സെപ്റ്റംബർ 10 – ലോക ആത്മഹത്യാ പ്രതിരോധ ദിനം
ആത്മഹത്യയിലേക്ക് നയിക്കുന്ന പെരുമാറ്റത്തെ നിർണയിക്കുന്നത് പല ഘടകങ്ങൾ ചേർന്നാണ്. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവും വിശ്വാസപരവുമായ ഘടകങ്ങൾക്ക് ഇതിൽ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യത്യസ്ത തലങ്ങളിലുള്ള ഇടപെടലുകൾ ആത്മഹത്യാ പ്രതിരോധത്തിനു ആവശ്യമായി വരാം.
കുട്ടികളിലെ ആത്മഹത്യകൾ – രക്ഷിതാക്കളും അദ്ധ്യാപകരും അറിയേണ്ടത്
മുതിർന്നവരുടെ കാര്യത്തിൽ എന്ന പോലെ കുട്ടികളിലും ആത്മഹത്യയ്ക്ക് കാരണം പലപ്പോഴും ഏതെങ്കിലും ഒരു പ്രത്യേക കാര്യം മാത്രം എന്ന് ചൂണ്ടിക്കാണിക്കാൻ കഴിയാറില്ല. പല കാര്യങ്ങളുടെ സങ്കിർണ്ണമായ ഇടപെടലുകൾ കാണാൻ കഴിയും. അത് കൊണ്ട് തന്നെ ആത്മഹത്യകൾ തടയണമെങ്കിൽ ഇക്കാര്യങ്ങളിൽ ഓരോന്നിലും എന്തെല്ലാം ചെയ്‌യണം എന്ന് തീരുമാനിക്കണം .
കോവിഡ് അനുബന്ധ മാനസിക സംഘർഷങ്ങൾ പഠനവിഷയമാകണം
സാമൂഹിക സമ്പർക്കമാണ് സാധാരണ മനുഷ്യരിൽ സ്വാസ്ഥ്യം നിലനിർത്തുന്നത്. ലോക്ഡൌൺ മൂലം ദീർഘനാൾ സമ്പർക്കവിലക്ക് നിലനിൽക്കുമ്പോൾ സമൂഹത്തില്‍ നിന്നു നാം വിഘടിച്ചു പോകുന്ന പ്രതീതിയുണ്ടാകും. ആത്മഹത്യാശ്രമങ്ങൾ വർധിക്കുന്നത് ഇക്കാലത്താണ്. തൊഴിൽ നഷ്ടം, കടബാധ്യത, ബാങ്ക് വായ്‌പ പ്രശ്നങ്ങൾ എന്നിവയും മനസികനിലയിൽ വ്യതിയാനങ്ങളുണ്ടാക്കും.
അയൽപക്കത്തൊരാൾക്ക് കോറോണ രോഗം ബാധിച്ചാൽ നാം എന്തു ചെയ്യണം?
അയൽപക്കത്തൊരാൾക്ക് കോറോണ രോഗം ബാധിച്ചാൽ നാം എന്തു ചെയ്യണം? 1. എന്താ സംശയം ? നമ്മുടെ വീട്ടിൽ ഒരാൾക്ക് പിടിപെട്ടാൽ എന്നതുപോലെതന്നെ പെരുമാറണം: കനിവോടെ, എന്നാൽ ശാസ്ത്രീയമായ മുൻകരുതലോടെ. ഒട്ടും പരിഭ്രമമരുത്. 2. രോഗിയെയോ...
“ഹൊ ഞാനൊക്കെ എത്ര വട്ടം ചാവേണ്ടതാ…”
ഇന്ന് സെപ്റ്റംബർ 10 – ആത്മഹത്യാ പ്രതിരോധ ദിനം
കേരളത്തിന്റെ മാനസികാരോഗ്യരംഗം
കേരളത്തിന്റെ സാമൂഹ്യാവസ്ഥ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ വ്യത്യസ്തമാണ്. ഇതര സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളുമായി താരതമ്യം ചെയ്താൽ ഈ വ്യത്യാസം കൂടുതൽ പ്രകടമാണ്. നഗരവത്കരണത്തിലും കേരളം മുന്നിലാണ്. ഇതിനെല്ലാം പുറകിൽ സാമൂഹികവും സാംസ്‌കാരികവുമായ നിരവധി...