സെപ്തംബറിലെ ആകാശം

[author title=”സാനു എന്‍” image=”http://luca.co.in/wp-content/uploads/2016/07/Sanu-N.jpg”][/author]

 

ആഗസ്തില്‍ ദൃശ്യമായിരുന്ന 5 ഗ്രഹങ്ങളില്‍ ബുധനും വ്യാഴവും സന്ധ്യയോടെ തന്നെ അസ്തമിക്കും. ദൃശ്യഗ്രഹങ്ങളില്‍ പ്രഭയേറിയ ശുക്രനെ സൂര്യൻ അസ്തമിച്ച ശേഷം അല്പനേരം കാണാന്‍ കഴിയും. ചൊവ്വയും ശനിയുമാണ് ഈ മാസവും നിരീക്ഷണ യോഗ്യമായവയില്‍ പ്രധാനപ്പെട്ടവ. തൃക്കേട്ട, ചോതി, വേഗ, ദെനബ് തുടങ്ങിയ പ്രധാന നക്ഷത്രങ്ങളെയും ഈ മാസം നിരീക്ഷിക്കാന്‍ കഴിയും. മഞ്ഞുകാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള സമരാത്രദിനം (അപരവിഷുവം – Autumnal Equinox) സെപ്തംബര്‍ 22നാണ്.

സെപ്തംബറിലെ ആകാശം
നക്ഷത്രമാപ്പ് – 2016 സെപ്തംബര്‍

തെക്ക് പടിഞ്ഞാറ് ആകാശത്ത് ശനിയെയും ചൊവ്വയെയും മാസം മുഴുവന്‍ കാണാന്‍ കഴിയും. സന്ധ്യയ്ക്ക് തെക്കന്‍ ചക്രവാളത്തിലേക്ക് നോക്കിനില്‍ക്കുന്നയാളിന്റെ അല്പം വലത് മുകളിലായി പ്രഭയേറിയ മൂന്ന് ആകാശ വസ്തുക്കളെ കാണാം. ഇവയില്‍ മുകളില്‍ ഇടതുവശത്ത് ഏറ്റവും പ്രഭയേറിയതും ഇളം ചുവപ്പ് നിറത്തില്‍ കാണുന്നതുമാണ് ചൊവ്വ. മുകളില്‍ വലത് കാണുന്നത് ശനി. ശനിയ്ക്ക് താഴെ ചുവപ്പ് നിറത്തില്‍ കാണുന്നത് തൃക്കേട്ട നക്ഷത്രമാണ്. ഒരു ഇടത്തരം ദൂരദര്‍ശിനിയിലൂടെ നോക്കിയാല്‍ പോലും ശനിയുടെ വലയങ്ങള്‍ ദൃശ്യമാകുന്നതാണ്.

scorpion-sept-2016തുലാം, വൃശ്ചികം, ധനു, മകരം, കുംഭം രാശികളാണ് ഈ മാസം സന്ധ്യയ്ക്ക് നിരീക്ഷിക്കാന്‍ കഴിയുന്നത്. നക്ഷത്രമാപ്പിന്റെ സഹായത്തോടെ ഇവയെ മനസ്സിലാക്കാന്‍ കഴിയും. വൃശ്ചികവും ധനുവും വളരെ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയുന്നവയാണ്. വൃശ്ചികത്തിലെ തൃക്കേട്ട ഒരു ചുമപ്പ് ഭീമന്‍ നക്ഷത്രമാണ്.

ബു-വൂട്ടിസ് നക്ഷത്രഗണം പടിഞ്ഞാറ് ചക്രവാശത്തില്‍ കാണാം. ഇതിലെ ചോതി പ്രഭയേറിയ ഒരു നക്ഷത്രമാണ്. തലയ്ക്കുമുകളില്‍ കാണാന്‍ കഴിയുന്ന അക്വില നക്ഷത്രഗണത്തിലെ പ്രഭയുള്ള നക്ഷത്രമായ അള്‍ട്ടയര്‍ അതിനിരുപുറവുമുള്ള രണ്ട് പ്രഭകുറഞ്ഞ നക്ഷത്രങ്ങള്‍ ഇവ ചേര്‍ന്ന് തിരുവോണം ചാന്ദ്രഗണം രൂപപ്പെടുന്നു. മൂന്ന് നക്ഷത്രങ്ങള്‍ ഒരു വരിയിലായി 3 കാണപ്പെടുന്നു. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുണ്ട്. വടക്ക് കിഴക്കായി കാണാന്‍ കഴിയുന്ന പ്രധാന നക്ഷത്രഗണമാണ് സിഗ്നസ്. ഇതിലെ പ്രധാന നക്ഷത്രമാണ് ദെനബ്. വടക്കേ ആകാശത്ത് M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാസിയോപ്പിയ . വടക്ക് കിഴക്ക് ചക്രവാളത്തില്‍ രാത്രി 8 മണിയോടെ കാസിയോപ്പിയ നക്ഷത്രഗണം ഉദിച്ചുയരും. കിഴക്കന്‍ ചക്രവാളത്തില്‍ രാത്രി 8 മണിയോടെ പൂര്‍ണമായും ഉദിച്ചുയരുന്ന നക്ഷത്ര ഗണമാണ് പെഗാസസ് (ഭാദ്രപഥ ചതുരം). ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. ഇതില്‍ മുകളിലുള്ള രണ്ട് നക്ഷത്രങ്ങള്‍ ചേര്‍ന്ന് പൂരുരുട്ടാതി, താഴെയുള്ള രണ്ടെണ്ണം ചേര്‍ന്ന് ഉത്രട്ടാതി എന്നീ ചാന്ദ്രഗണങ്ങള്‍ ഉണ്ടാകുന്നു.

Leave a Reply