1290കോടി പ്രകാശവർഷം അകലെയുള്ള നക്ഷത്രത്തെ ദർശിച്ച് ഹബിൾ സ്പേസ് ടെലിസ്കോപ്പ്
Earendel എന്നാണ് ഈ നക്ഷത്രത്തിന്റെ വിളിപ്പേര്. സൂര്യനെക്കാൾ അൻപത് ഇരട്ടി ഭാരവും ദശലക്ഷക്കണക്കിന് ഇരട്ടി പ്രകാശതീവ്രതയും ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചിത്രത്തിൽ ആരോ മാർക്ക് ഇട്ടു കാണിച്ചിരിക്കുന്നതാണ് നക്ഷത്രം.
ജനുവരി 1-ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ ജന്മദിനമായതെങ്ങനെ ?
1925 ജനുവരി 1 എന്നത് ശാസ്ത്രചരിത്രത്തിലെ ഏറ്റവും അസാധാരണമായ തീയതികളിലൊന്നാണ്. കോസ്മോളജിയെ സംബന്ധിച്ച്. ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ, ഖഗോളവിജ്ഞാനത്തിന്റെ ജന്മദിനമായി ആ ദിവസം മാറി. പ്രപഞ്ചം അതിന്റെ ശരിയായ രൂപത്തിലും ഭാവത്തിലും മനുഷ്യനു മുന്നിൽ ചുരുളഴിഞ്ഞു തുടങ്ങിയ ദിവസം! ഈ വിശാല പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ അറിവുകളേയും കാഴ്ചപ്പാടുകളേയും രണ്ടായി പകുത്ത ദിവസം !
എഡ്വിൻ ഹബിളും അനന്ത മജ്ഞാതമവർണനീയമായ പ്രപഞ്ചവും
ഇന്നത്തെ കണക്കനുസരിച്ച് ക്ഷീരപഥത്തിൽ ഏതാണ്ട് 10,000 കോടി (100 billion) നക്ഷത്രങ്ങൾ ഉണ്ട്. അത്തരത്തിലുള്ള 10,000 കോടി താരാവ്യൂഹങ്ങളും ഉണ്ട് ഈ ദൃശ്യപ്രപഞ്ചത്തിൽ. എങ്ങനെയാണ് ഇത്രയേറെ താരാവ്യൂഹങ്ങൾ ഉണ്ട് എന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ ആയത്? ഈ കണ്ടെത്തലുകൾക്ക് നാം ഏറെ കടപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞനാണ് എഡ്വിൻ ഹബിൾ.
ഇതാ സയന്‍സിലെ 10 തെറ്റായ കണ്ടെത്തലുകള്‍
ഇവിടെ സയന്‍സിലുണ്ടായ പത്ത് തെറ്റുകള്‍ ആണ് വിശദീകരിക്കുന്നത്. മനപ്പൂര്‍വ്വം നടത്തിയ തട്ടിപ്പുകളല്ല, മറിച്ച് തെറ്റാണെന്ന് തെളിയിക്കപ്പെടുന്നതിനു മുമ്പ് ഏറെക്കാലം വിശ്വാസമാര്‍ജ്ജിച്ചിരുന്ന കാര്യങ്ങളാണിവ.
ഹബിള്‍ ടെലസ്ക്കോപ്പിന് 30-മത് ഹാപ്പി ബര്‍ത്ത് ഡേ
ഹബിള്‍ ദൂരദര്‍ശിനി മുപ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 1990 ഏപ്രില്‍ 24 ന് വിക്ഷേപിച്ച ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് (HST) എന്ന ബഹിരാകാശ നിരീക്ഷണ നിലയം കഴിഞ്ഞ 30 വര്‍ഷങ്ങളായി ജ്യോതിശാസ്ത്രത്തിനു നല്‍കികൊണ്ടിരിക്കുന്ന സേവനങ്ങള്‍ വളരെ വലുതാണ്.
ഓക്സിജന് ഇവിടെ മാത്രമല്ല, മറ്റു ഗാലക്സിയിലുമുണ്ട് പിടി..!!
ഭൂമിയിൽ നിന്നും 56 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന മർക്കാരിയൻ 231 എന്ന (Markaian 231) ഗാലക്സിയിൽ ഓക്സിജൻ തന്മാത്രയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു.
വികസിക്കുന്ന പ്രപഞ്ചവും പീബിൾസിന്റെ പഠനങ്ങളും
പ്രപഞ്ച വിജ്ഞാനീയത്തിൽ വളരെ വലിയ സംഭാവനകളാണ് ഈ വർഷത്തെ ഫിസിക്സ് നൊബേൽ ജേതാവായ ജെയിസ് പീബിൾസിന് (James Peebles) നൽകാനായത്.
വാസയോഗ്യമായ ഗ്രഹത്തില്‍ വെള്ളം കണ്ടെത്തി ഹബിള്‍ ടെലിസ്കോപ്പ്
സൗരേതരഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ഇതാദ്യമായി ജലബാഷ്പത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നു. K2-18b എന്നാണ് ഈ ഗ്രഹത്തിന്റെ പേര്. K2-18 എന്ന നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഒരു ഗ്രഹം!