Read Time:25 Minute

Shashi Tharoor’s Selective Acclaim for the Modi Government’s Vaccine Policy

Dr B Ekbal

In his article, “Covid’s Silver Lining for India,” published in the April 6, 2025 issue of The Week, Shashi Tharoor, Member of Parliament and noted intellectual, lauded India’s vaccine policy during the COVID-19 pandemic, asserting that it “established its role in global health diplomacy and elevated its stature as a trusted partner in times of crisis.” This assertion, however, reflects a disturbingly selective appraisal, glossing over the significant shortcomings of the Modi government’s vaccine strategy.

Vaccine Diplomacy

Through the COVAX initiative led by the World Health Organization (WHO), several programs were implemented to provide vaccines free of charge to developing countries. To encourage the development of technologies for COVID treatment, diagnosis, and prevention, and to ensure balanced and equitable access to COVID technology for all countries, the WHO, GAVI (The Global Alliance for Vaccines and Immunizations), and CEPI (The Coalition for Epidemic Preparedness Innovations) jointly launched an organization called ACT (The Access to COVID-19 Tools Accelerator). COVAX is the division of ACT responsible for vaccine research and the equitable distribution of vaccines.  

As part of vaccine diplomacy, it is true that India’s Serum Institute provided vaccines to approximately several  countries through the COVAX initiative. Following the 2004 tsunami, the representatives of the QUAD (The Quadrilateral Security Dialogue: QSD: QUAD) countries, formed by India, Australia, Japan, and the United States, also decided to produce 1 billion doses of vaccines from  India to be provided to Indo-Pacific countries. In addition to this, India directly provided vaccines to many countries through the Maitri initiative

While these initiatives undeniably played a role in global vaccine distribution, they cannot be divorced from the broader context of the Modi government’s domestic vaccine rollout, which was plagued by inefficiencies and inequities. The initial sluggish pace, the chaotic registration process, and the stark disparities in access, particularly for marginalized communities, remain undeniable blemishes on India’s pandemic response.

Disastrous vaccine policy

The vaccine distribution policy implemented by the central government since January 2021 has been fraught with disastrous consequences. Initially, vaccines were prioritized for healthcare and frontline workers, followed by individuals above 65 years, those over forty with serious health conditions, and subsequently those above 45 years. Starting May 1, the decision was made to extend vaccinations to all adults above 18 years, encompassing approximately ninety-five crore people who would require 190 crore doses.

At the onset, Serum Institute and Bharat Biotech were producing only eight crore doses combined. The central government launched the vaccination drive without a clear understanding of the basic logistical requirements necessary to effectively control the spread of COVID-19.

According to the initial vaccine policy, the central government mandated that 50% of the required doses be purchased directly from vaccine manufacturers and distributed to states free of charge. The remaining 50% was to be procured by state governments and private entities. This decision drew widespread criticism from state governments already grappling with financial crises exacerbated by COVID-19. Concerns were raised that purchasing vaccines from private manufacturers would inflate costs, whereas centralized procurement could potentially negotiate more favourable rates due to India’s substantial vaccine needs.

Additionally, vaccine manufacturers, having already supplied vaccines to wealthier nations, began to show interest in India’s vast market. The central government’s decision to only procure 50% of the required vaccines effectively opened India’s vaccine market to private companies, leading to fears of price gouging and inequitable distribution.

Considering mounting public outcry and criticism, the central government partially revised its policy but still mandated that 25% of vaccines be purchased by private entities for distribution through hospitals. Many argued that viewing vaccination as a public good, the government should have implemented a universal and free COVID-19 vaccine distribution policy from the outset. Despite some revisions, public opinion remained critical of the central government’s handling of the vaccine distribution, accusing it of imposing a policy that jeopardized the lives of millions across the country.

As India faced the challenges of a second wave of COVID-19, the central government has a significant opportunity to ramp up vaccine production by leveraging existing public sector pharmaceutical companies. Despite the intellectual property rights ownership of Covax, jointly developed by ICMR and Bharat Biotech, not being clarified, the central government holds the manufacturing technology rights for Covax, currently produced by Bharat Biotech in partnership with ICMR. This technological ownership provides a clear path to overcoming technical barriers and resolving vaccine shortages through increased mass production by Indian public sector entities, given adequate financial support.

