Read Time:5 Minute

Pillars of Creation ന്റെ പുതിയ ജെയിംസ് വെബ്ബ് ചിത്രം

ജെയിംസ് വെബ്ബ് പുതുതായി പുറത്തുവിട്ട Pillars of Creation ചിത്രവും 1995 ലെ ഹബിൾ ചിത്രവും സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?

നവനീത് കൃഷ്ണൻ എഴുതുന്നു…

പില്ലാർസ് ഓഫ് ക്രിയേഷൻസ് – 6500 പ്രകാശവർഷങ്ങൾ അകലെയുള്ള Pillars of Creation എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന ഈഗിൾ നെബുലയുടെ ഭാഗം. അനേകം നക്ഷത്രങ്ങൾ പിറവികൊള്ളുന്ന മേഖലയാണിത്. ജ്യോതിശ്ശാസ്ത്രചരിത്രത്തിലെ ഏറ്റവും മികച്ച “ആർട്ട് വർക്കു”കളിലൊന്ന്. ഈഗിൾ നെബുലയുടെ ഒരു ഭാഗത്തെ അതിന്റെ ഏറ്റവും ചാരുതയോടെ 1995ൽ ഹബിൾ സ്പേസ് ടെലിസ്കോപ്പ് പകർത്തിയെടുത്തപ്പോൾ ലഭിച്ച അപൂർവചിത്രം. ഈ ഫോട്ടോ കാണാത്ത ജ്യോതിശ്ശാസ്ത്രകുതുകികൾ ഉണ്ടാവില്ല എന്നുതന്നെ പറയാം. പില്ലാർസ് ഓഫ് ക്രിയേഷനെ ഇൻഫ്രാറെഡ് കണ്ണിലൂടെ നോക്കിക്കണ്ടാൽ എങ്ങനെയിരിക്കും? അതാണ് 2022 ഒക്ടോബർ 20ന് ജെയിംസ് വെബ് ടെലിസ്കോപ്പ് പുറത്തുവിട്ട ചിത്രം. പശ്ചാത്തല നക്ഷത്രങ്ങളുൾപ്പടെ സുന്ദരമായ ഈഗിൾ നെബുല.

ജയിംസ് വെബിൻ്റെ നിയർ ഇൻഫ്രറെഡ് ക്യാമറ എടുത്ത പുതിയ ചിത്രം. 6500 പ്രകാശവർഷങ്ങൾ മാത്രം അകലെയുള്ള Pillars of Creation എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന ഈഗിൾ നെബുലയുടെ ഭാഗം.

ഹബിൾ ദൃശ്യപ്രകാശത്തിൽ നെബുലയെ പകർത്തുകയാണു ചെയ്തത്. നല്ലൊരു ക്യാമറയിൽ ഈ നെബുലയെ പകർത്തിയാൽ കിട്ടുന്ന അതേ കാഴ്ച. ജെയിംസ് വെബ് ടെലിസ്കോപ്പ് ആകട്ടേ അതേ കാഴ്ച നിയർ ഇൻഫ്രാറെഡ് മേഖലയിൽ പകർത്തിയെടുക്കുകയാണു ചെയ്ത്.

പില്ലാർസ് ഓഫ് ക്രിയേഷൻസ് -1995 ൽ ഹബിൾ പകർത്തിയ ചിത്രവും ജെയിംസ് വെബ്ബ് 2022 ഒക്ടോബറിൽ പകർത്തിയ ചിത്രവും കടപ്പാട് NASA, ESA, CSA, STScI; Joseph DePasquale (STScI), Anton M. Koekemoer (STScI), Alyssa Pagan (STScI)

ഹബിളിന്റെ ദൃശ്യപ്രകാശത്തിലെ കാഴ്ചയും ജെയിംസ് വെബ്ബിന്റെ ഇൻഫ്രാറെഡ് കാഴ്ചയും സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?

ലേഖകൻ സംയോജിപ്പിച്ച ചിത്രം

ദൃശ്യപ്രകാശത്തിലെ കാഴ്ചയും ഇൻഫ്രാറെഡ് കാഴ്ചയും സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും? അങ്ങനെയൊരു പരീക്ഷണമാണ് ഈ ചിത്രം. രണ്ടു ചിത്രങ്ങളിലെയും വിശദാംശങ്ങൾ അതേ പടി നിലനിർത്തിയിട്ടുണ്ട്

വീഡിയോ കാണാം


നാള്‍വഴികള്‍

ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പ്

Happy
Happy
23 %
Sad
Sad
0 %
Excited
Excited
77 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “Pillars of Creation – ഹബിൾ – ജെയിംസ് വെബ്ബ് ചിത്രങ്ങൾ സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും?

Leave a Reply

Previous post അറിയാം, ഗ്രീൻ വാഷിംഗ്
Next post വരുന്നൂ ഭാഗിക സൂര്യഗ്രഹണം
Close