വൈറസുകൾക്കൊപ്പം തീ അപകടങ്ങളും പടരുമ്പോൾ : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് വൈറസിന്റെ വ്യാപനത്തോടൊപ്പം കഴിഞ്ഞ ഒരു വർഷമായി പതിവിൽ കൂടുതലായി ആശുപത്രികളുടെ തീവ്ര പരിചരണ വാർഡുകളിൽ തീപിടുത്തത്തെ തുടർന്ന് ആളപായങ്ങളുടെ വാർത്തകളും കേട്ട് വരികയാണ്. ഇപ്പോള്‍ സാധാരണ ആശുപത്രികളിലും / വീടുകളിലും കോവിഡ് രോഗികള്‍ക്ക് ഓക്സിജൻ ഉപയോഗിച്ച് ചികിത്സ നല്‍കിവരുന്നുണ്ട്. അതിനാൽ ഇതിനെക്കുറിച്ച് ആശുപത്രി ജീവനക്കാർ മാത്രമല്ല രോഗികള്‍ക്കും സാധരണക്കാർക്കും അവബോധം ഉണ്ടാവേണ്ടതുണ്ട്.

മെഡിക്കൽ ഓക്സിജന്റെ ചരിത്രം

കോവിഡ് 19 രണ്ടാം തരംഗം നമ്മെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് മെഡിക്കൽ ഓക്സിജൻ എന്നത്