However, the central government has missed these opportunities. Instead of maximizing production capacity within the public sector, it allocated substantial financial aid—3500 crores to Serum Institute and 1500 crores to Bharat Biotech. Meanwhile, smaller public sector vaccine companies such as Haffkine Biopharmaceutical Corporation in Maharashtra (65 crores), Indian Immunological Limited under the National Dairy Development Board in Hyderabad (60 crores), and Bharat Immunologic and Biologicals Limited in Bulandshahr (30 crores) received significantly lesser financial support. Furthermore, an additional sixty-five crores were earmarked for Bharat Biotech’s new facility in Bengaluru. This disproportionate allocation has led to the neglect of major public-sector pharmaceutical companies, which have historically been sources of national pride.

This decision raises concerns about the government’s commitment to fostering and supporting India’s indigenous vaccine manufacturing capabilities. By prioritizing financial assistance to private entities over strengthening public sector institutions, the government risks perpetuating dependence on external suppliers and diminishing the role of established public sector champions in India’s healthcare landscape.

Patent System and the Exorbitant Prices of COVID Medicines

In the early days of the COVID-19 pandemic, many countries, including India, faced the problem of multinational pharmaceutical companies raising the prices of medicine used for COVID management. Although specific antiviral drugs for COVID had not yet been discovered, several drugs being administered experimentally to reduce symptoms and disease severity were found to be beneficial. Remdesivir, an antiviral drug, was a key medicine among these. Gilead Sciences, an American company, holds the patent and is the manufacturer of Remdesivir. The Kerala government, disregarding the financial burden, purchased Remdesivir at a high price and provided it free of charge to all eligible COVID patients.

In this context, the demand arose to invoke Section 92 of the Indian Patent Act, which deals with Compulsory Licensing, and grant the right to companies willing to produce Remdesivir at a lower cost. However, the central government ignored this demand. India, along with South Africa, and with the support of countries like Kenya, Mozambique, Pakistan, and Bolivia, had requested the World Trade Organisation to exempt COVID products, including vaccines, from patent laws until COVID control was achieved. However, India withdrew from this move, presumably due to American pressure.

To champion India’s international contributions while downplaying the domestic failures is to offer a skewed and incomplete narrative. While India’s vaccine diplomacy may have earned it some international plaudits, it cannot serve as a convenient smokescreen to obscure the very real and consequential shortcomings of the Modi government’s handling of the pandemic within its own borders.

Dr. B Ekbal, Health Activist and Neurosurgeon, former Professor of Neurosurgery and Vice Chancellor University of Kerala

കോവിഡ് കാലത്തെ മോദിസർക്കാരിന്റെ വാക്സിൻ നയത്തെ പ്രകീർത്തിച്ച് തിരുവനന്തപുരം എം പി ശശിതരൂർ ലേഖനമെഴുതിട്ടുള്ളത് വസ്തുതകൾ ശരിക്കും മനസ്സിലാക്കാതെയാണെന്ന് കരുതേണ്ടിയിരിക്കുന്നു.  കോവിഡ് കാലത്ത് യഥാർത്ഥത്തിൽ കേന്ദ്രസർക്കാർ വിനാശകരമായ വാക്സിൻ നയമാണു പിന്തുടർന്നിരുന്നത്.

