ഹരിത വിപ്ലവം, അണക്കെട്ടുകൾ, ധവള വിപ്ലവം, കടുവ സംരക്ഷണം, വനങ്ങൾ, ആണവ ഊർജം ,വി ത്തുകളടെ ചരിത്രം, , ഭോപ്പാൽ ട്രാജഡി , ആനകൾ, താജ്മഹലിന്റെ മലിനീകരണം, ഹരിത കോടതികൾ, മാലിന്യ സംസ്കരണം, ജലമലിനീകരണം, ദൽഹിയിലെ വായു മലിനികരണം, ഭാവിയിലെ ഊർജ്ജ സ്രോതസ്സുകൾ, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ 20 അധ്യായങ്ങളിലൂടെ വളരെ വ്യക്തമായി ഈ പുസ്തകം ഇന്ത്യയിലെ പരിസ്ഥിതിയുടെ ചരിത്രം വിവരിക്കുന്നു ഇതിനിടയിൽ ശ്രദ്ധേയമായ ചില വസ്തുതക്കൾ പേജുകളിൽ ചില പ്രത്യേക ചതുരങ്ങൾക്കകത്ത് കൊടുത്തത് പുസ്തകത്തെ കൂടുതൽ ഭംഗിയക്കുന്നു.

പുസ്തകത്തിന്റെ ഒടുവിൽ സംഭവങ്ങളുടെ ഒരു ടൈം ലൈനും, കൂടുതൽ വായനക്കുള്ള പുസ്തകങ്ങളുടെയും , ലേഖനങ്ങളുടെയും ഒരു പട്ടികയും കൊടുത്തിട്ടുണ്ട്. ഇത് നമ്മേ കൂടുതൽ വായനക്ക് പ്രേരിപ്പിക്കും. ഇതൊക്കെ തന്നെ ഒരു കഥയുടെ രൂപത്തിലും ചിത്രങ്ങളോടും കൂടി അവതരിപ്പിച്ചതിനാൽ കുട്ടികളുടെ വായന എളുപ്പമാക്കുന്നു. കുട്ടികൾ ഇന്ത്യയുടെ ഭാവി ഞങ്ങൾ തിരുത്തിയെഴുതുമെന്ന പ്രതീക്ഷയോടെയാണ് ഭൂതകാലത്തിന്റെ കഥ ഈ പുസ്തകം അവരുടെ മുന്നിൽ അവതരിപ്പിക്കുന്നത്.


Unearthed: The Environmental History of Independent India, Meghaa Gupta, Imprint: India Puffin, Published: Sep/2020, ISBN: 9780143450917, Length : 232 Pages, MRP : ₹299.00

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അമ്മമനസ്സിന്റെ ജനിതക രഹസ്യങ്ങൾ
Next post ജനിതകമാറ്റം വരുത്തിയ കൊതുകുകൾ
Close