Read Time:6 Minute

മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ പംക്തിയിൽ മേരി ഷെല്ലിയുടെ ദി ലാസ്റ്റ് മാൻ എന്ന നോവലിനെക്കുറിച്ച് വായിക്കാം

മഹാമാരി സാഹിത്യത്തിലെ ക്ലാസിക്ക് കൃതിയായി കരുതപ്പെടുന്ന നോവലാണ് ബ്രിട്ടീഷ് എഴുത്തുകാരി മേരി ഷെല്ലിയുടെ  ദി ലാസ്റ്റ് മാൻ (The Last Man 1826). മഹാമാരിയുടെ പിടിയിൽപ്പെട്ട് മനുഷ്യരാശി വംശനാശത്തിന് വിധേയമാവുന്നതാണ് നോവലിലെ പ്രമേയം. ലോകവ്യാപകമായി പടർന്ന് പിടിച്ച സാംക്രമിക രോഗത്തെത്തുടർന്ന് വെളിപാട് പുസ്തകത്തിൽ പറയുന്ന സമ്പൂർണ്ണ നാശത്തിന് (Apocalypse)  തുല്യമായ ഒരു സ്ഥിതിയിലേക്ക്  ലോകം എത്തിച്ചേരുന്നതായി  നോവൽ വിഭാവനം ചെയ്യുന്നു.  കഷ്ടപ്പാടുകളൂം ദുരിതങ്ങളുമടങ്ങിയ ഭീതിദമായ അവസ്ഥയിലേക്ക്(Dystopian) ഒരു സാങ്കല്പിക ലോകത്തെക്കുറിച്ചുള്ള ശാസ്ത്രനോവലായും ദി ലാസ്റ്റ് മാൻ വിലയിരുത്തപ്പെട്ടിട്ടുണ്ട്.

നോവലിന്റെ ഒന്നാം പതിപ്പിന്റെ ആദ്യപേജ് – പ്രസിദ്ധീകരണം 1826 കടപ്പാട് വിക്കിപീഡിയ

ഒരു ആട്ടിടയന്റെ വാക്കുകളിലൂടെയാണ് നോവലിലെ സംഭവങ്ങൾ അവതരിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധി എന്തെന്നോ എങ്ങിനെ ആവിർഭവിച്ചെന്നൊ ആർക്കും മനസ്സിലാവുന്നില്ല. എന്നാൽ ആർക്കും വീട്ടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥായണുള്ളത്. ഭയചകിതരാണ് എല്ലാവരും.  ഹിന്ദുസ്ഥാൻ നദീതടങ്ങൾ, അമേരിക്കയിലെ വൻ നഗരങ്ങൾ, ചൈനയിലെ തെരുവീഥികൾ, ഈജിപ്തിലെ ജനവാസകേന്ദ്രങ്ങൾ അങ്ങനെ ലോകമെല്ലാം സർവ്വനാശത്തിന് വിധേയമാകുന്നു. നാഗരിക സമൂഹത്തിന്റെ അന്ത്യത്തിന്റെ വിളംബരം മുഴക്കപ്പെടുന്നു. മനുഷ്യരുടെ സർഗ്ഗാത്മകത സൃഷ്ടിച്ചെടുത്ത എല്ലാം; മതം, ശാസ്ത്രം, ഭരണകൂടങ്ങൾ, യാത്രാ സൗകര്യങ്ങൾ, വാർത്താവിനിമയം, കൃഷി, വ്യവസായം, എല്ലാം ചുട്ടുചാമ്പലാക്കപ്പെട്ട അവസ്ഥയിലാവുന്നു, ഒന്നും അവശേഷിക്കുന്നില്ല. സർവ്വ വിനാശത്തിനാണ് വ്യാധി കാരണമാവുന്നത്.