വാക്സിൻ നയതന്ത്രം

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള കോവാക്സ്  (Covax) സംരംഭത്തിലൂടെ വികസ്വര രാജ്യങ്ങൾക്ക് സൌജന്യമായി  വാക്സിൻ  ലഭ്യമാക്കാൻ പല പദ്ധതികളും നടപ്പിലാക്കിയിരുന്നു,   കോവിഡ് ചികിത്സക്കും രോഗനിർണ്ണയത്തിനും  പ്രതിരോധത്തിനുമുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും സന്തുലിതവും തുല്യവുമായ കോവിഡ് സാങ്കേതിക വിദ്യ ലഭ്യത എല്ലാ രാജ്യങ്ങൾക്കും ഉറപ്പാക്കുന്നതിനുമായി ലോകാരോഗ്യ സംഘടന, ഗാവി  (GAVI: The Global Alliance for Vaccines and Immunizations), സെപ്പി (CEPI:The Coalition for Epidemic Preparedness Innovations)  എന്നീ പ്രസ്ഥാനങ്ങളുമായി ചേർന്ന് ആക്റ്റ്  (ACT: The Access to COVID-19 Tools Acceleratory) എന്നൊരു പ്രസ്ഥാനം ആരംഭിച്ചിരുന്നു.  ആക്ടിന്റെ വാക്സിൻ ഗവേഷണത്തിനും വാക്സിന്റെ  നീതിയുക്തമായ വിതരണത്തിനുമായുള്ള വിഭാഗമാണ് കോവാക്സ് . വാക്സിൻ നയതന്ത്രത്തിൻ്റെ ഭാഗമായി   ഇന്ത്യയിലെ  സീറം ഇൻസ്റ്റിറ്റ്യൂട്ട് കോവാക്സിൻ സംരംഭത്തിലൂടെ 35 ഓളം രാജ്യങ്ങൾക്ക് വാക്സിൻ നൽകിയെന്നത് ശരിയാണ്.  . 2004 ലെ സുനാമിയെ തുടർന്ന് ഇന്ത്യ, ആസ്ത്രേലിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള രൂപീകരിച്ച  ക്വാഡ് (The Quadrilateral Security Dialogue: QSD: QUAD)  രാജ്യങ്ങളുടെ പ്രതിനിധികൾ,  ഇൻഡോ പസിഫിക്ക് രാജ്യങ്ങൾക്ക് നൽകുന്നതിനായി ഇന്ത്യയിൽ 100 കോടി ഡോസ് വാക്സിൻ ഉല്പാദിപ്പിക്കാൻ തീരുമാനിക്കയും ചെയ്തിരുന്നു. ഇതാണു തൻ്റെ ലേഖനത്തിൽ ശശി താരൂർ അതിശയോക്തി കലർത്തി പ്രശംസിച്ചിരിക്കുന്നത്.  ഇതിനു പുറമേ ഇന്ത്യ നേരിട്ട് പലരാജ്യങ്ങൾക്കും മൈത്രി സംരംഭത്തിലൂടെ വാക്സിൻ നൽകിയിരുന്നു. ഇതെല്ലാം സ്വാഗതാർഹർമായ നടപടികൾ തന്നെ. സംശയമില്ല എന്നാൽ അതൊന്നും രാജ്യത്ത് പിന്തുടർന്ന് വന്നിരുന്ന കോവിഡ് നിയന്ത്രണ നടപടികളുടെ പാളിച്ചയെ നീതീീകരിക്കുന്നില്ല

ധാരണയില്ലാത്ത വിതരണം

2021 ജനുവരി മുതൽ രാജ്യത്ത് കോവിഡ് വാസ്കിൻ വിതരണം മുൻഗണനാക്രമം നിശ്ചയിച്ച് ആരംഭിച്ചിരുന്നു.  എന്നാൽ കോവിഡ് നിയന്ത്രണം വിജയിപ്പിക്കാനാവശ്യമായ വാക്സിൻ എത്രത്തോളം വേണ്ടി വരും അതിനുള്ള സ്രോതസ്സുകൾ ഏതെല്ലാം തുടങ്ങിയ പ്രാഥമിക വിവരങ്ങളുടെ കാര്യത്തിൽ പോലും യാ‍തൊരു ധാരണയുമില്ലാതെയാണ് കേന്ദ്രസർക്കാർ വാക്സിൻ വിതരണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും മുൻനിരപ്രവർത്തകർക്കുമാണ് വാക്സിൻ നൽകിതുടങ്ങിയത്, തുടർന്ന് മുതൽ  65 വയസ്സിൽ കൂടുതലുള്ളവർക്കും 40 വയസ്സിന് മുകളിലുള്ള മറ്റ് ഗുരുതരരോഗമുള്ളവർക്കും പിന്നീട് 45 വയസ്സിന് കഴിഞ്ഞവർക്കും വാക്സിൻ നൽകി തുടങ്ങി. മെയ് 1 മുതൽ 18 വയസ്സിനുമുകളിലുള്ളവർക്കും വാക്സിൻ നൽകാൻ തീരുമാനിച്ചു.  18 വയസ്സിന് മുകളിലുള്ള 95 കോടിപേർക്കായി 190 കോടി ഡോസാണ് നമുക്കാവശ്യമായിട്ടുണ്ടായിരുന്നത്, എന്നാൽ അപ്പോൾ സീറം ഇൻസ്റ്റിറ്റ്യൂട്ടും ബാരത് ബയോടെക്കും ചേർന്ന് കേവലം 8 കോടി ഡോസ് വാക്സിൻ മാത്രമാണുല്പാദിപ്പിച്ചിരുന്നത്.

