പാരിസ് ഒളിമ്പിക്സിലെ ജൻഡർ വിവാദം

ക്രോമാസോം ഘടന  മാത്രമാണോ സ്ത്രീത്വം നിർണയിക്കുന്ന ഏക ഘടകം?
XY  ക്രോമോസോം ഘടനയുള്ള ഒരാൾക്ക് സ്ത്രീ ആയിക്കൂടെ?  ഇക്കാര്യത്തിൽ സയൻസ് എന്താണ് പറയുന്നത്?

എന്തുകൊണ്ട് ഒളിമ്പിക്സിൽ ഇന്ത്യ ഓടിത്തോൽക്കുന്നു ?

ഡോ.യു.നന്ദകുമാർചെയർപേഴ്സൺ, കാപ്സ്യൂൾ കേരളലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail എന്തുകൊണ്ട് ഒളിമ്പിക്സിൽ ഇന്ത്യ ഓടിത്തോൽക്കുന്നു ? ഒളിമ്പിക്സ് നമുക്ക് സന്തോഷിക്കാനുള്ള വക നല്കാറില്ല. റിയോ ഡി ജനീറോ (Rio de Janeiro, Brazil, 2016) പട്ടണത്തിൽ നടന്ന...

ഒളിമ്പിക്സിലെ ഭാഗ്യമൃഗങ്ങൾ

ഡോ.പി.കെ.സുമോദൻസുവോളജി അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail ഒളിമ്പിക്സിലെ ഭാഗ്യമൃഗങ്ങൾ ഒളിമ്പിക്സിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളാകാൻ ഭാഗ്യം കിട്ടിയ മൃഗങ്ങളെക്കുറിച്ച് വായിക്കാം പാരീസ് ഒളിമ്പിക്സിന്റെ ഔദ്യോഗിക ‘മാസ്കോട്ട്’ (Mascot) അഥവാ ഭാഗ്യചിഹ്നമാണ് ഫ്രീഷ് (Phryges). ഫ്രഞ്ച് വിപ്ലവവുമായി...

നീരജിന്റെ ജാവലിൻ താണ്ടിയ ദൂരം

നീരജ് ചോപ്രയുടെ നിരന്തരമായ പരിശ്രമങ്ങളുടെയും പരിശീലനങ്ങളുടെയും അനുഭവപാഠങ്ങൾ നിരന്തരം മാധ്യമങ്ങളിൽ നിറയുമ്പോൾ ആ നേട്ടത്തിൽ ചേർത്ത് വെക്കേണ്ട ഒരു പേരാണ് ഉവെ ഹൊനിന്റേത് (Uwe Hohn). ഇന്ത്യയുടെ ജർമ്മൻകാരനായ ജാവലിൻ കോച്ച്. 1984 ജൂലൈ 20 നു ബെർലിനിൽ നടന്ന ഫ്രണ്ട്ഷിപ്പ് ഗെയിംസിൽ 104.80 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച് ലോകത്തെ സ്തബ്ധനാക്കിയ – ഈസ്റ്റ് ജർമ്മനി 1984-ലെ ഒളിമ്പിക്സ് ബഹിഷ്കരിച്ചത് കാരണം ഒരു ഒളിമ്പിക്സ് മെഡൽ പോലും സ്വന്തം അക്കൗണ്ടിൽ ഇല്ലാത്ത – ലോക റെക്കോർഡ് ഹോൾഡർ. ടോക്കിയോ ഒളിംപിക്സിൽ നീരജ് ജാവലിൻ എറിഞ്ഞ ദൂരം 87.58 മീറ്റർ മാത്രമാണ്. ഉവെ ഹോനിന്റെ ലോക റെക്കോർഡ് ദൂരത്തേക്കാൾ 17.22 മീറ്റർ ദൂരം കുറവ് ! ലോക നിലവാരമുള്ള ഒരു മത്സരത്തിൽ സ്വർണം സ്വന്തമാക്കിയ താരം നേടിയ ദൂരവും ആ ഇനത്തിലെ ലോക റെക്കോർഡും തമ്മിൽ ഇത്രയും അന്തരമോ?

ഫോസ്ബറി ഫ്ലോപ്പും ഇത്തിരി ഫിസിക്സും

1968 – ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒളിമ്പിക്സ്, ഹൈജമ്പിന്റെ ചരിത്രത്തിൽ സവിശേഷ സ്ഥാനം നേടിയ ഒന്നായിരുന്നു. ആ ഒളിമ്പിക്സിൽ ഒക്ടോബർ 20-ന് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഒരു പ്രത്യേകരീതിയിൽ ബാറിനു മുകളിലൂടെ പറന്നു ചാടി ഒളിമ്പിക് റിക്കാർഡ് സൃഷ്ടിച്ചു. അയാൾ പിന്നീട് ഒളിമ്പിക്സിൽ പങ്കെടുത്തിട്ടില്ല. പക്ഷേ അയാളുടെ ചാട്ടം, അതിന്റെ രീതി കൊണ്ടു പിന്നീട് നടന്ന ഒളിമ്പിക്സിലെല്ലാം ഓർമ്മിക്കപ്പെട്ടു. ഇന്ന് ഫോസ്ബറി ഫ്ലോപ്പ് (Fosbury Flop) എന്നറിയപ്പെടുന്ന രീതിയാണത്.

പോൾവാൾട് – കായിക രംഗത്തെ വാനോളം ഉയർത്തിയ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങൾ

1896ലെ ഏദൻ ഒളിമ്പിക്സിൽ തന്നെ പോൾ വാൾട്  ഒരു മത്സര ഇനമായിരുന്നു . അന്ന് ഒന്നാം സ്ഥാനക്കാരൻ തരണം ചെയ്തതു 3.30 മീറ്റർ ആയിരുന്നു . ഇന്നത്തെ ലോക റെക്കോർഡ് 6.18 മീറ്റർ ആണല്ലോ, ഏകദേശം ഇരട്ടിയോളം ! . ഇത്രയും വലിയ മാറ്റത്തിനുള്ള പ്രധാന കാരണം ശാസ്ത്ര -സാങ്കേതിക വിദ്യയുടെ സംഭാവനയാണ് .

Close