ഹബിളിന് 35 വയസ്സ്
15 വർഷം ആയുസ്സ് കണക്കാക്കിയിരുന്ന ഹബിൾ ഇപ്പോൾ 35 വയസ്സ് പിന്നിടുകയാണ്. 1.7 ദശലക്ഷം നിരീക്ഷണങ്ങളിലൂടെ 22,000-ലധികം ഗവേഷണ പ്രബന്ധങ്ങൾക്ക് ഹബിൾ വഴിയൊരുക്കി. 35-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നാസ നാല് പുതിയ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പ്ലാനറ്ററി നെബുല NGC 2899, ഗാലക്സി NGC 5335, റോസെറ്റ് നെബുല, മാർസ് എന്നിവയാണ് പുതിയ ചിത്രങ്ങൾ.
അടുത്താലും അകലുന്ന വിസ്മയം – വഴിക്കുരുക്കിൽപ്പെട്ട പൂവ് 13
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
ഗാലക്സികളെ വിഴുങ്ങുമോ ഗ്രേറ്റ് അട്രാക്റ്റർ? -വഴിക്കുരുക്കിൽപ്പെട്ട പൂവ് 11
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “പൂവേ, നീ പേടിക്കണ്ടാ. അതു സംഭവിക്കാൻ 450...
ഓറിയോണ്‍ നെബുലയില്‍ ജീവന്റെ സൂചനകളോ?
ഭൂമിയില്‍ നിന്ന് ഏതാണ്ട് 1344 പ്രകാശവര്‍ഷം അകലെ ക്ഷീരപഥത്തിനുള്ളില്‍ത്തന്നെ സ്ഥിതി ചെയ്യുന്ന താരാപടലമാണ് ഓറിയോണ്‍ നെബുല. നിരവധി നക്ഷത്രങ്ങള്‍ പിറക്കുന്ന നഴ്സറിയായ ഈ വാതക ഭീമനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ടുപോലും കാണാനാവും.
Pillars of Creation – ഹബിൾ – ജെയിംസ് വെബ്ബ് ചിത്രങ്ങൾ സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?
ജെയിംസ് വെബ്ബ് പുതുതായി പുറത്തുവിട്ട Pillars of Creation ചിത്രം 1995 ലെ ഹബിൾ ചിത്രവും സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?
IC 5332 ഗാലക്സിയുടെ ചിത്രവുമായി വെബ്ബ് ടെലിസ്കോപ്പ്
ഇത്തവണ ഒരു ഗാലക്സിയുടെ ചിത്രവുമായിട്ടാണ് വെബ്ബിന്റെ വരവ്. IC 5332 എന്ന ഗാലക്സിയുടെ ഇൻഫ്രാറെഡ് ചിത്രം. ഹബിൾ ടെലിസ്കോപ്പ് ഈ ഗാലക്സിയുടെ ഫോട്ടോ മുൻപ് പകർത്തിയിട്ടുണ്ട്. അൾട്രാവൈലറ്റിലും ദൃശ്യപ്രകാശത്തിലും ഉള്ള ചിത്രമായിരുന്നു അന്നു പകർത്തിയത്.
തിരുവാതിര ‘സുഖം പ്രാപിക്കുന്നു’!
തിരുവാതിരയ്ക്ക് തിളക്കം കുറവായിരുന്നു. തന്റെ ശരീരത്തിന്റെ ഒരു ചെറിയ ഭാഗം പുറത്തേക്കു തെറിപ്പിച്ചു കളഞ്ഞതിന്റെ പരിണിതഫലം. ഇപ്പോഴിതാ ആ അവസ്ഥയിൽനിന്ന് തിരുവാതിര പതിയെ സുഖം പ്രാപിച്ചുവരുന്നു!
ഒരു യമണ്ടൻ ധൂമകേതു !
ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമുള്ള ധൂമകേതുവിനെ (comet) ഹബിൾ ടെലസ്കോപ്പ് കണ്ടെത്തിയിരിക്കുന്നു. മഞ്ഞിൽ പൊതിഞ്ഞ അതിന്റെ കേന്ദ്രത്തിന് ഏതാണ്ട് 120-150 കിലോമീറ്റർ വ്യാസവും 500 ട്രില്യൻ ടൺ മാസ്സും ഉണ്ടത്രേ – അതായത് 500 നെ തുടർന്ന് 12 പൂജ്യം!