കൊള്ളയടിക്കാൻ തുറന്നു കൊടുത്തു

കേന്ദ്രസർക്കാർ ആദ്യം  പ്രഖ്യാപിച്ച വാക്സിൻനയപ്രകാരം വാക്സിൻ കമ്പനികളിൽ നിന്നും  അവശ്യമായ ഡോസിന്റെ 50%  വാങ്ങി സൌജന്യമായി സംസ്ഥാനങ്ങൾക്ക്  നൽകാനും ശേഷം 50% വാക്സിൻ സംസ്ഥാന സർക്കാരുകളും സ്വകാര്യ ഏജൻസികളും വാങ്ങി വിതരണം ചെയ്യണമെന്നുമാണ് നിഷ്കർഷിച്ചിരുന്നത്. കോവിഡ് മുലം ഇപ്പോൾ തന്നെ സാമ്പത്തികപ്രതിസന്ധി നേരിടുന്ന   സംസ്ഥാന സർക്കാരുകളുടെ മേൽ  അമിതഭാരം അടിച്ചേൽ‌പ്പിക്കുന്ന തീരുമാനത്തിനെതിരെ കേരളമടക്കമുള്ള സംസ്ഥാനസർക്കാരുകൾ പ്രതിഷേധസ്വരം ഉയർത്തി.,  മാത്രമല്ല കേന്ദ്രസർക്കാർ ഇന്ത്യക്കാവശ്യമായ വാക്സിൻ മുഴുവൻ സ്വകാര്യ കമ്പനികളുമായി വിലപേശിവാങ്ങിയാൽ വലിയ വിലകുറവിന് വാക്സിൻ നൽകാൻ കമ്പനികൾ നിർബന്ധിതരാവുമായിരുന്നു. അത്നകം സമ്പന്ന രാജ്യങ്ങൾക്ക് വാക്സിൻ നൽകി കഴിഞ്ഞസ്ഥിതിക്ക് വാക്സിൻ നിർമ്മാണ കമ്പനികൾ ഇന്ത്യയിലെ വലിയ മാർക്കറ്റിൽ താത്പര്യം കാട്ടി തുടങ്ങുകയും ചെയ്തിരുന്നു. ഇന്ത്യക്ക് വളരെയേറെ വാക്സിൻ ആവശ്യമുള്ളതിനാൽ കേന്ദ്രസർക്കാർ വിവിധ വാക്സിൻകമ്പനികളുമായി വിലപേശിയാൽ കഴിയുന്നത്ര കുറഞ്ഞ വിലക്ക് വാക്സിൻ വാങ്ങിയെടുക്കാനുള്ള സാധ്യതയുണ്ടായിരുന്നു. . അതില്ലാതാക്കി 50%ൻ വാക്സിൻ മാത്രം വാങ്ങാൻ തീരുമാനിച്ച് ഇന്ത്യയുടെ വാക്സിൻമാർക്കറ്റ് സ്വകാര്യകമ്പനികൾക്ക് സംസ്ഥാന സർക്കാരിനെയും ജനങ്ങളെയും കൊള്ളയടിക്കാൻ തുറന്ന് കൊടുക്കുകയാണ് ഫലത്തിൽ കേന്ദ്രസർക്കാർ ചെയ്തത്. 

