Read Time:4 Minute

മെയ് 26-ന് പൂർണ്ണചന്ദ്രഗ്രഹണം

പൂർണ്ണ സൂര്യ-ചന്ദ്ര ഗ്രഹണങ്ങൾ ഉൾപ്പടെ നാലു ഗ്രഹണങ്ങളാണ് 2021-ൽ നമ്മെ കാത്തിരിക്കുന്നത്. സൂര്യനും ചന്ദ്രനും ഭൂമിയും ഒരു നേർരേഖയിൽ വിന്യസിക്കുമ്പോഴാണ് ചന്ദ്ര-സൂര്യഗ്രഹണങ്ങൾ സംഭവിക്കുന്നത്. പൂർണ്ണചന്ദ്രഗ്രഹണം അഥവാ “ബ്ലഡ് മൂൺ‘ എക്ലിപ്സ് മെയ് 26-ന് കാണപ്പെടും. ചന്ദ്രൻ പൂർണ്ണമായും ഭൂമിയുടെ നിഴലിൽ നിൽക്കുന്ന സന്ദർഭത്തിലാകും ഇത്. എന്നിരുന്നാലും ഭൂമിയുടെ അന്തരീക്ഷം വഴി ഭാഗികമായി സൂര്യപ്രകാശം ചന്ദ്രനിൽ എത്തുന്നുണ്ട്. ഏറ്റവും കുറവ് വിസരണത്തിനു വിധേയമാകുന്ന ചുവപ്പ് രശ്മികൾ പതിക്കുന്നതുമൂലമാണ് ചന്ദ്രൻ ചുവപ്പു നിറത്തിൽ കാണപ്പെടുന്നത്. (ഗ്രഹണത്തെക്കുറിച്ച് പതിവുചോദ്യങ്ങൾ – ലൂക്ക ലേഖനം വായിക്കാം)

പൂർണ്ണചന്ദ്രഗ്രഹണം – ലോകത്ത് എവിടെ നിന്നെല്ലാം കാണാം? – Time and Date തയ്യാറാക്കിയ അനിമേഷൻ വീഡിയോ

ജൂൺ പത്തിന് വലയസൂര്യഗ്രഹണം, ഇന്ത്യയിൽ ഇത് ദൃശ്യമാകില്ല.

ജൂൺ പത്തിന് നടക്കുവാൻ പോകുന്ന വലയസൂര്യഗ്രഹണം ഇടയ്ക്കിടെ ആവർത്തിക്കുന്ന ഒരു പ്രതിഭാസമാണ്, ചന്ദ്രന്റെ വ്യാസം സൂര്യനെക്കാൾ കുറവാകുന്ന അവസരത്തിലാണ് ഇത് സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ സൂര്യനെ മുഴുവനായും മറയ്ക്കാൻ ചന്ദ്രന് സാധ്യമല്ല. എന്നാൽ ഭൂരിഭാഗം പ്രകാശവും ചന്ദ്രനാൽ മറയ്ക്കപ്പെടുന്നതുകൊണ്ട് സൂര്യൻ ഒരു വളയം പോലെ ദൃശ്യമാകും. ഇന്ത്യയിൽ ഇത് ദൃശ്യമാകില്ല.

വലയസൂര്യഗ്രഹണം – ലോകത്ത് എവിടെ നിന്നെല്ലാം കാണാം? – Time and Date തയ്യാറാക്കിയ അനിമേഷൻ വീഡിയോ

ഭാഗിക ചന്ദ്രഗ്രഹണം നവംബർ 19-ന്

ഭാഗിക ചന്ദ്രഗ്രഹണം നവംബർ 19-ന് കാണപ്പെടും. ചന്ദ്രന്റെ 95% ഭാഗവും ഈ അവസരത്തിൽ ഭൂമിയുടെ നിഴലിൽ ആയിരിക്കും. ഈ വർഷത്തെ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക ചന്ദ്രന്റെ വ്യാസം സൂര്യനെക്കാൾ കൂടുതലായി വരുന്ന ഡിസംബർ നാലിന് ആണ്. സൂര്യനെ മുഴുവനായും മറയ്ക്കാൻ ചന്ദ്രന് ഈ സന്ദർഭത്തിൽ സാധ്യമാകും.  (ഗ്രഹണത്തെക്കുറിച്ച് പതിവുചോദ്യങ്ങൾ – ലൂക്ക ലേഖനം വായിക്കാം)

ഉൽക്കാവർഷം – ഒക്ടോബർ 8,9

ഉൽക്കാവർഷമാണ് 2021-ലെ മറ്റൊരു ആകർഷണം. എല്ലാ വർഷവും ഒക്ടോബർ 6 മുതൽ 10 വരെ നീണ്ടുനിൽക്കുന്ന ഈ മനോഹര ദൃശ്യം 8, 9 തീയതികളിലാണ് ഇന്ത്യയിൽ വ്യക്തമായി കാണപ്പെടുക. ഡ്രാക്കോ അഥവാ  ഡ്രാഗൺ നക്ഷത്രരാശിയിൽ നിന്നും ആണ് ഇതിന്റെ ഉൽഭവം. ഒക്ടോബർ 8 രാത്രിയുടെ തുടക്കം മുതൽ അർദ്ധരാത്രി വരെയാണ് ഡാക്കോണിഡുകൾ എന്നറിയപ്പെ ടുന്ന ഇവ ഏറ്റവും നന്നായി ദൃശ്യമാകുന്നത്. വേഗത കുറഞ്ഞ ഡ്രാഗണിന്റെ കൊള്ളിമീനുകളെ (shooting stars) കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്.

ഗ്രഹങ്ങൾ

കൂടാതെ ശുക്രൻ-വ്യാഴം (ഫെബ്രുവരി 11), ശുക്രൻ -ചൊവ്വ (ജൂലൈ 12), ചൊവ്വ – ബുധൻ (ആഗസ്ത് 18 )  ഗ്രഹങ്ങൾ അപൂർവ്വമായി നേർരേഖയിൽ വരുന്ന വർഷം കൂടിയാണ് 2021.


അധികവായനയ്ക്ക് : www.space.com

സമ്പാദനം : ഡോ.ദീപ കെ.ജി, ഫെബ്രുവരി ലക്കം ശാസ്ത്രഗതി മാസികയിൽ നിന്നും

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ശാസ്ത്രഗതി 2021 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു
Next post ഗണിതത്തിന്റെ കുരുക്കഴിക്കാൻ ഒരു പുസ്തകം
Close