Read Time:10 Minute
പത്രക്കുറിപ്പും പ്രസ്താവനയും

All India People’s Science Network (AIPSN), National Research Foundation Bill 2023 നെ സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയും പത്രക്കുറിപ്പും വായിക്കാം

നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ (NRF) 2023 -നെ പറ്റി:

Science and Engineering Board (SERB) Act 2008 നു പകരമായാണ് ഇപ്പോൾ NRF Bill മുന്നോട്ട് വെക്കുന്നത്. കോർപ്പറേറ്റുകളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നും ഫണ്ടുകൾ സ്വീകരിക്കുന്നതും പ്രധാനമന്ത്രി ex-officio President ആയും കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ex-officio Vice-Presidents ആയും സ്ഥാനം വഹിക്കുന്ന ഒരു സംവിധാനമാണ് ഇവിടെ തീരുമാനങ്ങളെടുക്കുന്നത്. ഫണ്ടുകളിലൂടെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളെ അക്കാദമിക് ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ ശക്തിപ്പെടുത്തുക എന്നതാണ് NRF ന്റെ അടിസ്ഥാന താല്പര്യങ്ങളിലൊന്ന്.

ഗവേഷണ ഫണ്ടിന്റെ കേന്ദ്രീകരണവും സ്വകാര്യവത്കരണവുമാണ് NRF-ലെ പ്രതിഷേധാത്മകമായ നിലപാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടവ. കേന്ദ്ര സർക്കാർ കുറഞ്ഞപക്ഷം ഈ ബില്ല് ശാസ്ത്ര-സാങ്കേതിക, വന, പാരിസ്ഥിതിക വിഷയങ്ങളിലുള്ള പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ സമഗ്രമായ വിലയിരുത്തലിന് വിടുക എന്നതാണ് ഗവേഷകരും ശാസ്ത്രജ്ഞരും വിദ്യാർത്ഥികളുമടങ്ങുന്ന ശാസ്ത്ര സമൂഹത്തിന് അഭികാമ്യം.

അഞ്ചു വർഷത്തെ കാലയളവിൽ Research and Development (R&D) നു വേണ്ടി NRF വകയിരുത്താനുദ്ദേശിക്കുന്നത് 50,000 കോടി രൂപയാണ്. ഇതിൽ 72% സ്വകാര്യ മേഖലയിൽ നിന്നും 28% ഗവൺമെന്റിൽ നിന്നുമാണ്. എന്നാൽ സ്വകാര്യമേഖലയിൽ നിന്നുമുള്ള ഫണ്ടിംഗ് എങ്ങനെയാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തിൽ വ്യക്തത വരുത്തുവാൻ ഇതുവരെയും സാധിച്ചിട്ടില്ല. അക്കാദമിക സ്ഥാപനങ്ങൾ എതിർക്കുന്ന, Bayh-Dole പോലുള്ള ബൗദ്ധിക സ്വത്തവകാശ സംവിധാനത്തെ (Intellectual Property Mechanism) അടിസ്ഥാനമാക്കിയുള്ള ഒരു ഫണ്ടിംഗ് സംവിധാനമാണ് NRF വിഭാവനം ചെയ്യുന്നത്. എന്നാൽ ഇത്തരമൊരു സംവിധാനത്തിന്റെ പ്രധാന ഗുണഭോക്താക്കൾ കോർപറേറ്റുകളും മുൻനിരയിൽ പെടുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളും മാത്രമാകും.