വാക്സിനേഷൻ ഒരു പൊതുനന്മയായി കണ്ട് സാർവ്വത്രികവും സൌജന്യവുമായ കോവിഡ് വാക്സിൻ വിതരണനയമായിരുന്നു കേന്ദ്രസർക്കാർ നടപ്പിലാക്കേണ്ടിയിരുന്നത്. രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ജീവിതം അപകടത്തിലാക്കികൊണ്ട് തികച്ചു വിനാശകരമായ വാക്സിൻ നയമാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽ‌പ്പിച്ചിരിക്കുന്നതെന്ന പൊതുജനാഭിപ്രായം ഉയർന്ന് വന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ വാക്സിൻ നയം ഭാഗികമായി തിരുത്താൻ നിർബന്ധിതരായി.,  18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൌജന്യമായി വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. എന്നാൽ അപ്പോഴും  25% വാക്സിൻ സ്വകാര്യകമ്പനികൾ ആശുപത്രികൾ വാങ്ങി വിതരണം ചെയ്യണമെന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്,

 പൊതുമേഖല വാക്സിൻ ഫാക്ടറികൾ അവഗണിക്കപ്പെടുന്നു

വികസ്വരരാജ്യങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകളും വാക്സിനുകളും മിതമായ വിലക്ക് നൽകി “വികസ്വരരാജ്യങ്ങളുടെ ഫാർമസി“, “പാവപ്പെട്ടവരുടെ മരുന്നുകട“ എന്നെല്ലാമുള്ള ഖ്യാതി ഇന്ത്യൻ ഔഷധമേഖല കൈവരിച്ചിരുന്നു. ഇതിനുള്ള പ്രധാന കാരണം ഇന്ത്യൻ ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കത്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ആന്റി ബയോട്ടിക്സ് എന്നീ പൊതുമേഖല മരുന്നുകമ്പനികളും പൊതുമേഖല വാക്സിൻ ഫാക്ടറികളുമായിരുന്നു.  ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 2008 ജനുവരി 15 മുതൽ ഇന്ത്യയിലെ പ്രശസ്തമായ മൂന്നു വാക്സിൻ ഫാക്ടറികൾ യാതൊരു നീതീകരണവുമില്ലാതെ അടച്ചുപൂട്ടാൻ ഇന്ത്യൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഉത്തരവിട്ടതിനെ തുടർന്ന് രോഗപ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാവുകയുണ്ടായി. ബ്രിട്ടിഷ് ഭരണകാലത്ത് 1904 ൽ  സ്ഥാപിച്ച കസൌളിയിലെ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും 1907 ൽ സ്ഥാപിച്ച കൂനൂരിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടും തമിഴ് നാട്ടിൽ 1948 ൽ ഇന്ത്യാ ഗവർമെന്റ് വെല്ലൂരിലെ ഗിണ്ടിയിൽ ആരംഭിച്ച ബിസിജി വാക്സിൻ ലബോറട്ടറിയുമാണ് നിർത്തലാക്കിയത്. സാർവ്വത്രിക രോഗപ്രതിരോധ പരിപാടിയുടെ ഭാഗമായ ആറു വാക്സിനുകൾക്ക് പുറമേ പേപ്പട്ടിവിഷത്തിനും ടൈഫോയിഡ്, മഞ്ഞപ്പനി (Yellow Fever) തുടങ്ങിയ രോഗങ്ങൾക്കും ആവശ്യമായ വാക്സിനുകളും ഈ ഫാക്ടറികളിൽ ഉല്പാദിപ്പിക്കുകയും ഏതാണ്ട് ആയിരം കോടി രൂപക്കുള്ള വാക്സിനുകൾ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് അയക്കുകയും ചെയ്തിരുന്നു. സർക്കാർസംവിധാനം വഴി സൌജന്യമായി ലഭിച്ചിരുന്ന  വാക്സിനുകൾ അമിതവിലക്ക് വൻകിട സ്വകാര്യകമ്പനികളിൽ നിന്നും  വാങ്ങാൻ സർക്കാർ ഏജൻസികളും ജനങ്ങളും നിർബന്ധിതരായി.

