Read Time:3 Minute

പ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ (80) അന്തരിച്ചു. ഇന്ത്യൻ മാത്തമറ്റിക്കൽ സൊസൈറ്റി മുൻ പ്രസിഡന്റും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഗണിതശാസ്ത്രവിഭാഗം മുൻ മേധാവിയുമായിരുന്നു, കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ സ്ഥാപകനും പ്രസിഡൻറുമായിരുന്നു.

തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകരയിലാണ് ഡോ. തൃവിക്രമൻ ജനിച്ചത്. 1964-ൽ കേരള സർവ്വകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായി.. മധുര സർവകലാശാലയിൽ നിന്നാണ് ഗവേഷണബിരുദം നേടിയത്. 1990-ൽ നാഷണൽ അക്കാദമി ഓഫ് സയൻസ് ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. മധുര സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ഡോക്‌ടറേറ്റ് നേടിയ ഇദ്ദേഹം കോതമംഗലം എം.എ. കോളേജിലാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. കേരളത്തിനകത്തും പുറത്തും ഗണിതശാസ്ത്രത്തിന്റെ ജനകീയപ്രചാരത്തിനായി നിരവധി പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകി. 30-ലേറെ വിദ്യാർഥികളുടെ റിസർച്ച് ഗൈഡായിരുന്നു. കൊച്ചി സർവകലാശാലയിൽനിന്ന് വിരമിച്ചശേഷം ഇരിങ്ങാലക്കുട സെയ്ൻറ് ജോസഫ്‌സ് കോളേജിലും കണ്ണൂർ സർവകലാശാലയിലും വിസിറ്റിങ് പ്രൊഫസറായിരുന്നു. ദേശീയ, അന്തർദേശീയ ശാസ്ത്ര ജേണലുകളിൽ 300- ലധികം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ

കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാർത്ഥികളും അധ്യാപകരും ഗവേഷകരും അടങ്ങുന്ന ഗണിതശാസ്ത്ര കൂട്ടായ്മയാണ് 1962-ൽ സ്ഥാപിതമായ കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ. അസോസിയേഷന്റെ അക്കാദമിക് സെക്രട്ടറിയായി ഡോ.ത്രിവിക്രമൻ ദീർഘകാലം പ്രവർത്തിച്ചു. അസോസിയേഷന്റെ ഭാഗമായി കേരളത്തിന്റെ വിവിധ കോളേജുകളിൽ നിരവധി ദേശീയ/അന്തർദേശീയ ശിൽപശാലകളും സെമിനാറുകളും സംഘടിപ്പിക്കാൻ നേതൃത്വം നൽകി.

ജനകീയ ശാസ്ത്ര പ്രവർത്തകൻ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആജീവനാന്ത അംഗമായിയിരുന്നു ഡോ. ത്രിവിക്രമൻ. കോതമംഗലത്ത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റും ഗ്രാമ ശാസ്ത്ര സമിതിയും രൂപീകരിച്ചു. മലയാളത്തിൽ ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി ശാസ്ത്ര ലേഖനങ്ങൾ അദ്ദേഹം വിവിധ ജേണലുകളിൽ പ്രസിദ്ധീകരിച്ചു. എത്രവരെ എണ്ണാം, ആര്യഭടൻ: ഗണിത ജ്യോതിശാസ്ത്രങ്ങളുടെ കുലപതി എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കവിതാ പുസ്തകവും അദ്ദേഹം രചിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇന്ത്യയിൽ സയൻസിന്റെ ഭാവി
Next post കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം എങ്ങനെ ലഘൂകരിക്കാം ?
Close