അക്കാദമിക തലത്തിലുള്ള ഗവേഷണത്തിനും അതിന്റെ സാമൂഹികമായ മാനങ്ങൾക്കും നിലവിൽ നേരിടുന്ന തടസ്സങ്ങളെയോ ഘടനാപരമായ പ്രശ്നങ്ങളെയോ ഒന്നും NRF പരിഗണിക്കുന്നില്ല. നിലവിൽ കഴിവുള്ള അധ്യാപകരെയും ഗവേഷകരെയും സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളിൽ സ്ഥിരമായി നിയമിക്കേണ്ടതുണ്ട്. ലിംഗ-ജാതി വിവേചനങ്ങൾ, സഹകരണാത്മകമായ ഗവേഷണ സംസ്കാരത്തിന്റെ അഭാവവം – എന്നിവ അടക്കം ഒട്ടേറെ വെല്ലുവിളികൾ ഇന്ന് ഗവേഷണ മേഖലയിൽ നിലനിൽക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെ NRF ചെയ്യുന്നത് ഫണ്ടിംഗിന്റെയും നയരൂപീകരണത്തിന്റെയും മുഴുവൻ നിയന്ത്രണവും ഒരു ഭരണസമിതി (governing body)ക്കു നൽകുക എന്നതാണ്. ഇതിൽ സംസ്ഥാന സർക്കാറുകൾക്ക് യാതൊരു പ്രാതിനിധ്യവുമില്ല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ തലങ്ങളിൽ നിൽക്കുന്ന അക്കാദമിക സംവിധാനങ്ങളെ ഉൾക്കൊള്ളുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഗവേഷണ മേഖലയെ സംബന്ധിച്ച് വികേന്ദ്രീകൃതമായ നയരൂപീകരണം അതിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമാണ്. ലോകം കാലാവസ്ഥാ വ്യതിയാനം പോലുള്ള ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന നിലവിലെ സാഹചര്യത്തിൽ സഹകരണാത്മകമായ പദ്ധതികളും പ്രവർത്തനങ്ങളും അനിവാര്യമാണ്. പ്രശ്നത്തെ പല തലത്തിൽ നിന്നുകൊണ്ട് പരിശോധിക്കാനും പരിഹരിക്കാനും ഇതിലൂടെ സാധിക്കും. എന്നാൽ NRF ഇത്തരത്തിൽ വിവിധ ഗവേഷണ/പ്രവർത്തന മേഖലകളുടെ കൂട്ടായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുവാൻ ഇടയാക്കും.

National Research Foundation Bill 2023 പുനഃപരിശോധിക്കപ്പെടണം. 

ശാസ്ത്ര-സാങ്കേതിക, വന, പാരിസ്ഥിതിക മേഖലയിലുള്ള സ്റ്റാന്റിംഗ് കമ്മിറ്റികളും ഡിപ്പാർട്മെന്റുകളും ഈ ബില്ലിനെ വിശദമായി വിലയിരുത്തണം. കേന്ദ്ര – സംസ്ഥാന സർക്കാറുകൾ, വിവിധ സർക്കാർ ഏജൻസികൾ, ശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ, ശാസ്ത്രസമൂഹം, പൊതുജനങ്ങൾ എന്നിവരിൽ നിന്നൊക്കെ ബില്ലിനെ സംബന്ധിച്ച അഭിപ്രായങ്ങൾ സ്വീകരിക്കണം. അക്കാദമികമായ ദീർഘവീക്ഷണത്തിന്റെ അഭാവം, ഫണ്ടുകളുടെ കേന്ദ്രീകരണവും സ്വകാര്യ വത്കരണവും, നിലവിലെ പ്രശ്നങ്ങളെ അവഗണിക്കുന്ന നിലപാടുകൾ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ തന്നെ NRF നു ശാസ്ത്ര സമൂഹത്തിന്റെ ഭാഗത്തു നിന്നുള്ള ഒരു പുനഃപരിശോധന ആവശ്യമാണ്.

ചുവടെയുള്ള ഗൂഗിൾ ഫോമിൽ നിങ്ങളുടെ പേര്, സ്ഥലം, ജോലി അല്ലെങ്കിൽ സംഘടന എന്നിവ ടൈപ്പ് ചെയ്ത് സമർപ്പിക്കുക. നിങ്ങളുടെ പേര് ഉടനടി ദൃശ്യമാകില്ല. എഡിറ്റർമാർ ഇടയ്ക്കിടെ പരിശോധിച്ച് താഴെയുള്ള ഒപ്പിട്ടവരുടെ ലിസ്റ്റ് ലിങ്കിൽ ഉൾപ്പെടുത്തും.