രാജ്യം കോവിഡ് രണ്ടാംതരംഗം നേരിടുന്ന അവസരത്തിൽ വാക്സിൻ ഉല്പാദനം നിലവിലുള്ള പൊതുമേഖല ഔഷധകമ്പനികളിലൂടെ വർധിപ്പിക്കാനുള്ള വലിയൊരവസരമാണ് മോദി സർക്കാരിന് മുന്നിലുണ്ടായിരുന്നത്. ഐ ഐ സി എം ആറിന്റെ   പങ്കാളിത്തത്തോടെ സ്വകാര്യകമ്പനിയായ ബാരത്ബയോടെക്ക്  ഉല്പാദിപ്പിച്ചു  കോവാക്സിൻ നിർമ്മാണ സാങ്കേതികവിദ്യയുടെ  ഉടമസ്ഥാവകാശം കേന്ദസർക്കാരിനും അവകാശപ്പെട്ടതാണ്. അത്കൊണ്ട് യാതൊരു സാങ്കേതികതടസ്സവുമില്ലാതെ അവശ്യമായ സാമ്പത്തികസഹായം നൽകി  നവീകരിച്ചാൽ ഇന്ത്യൻ പൊതുമേഖലകമ്പനികളിലൂടെ  വൻതോതിൽ  കോവാക്സിൻ ഉല്പാദിപ്പിച്ച് വാക്സിൻക്ഷാമം പരിഹരിക്കാൻ കഴിയുമായിരുന്നു. അതിനായി കേന്ദ്രസർക്കാർ തയ്യാറായില്ല, 

മോദി സർക്കാർ ഈ സാധ്യതകൾ പ്രയോജനപ്പെടുത്താതെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് 3500 കോടിയും ബാരത് ബയോടെക്കിന് 1500 കോടിയും സാമ്പത്തിക സഹായം നൽകുകയാണുണ്ടായത്. അതിനിടെ ചെറുകിട പൊതുമേഖല വാക്സിൻ കമ്പനികളായ മഹാരാഷ്ട്രയിലെ ഹാഫ്ക്കിൻ ബയോഫാർമസ്യൂട്ടിക്കൽ കോർപ്പറേഷനും (65 കോടി) ഹൈദരാബാദിലെ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡിന് കീഴിലുള്ള ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡനും (60 കോടി) ബുൽന്ദ്ഷഹറിലെ ഭാരത് ഇമ്മ്യൂണോളജിക്കത്സ് ആന്റ് ബയോളജിക്കൽസ് ലിമിറ്റഡനും  (30 കോടി) തുശ്ചമായ സാമ്പത്തിക സഹായം നൽകാൻ മാത്രമാണ് തീരുമാനമാനിശ്ചത്. മാത്രമല്ല ഭാരത്ബയോടെക്കിന്റെ ബാംഗ്ലൂരിലെ പുതിയ കേന്ദ്രത്തിന് 65 കോടി രൂപകൂടി നൽകുകയും ചെയ്തു.  . യു പി എ സർക്കാർ പൊതുമേഖല വാക്സിൻ ഫാക്ടറികളോട് സ്വീകരിച്ച നിഷേധാന്മക നയം എൻ ഡി എ സർക്കാരും പിന്തുടരുകയാണുണ്ടായത്. രാജ്യത്തിന്റെ അഭിമാനമായി കരുതപ്പെട്ടിരുന്ന പ്രമുഖ പൊതുമേഖല ഔഷധകമ്പനികളോടുള്ള അവഗണന  ഇപ്പോഴും തുടരുകയാണ്.