എല്ലാം തകർന്ന് വിഴുന്നതിടെ ആഖ്യാതാവ് അവസാന മനുഷ്യനായ ലയണൽ വെർനിയെന്ന ഒരു എഴുത്തുകാരന്റെ വീട്ടിലെത്തുന്നു, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ട് ഏകനായ വെർനി പ്രതീക്ഷയോ സന്തോഷമോയില്ലാത്തതിനാൽ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഒഴിവാക്കി തന്റെ അതീജിവനത്തെക്കുറിച്ചുള്ള ചരിത്രമെഴുതാൻ  തയ്യാറെടുക്കുന്നു.ആർക്കുവേണ്ടിയെന്നില്ലാതെ “അവസാന മനുഷ്യന്റെ ചരിത്രം എന്നൊരു പുസ്തകം ഞാനെഴുതും. ആഖ്യാതാവ് ഇറ്റാലിയൻ ഭാഷയെക്കുറിച്ചുള്ള ഒരു നീണ്ട പ്രബന്ധം കാണാനിടയാവുന്നു. മനുഷ്യസർഗ്ഗസിദ്ധിയുടെതായി അവശേഷിക്കുന്ന ഏക നീക്കിവെയ്പ്പ് എല്ലാം നശിക്കുമ്പോഴും ആകെ അവശേഷിക്കുക മാനവസംകൃതിയുടെ ആദ്യനേട്ടമായ ഭാഷ നിലനിൽക്കുമെന്ന് നോവലിസ്റ്റ് പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.

പഴയനിയമത്തിലെ വെളിപാടുപുസ്തകത്തേയും  ആധുനിക കാലത്തെ ശാസ്ത്രനോവലിനേയും ഒരേസമയത്ത് അനുസ്മരിപ്പിക്കയും സാങ്കല്പികതയുടെയും യാഥാർത്ഥ്യത്തിന്റെയും അതിർവരമ്പുകൾ ലംഘിക്കയും ചെയ്യുന്ന അസാധാരണ നോവലാണ് ദി ലാസ്റ്റ് മാൻ.  സമീപകാലത്തും നോവൽ പുന:പ്രസിദ്ധീകരിക്കപെടുകയും പുനർവ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സ്വതന്ത്ര പ്രസാധക സംഘമായ ക്രിയേറ്റ് സ്പേസ്  (CreateSpace Independent Publishing Platform) നോവലിന്റെ ഒരു സചിത്രപതിപ്പ് 2017 ൽ പുറത്തിറക്കി. ഏതാണ്ട് 500 ഓളം പേജ് വരുന്ന ഈ ബൃഹത്തായ നോവലിലെ ആദ്യ എഡിഷൻ മൂന്ന് വാള്യങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചത്, നോവിലിന്റെ ആമുഖത്തിൽ മേരി ഷെല്ലി എഴുതുന്നത് 1818 ൽ ഇറ്റലിയിലെ നേപ്പൾസിലുള്ള ഒരു ഗുഹയിൽ നിന്നു അവർ കണ്ടെടുത്ത ഇലയിൽ ചിത്രീകരിച്ചിട്ടുള്ള വിവരങ്ങളുടെ  അടിസ്ഥാനത്തിലാണ് നോവലെഴുതിയതെന്നാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ജീവിക്കുന്ന ഒരു മനുഷ്യൻ 2073 മുതൽ 2100 വരെയുള്ള കാലത്തെ സംബന്ധിച്ച് പറയുന്ന വിവരങ്ങൾ എന്ന രീതിയിലാ‍ണ് നോവലെഴുതിയിട്ടുള്ളതെന്നാണ് ഷെല്ലി പറയുന്നത്,  എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്തരീക്ഷം മാത്രമാണ് നോവലിലുള്ളതെന്നാണ് നിരൂപകരുടെ അഭിപ്രായം.

ഫ്രങ്കൻസ്റ്റൈൻ  (Frankenstein: The Modern Prometheus :1818),  എന്ന നോവലിന്റെ രചനയിലൂടെ പ്രസിദ്ധയാണ് മേരി ഷെല്ലി (Mary Wollstonecraft Shelley (1797 –1851).  തന്റെ  ഭർത്താവും കവിയും  തത്വചിന്തകനുമായ പെഴ് സി ബിഷേയുടെ പുസ്തകൾ  അവർ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.

നോവലിന്റെ ഇ-പതിപ്പ് ഡൌൺലോഡ് ചെയ്യാം വായിക്കാം


മറ്റു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നാഡികളിലേക്കെത്തുന്ന കോവിഡ് രോഗം
Next post സ്വതന്ത്രലഭ്യതാപ്രസ്ഥാനം എന്ന അവകാശപ്പോരാട്ടം 
Close