All India Peoples’ Science Network (AIPSN) has brought out a press release and statement on the National Research Foundation Bill

The main objections are to the centralization and privatization of research funding. It will be in the best interests of the scientific and academic community including scientists, researchers, and students if the Union Government remits the National Research Foundation Bill to the Parliamentary Standing Committee on S&T, Environment and Forests for a comprehensive assessment.

The National Research Foundation (NRF) Bill, 2023 seeks to replace the Science and Engineering Board (SERB) Act, 2008 by establishing an entity that will not be a fully publicly funded, dependent on corporates, philanthropic bodies and international foundations for funds, centralized in decision making via the Prime Minister as ex-officio President and the Union Ministers of S&T and Education as ex-officio Vice-Presidents and controlling the directions of academic research across disciplines and domains of application.  The original rationale of NRF was to redirect the flow of funds to the state universities to strengthen them as academic institutions.

In the five year allocation of Rs 50,000 crores for R&D through the NRF, 72% will be financed by the private sector (through an as yet unidentified process), and only 28% funded by government. The funding structure will seek the establishment of a stronger intellectual property mechanism of the Bayh-Dole kind which has been resisted by the academic institutions. In the current proposal corporates and elite institutions with access to power centers will have an edge.

The NRF would not be able to address any of these structural impediments to the promotion of academic research and research of societal application and public value.  The state universities need more qualified teachers and researchers in permanent posts. Rampant feudalism, gender and caste based oppression, lack of culture of collaboration are major obstacles to the climate for research and innovation. The NRF hands over executive control and channel of funding to the governing body with much say for corporate entities with no representation to state governments in the Union Government funds for R&D.

It is important to involve academics from all over the country, the state higher education councils and the line ministries of the Union Government to ensure decentralized decision making. The NRF can undermine the possibility of harnessing the energy of multiple sources of initiatives. Joint planning is a more effective way of realizing diversity and plurality of missions in the world threatened by climate change and inequality.

The “National Research Foundation Bill 2023” needs to be re-examined. This bill should be sent to the Department Related Standing Committee on S&T, Environment and Forests for a comprehensive assessment. The Committee should invite the development authorities, line departments of the union government and state governments, the representatives of organizations working with the scientific community and individuals to submit their views on the Bill. The centralisation of funding, lack of academic oversight, not addressing the existing structural problems, privatization of funding in NRF Bill needs re-examination and a thorough open scrutiny by the scientific community.

In the google form please type your name, place and occupation or affiliation and press Submit. Your name will not immediately appear. The editors will check periodically and include  in the signatories list link below.ഇന്ത്യയിൽ അക്കാദമിക സ്വാതന്ത്ര്യം അപകടാവസ്ഥയിലോ ?

‘അക്കാദമിക  സ്വാതന്ത്ര്യ’ത്തിന്റെ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാണെന്ന ചർച്ച പൊതുമണ്ഡലത്തിൽ കുറെ നാളുകളായി സജീവമായിരുന്നുവെങ്കിൽ, ആ വിലയിരുത്തലിനെ സർവ്വാത്മനാ അടിവരയിടുന്ന തരത്തിലുള്ള വിവരങ്ങളാണ് അടുത്തകാലത്തെ ചില പഠനങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്..

ഡോ.വി.എൻ.ജയചന്ദ്രൻ എഴുതുന്നു…

LUCA TALK – അവഗണിക്കപ്പെടുന്ന ഇന്ത്യൻശാസ്ത്രമേഖല : ശാസ്ത്രഗവേഷണമേഖലയിലെ ഫണ്ടിംഗ്

LUCA TALK – ഇന്ത്യൻ ശാസ്ത്ര ഗവേഷണ ഫണ്ടിങ്ങിന്റെ ദുരവസ്ഥ

മമമ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാക്കയെ കുറിച്ച് എന്തറിയാം ?
Next post ചന്ദ്രൻ ഉണ്ടായതെങ്ങനെ?
Close