പേറ്റൻ്റ് വ്യവ്സ്ഥ കോവിഡ് മരുന്നുകളുടെ അമിതവില

കോവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ ബഹുരാഷ്ട്രമരുന്നുകമ്പനികൾ  മാർക്കറ്റ് ചെയ്തുവരുന്ന കോവിഡ് മരുന്നുകളുടെ അമിതവില ഉയർത്തുന്ന പ്രശ്നങ്ങൾ ഇന്ത്യയടക്കം പലരാജ്യങ്ങളും അഭിമുഖീകരിച്ചിരുന്നു. കോവിഡിനുള്ള സവിശേഷ ആന്റിവൈറലുകളും മറ്റും കണ്ടെത്തിയിട്ടില്ലെങ്കിലും രോഗലക്ഷണങ്ങളും രോഗതീവ്രതയും കുറക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ നൽകിവരുന്ന പല മരുന്നുകളും പ്രയോജനകരമെന്ന് കണ്ടിട്ടുണ്ട്.    ഇവയിൽ പ്രധാനപ്പെട്ട മരുന്നാണ് റെംഡെസിവിർ (Remdesivir) എന്ന ആന്റിവൈറൽ മരുന്ന്. ജിലിയാഡ് സയൻസസ് (Gilead Sciences) എന്ന  അമേരിക്കൻ കമ്പനിയാണ് റെംഡെസിവീറിന്റെ പേറ്റന്റ് ഉടമകളും ഉല്പാദകരും. കേരളസർക്കാർ അർഹരായ എല്ലാ കോവിഡ് രോഗികൾക്കും  സാമ്പത്തിക ബാധ്യത കണക്കിലെടുക്കാതെ വലിയ വിലകൊടുത്ത് വാങ്ങി സൗജന്യമായ് റെംഡെസിവിർ  നൽകിയിരുന്നു,

ഈ സാഹചര്യത്തിൽ ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ  92 ആം നിർബന്ധിത ലൈസൻസിംഗ്  (Compulsory Licensing) വകുപ്പ് പ്രയോഗിച്ച് റെംഡെസിവിർ കുറഞ്ഞ വിലക്ക് ഉല്പാദിപ്പിക്കാൻ തയ്യാറുള്ള കമ്പനിക്ക് അതിനുള്ള അവകാശം നൽകണമെന്ന ആവശ്യം ഉയർന്നു വന്നിരുന്നത് കേന്ദ്രസർക്കാർ അവഗണിച്ചു, ദക്ഷിണാഫ്രിക്കയുമായി ചേർന്ന് ഇന്ത്യ കെനിയ, മൊസാംബിക്ക്, പാകിസ്ഥാൻ, ബൊളിവിയ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ കോവിഡ് നിയന്ത്രണം കൈവരിക്കുന്നത് വരെ വാക്സിൻ അടക്കമുള്ള കോവിഡ് ഉല്പന്നങ്ങൾ പേറ്റന്റ്നിയമങ്ങളിൽ നിന്നും  ഒഴിവാക്കിത്തരണമെന്ന്  ലോകവ്യാപരസംഘടനയോട്  (World Trade Organisation) ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഈ നീക്കത്തിൽ നിന്നും ഇന്ത്യ  അമേരിക്കൻ സമ്മർദ്ദത്തെ തുടർന്നാണു കരുതേണ്ടിയിരിക്കുന്നു  പിന്മാറുകയാണുണ്ടായത്,

കോവിഡ് നിയന്ത്രണത്തിലും  ചികിത്സക്കുമാവശ്യമായ വാക്സിന്റെയും കാര്യത്തിലും  മോദിസർക്കാർ സ്വീകരിച്ച തെറ്റായ നയങ്ങളെ കണക്കിലെടുക്കാതെയാണ് ശശിതാരൂർ എം പി  മോദിയെ പ്രകീർത്തിച്ച് ലേഖനമെഴുതിയിട്ടുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “കോവിഡ് കാലത്തെ മോദി സർക്കാരിന്റെ വാക്സിൻ നയം വിനാശകരം 

  1. Sirs,
    During COVID initial days, Shri Tharur had allotted MP fund (mostly unused) for import of testing kits, but he was not allowed to do so.

Leave a Reply

Previous post പ്രസവം വീട്ടിൽ വേണ്ട
Next post ചർമ്മസംരക്ഷണവും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പുതിയ മുഖവും
Close