പോൾ വില്ലാർഡ്
ഗാമാ വികരിരണങ്ങളെ ( γ) കണ്ടെത്തിയ ഫ്രഞ്ചുഭൌതിക ശാസ്ത്രജ്ഞനായ പോൾ വില്ലാർഡിന്റെ (Paul Ulrich Villard 1860-1934) ജനനം. 1900 ൽ റേഡിയത്തിൽ നിന്ന് പുറപ്പെടുന്ന വികിരണങ്ങളെക്കുറിച്ച് പഠിക്കുന്നതിനിടെയാണ് അദ്ദേഹം ഗാമാ കിരണങ്ങൾ കണ്ടെത്തിയത്. താൻ കണ്ടെത്തിയ വികിരണത്തിന് ഒരു പ്രത്യേക പേര് അദ്ദേഹം നിർദ്ദേശിച്ചിട്ടില്ലായിരുന്നു. 1903-ൽ, ഏണസ്റ്റ് റഥർഫോർഡാണ് വില്ലാർഡിന്റെ കിരണങ്ങളെ ആൽഫ, ബീറ്റ കിരണങ്ങൾക്കൊപ്പം ഗാമാ കിരണങ്ങൾ എന്ന് വിളിക്കാൻ നിർദ്ദേശിച്ചത്.
അലസവാതകമായ ആർഗണിന്റെ ഹൈഡ്രേറ്റുകൾ കണ്ടെത്തിയതിന്റെ ബഹുമതിയും വില്ലാർഡിനുണ്ട്. 1888 മൂതൽ 8 വർഷക്കാലം അദ്ദേഹം ഉയർന്ന മർദ്ദം ഉപയോഗിച്ച് നിർമ്മിക്കാവുന്ന ഇത്തരം സംയുക്തങ്ങളെ സംബന്ധിച്ചുള്ള പഠനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. റേഡിയേഷന്റെ അയോണീകരണ തോത് കണ്ടെത്തുന്നതിനും അദ്ദേഹം സുരക്ഷിതമായ രീതി കണ്ടെത്തി.
സീമോർ ആർ. ക്രേ
ലോക പേവിഷബാധ ദിനം
ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 നാണ് നാം ഈ ദിനാചരണം നടത്തുന്നത്. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന ഈ ഭയാനകരോഗം പ്രതിരോധകുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കും എന്ന് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
സെപ്തംബർ 28 ലോക വ്യാപകമായി പേവിഷബാധ ദിനമായി ആചരിക്കുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സാമൂഹിക ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പേവിഷബാധ. ഇന്ത്യയിൽ ഏകദേശം 20,000 പേർ പ്രതിവർഷം ഈ രോഗം ബാധിച്ചു മരണപ്പെടുന്നുണ്ട്. അതിൽ 5മുതൽ 10വയസ്സ് പ്രായമുള്ള കുട്ടികൾക്കാണ് പേവിഷ ബാധയേൽക്കുന്നതിനുള്ള സാധ്യത കൂടുതലായി കണ്ടുവരുന്നത്. വളർത്തു മൃഗങ്ങളായ പട്ടി, പൂച്ച എന്നിവയിൽ നിന്നാണ് 99%പേർക്കും പേവിഷബാധ യുണ്ടാകുന്നത്. കുരങ്ങ്, അണ്ണാൻ, കുറുക്കൻ, ചെന്നായ എന്നീ മൃഗങ്ങളിൽ നിന്നും പേവിഷബാധ ഉണ്ടാകാറുണ്ട്.
-
പേവിഷബാധയും വളർത്തു മൃഗങ്ങളും ലൂക്ക ലേഖനം വായിക്കാം