ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ

ബൈനോക്കുലർ വേണ്ട, ടെലസ്കോപ്പ് വേണ്ട, ഗ്രഹണം കാണാനുള്ളതുപോലുള്ള പ്രത്യേക കണ്ണടയും വേണ്ട...നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന ഒരു ‘ശബ്ദരഹിത’ വെടിക്കെട്ടൊരുങ്ങുകയാണ് മാനത്ത്. (more…)

ലെൻസുകളില്ലാത്ത നാനോ ക്യാമറ

ഉപ്പ് തരിയോളം മാത്രം വലുപ്പമുള്ള മെറ്റാസർഫസ് (metasurface) ക്യാമറയിൽ നിന്നും വളരെ വ്യക്തമായ കളർ ചിത്രങ്ങൾ പുറത്തുവിട്ട് ശാസ്ത്രജ്ഞർ. 500000 മടങ്ങു വലുപ്പമുള്ള സാധാരണ ഒപ്റ്റിക്കൽ ക്യാമറയിൽ നിന്നും കിട്ടുന്ന അതേ വ്യക്തതയാണ് ഈ ചെറു ക്യാമറ തരുന്നത്.

ആകാശ ഗംഗയുടെ ‘തൂവൽ’ കണ്ടെത്തി

ആകാശ ഗംഗ (Milky Way) ഗാലക്സിയുടെ സർപ്പിള (spiral) ആകൃതിയിലുള്ള രണ്ട് കൈകളെ ബന്ധിപ്പിക്കുന്ന ഇടതൂർന്നു നീളത്തിലുള്ള നേർത്ത വാതക പടല (a long thin filament of dense gas) ത്തിനാണ് ശാസ്ത്രജ്ഞർ ഗംഗോത്രി തരംഗം (Gangotri wave) എന്ന് പേരിട്ടിരിക്കുന്നത്.

കാലുകളുടെ എണ്ണത്തിൽ ഒന്നാമൻ

ഭൂമിയിലെ ഏറ്റവും കൂടുതൽ കാലുകളുള്ള ജീവിയായി ആസ്ട്രേലിയയിൽ നിന്നും കണ്ടെത്തിയ തേരട്ടയുടെ (millipede) പുതിയ ഇനം. 1306 കാലുകളും 330 വളയങ്ങളുമുള്ള ഇവയ്ക്ക് യുമിലിപ്പെസ് പേർസഫോൺ (Eumilipes persephone) എന്നാണ് പേരിട്ടിരിക്കുന്നത്.

ആറ്റോമിക് ക്ലോക്ക് ബഹിരാകാശത്തേക്ക്

ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും കൃത്യതയേറിയ ആറ്റോമിക് ക്ലോക്ക് ഇന്ന് (ജൂണ്‍ 25) പരിക്രമണപഥത്തിലെത്തും. നാസ ഡീപ് സ്പേസ് ആറ്റോമിക് ക്ലോക്ക് എന്നാണ് ഇതിന്റെ പേര്.  ഒരു പരീക്ഷണദൗത്യമാണിത്. സ്പേസ്-എക്സ് എന്ന സ്വകാര്യബഹിരാകാശ കമ്പനിയുടെ ഫാല്‍ക്കണ്‍ ഹെവി എന്ന റോക്കറ്റിലാണ് ഇതിനെ പരിക്രമണപഥത്തിലേക്ക് എത്തിക്കുക.  ഇന്ന്  ഉച്ചയോടെ വിക്ഷേപണം നടക്കും.

ഇൻസൈറ്റ് ചൊവ്വാഴ്ച ചൊവ്വയിലിറങ്ങും

ബഹിരാകാശ ഗവേഷണചരിത്രത്തിൽ, പ്രത്യേകിച്ച്‌ ചൊവ്വാപര്യവേഷണത്തിൽ പുതിയൊരു അധ്യായം പിറക്കുകയാണ്‌. 2018 നവംബര്‍ 27, ചൊവ്വാഴ്‌ച ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30 ന്‌ (EST നവംബര്‍ 26; 3.00pm) നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ ഇൻസൈറ്റ്‌ ചൊവ്വയുടെ മണ്ണിലിറങ്ങുന്നു.

Close