തവിട്ട് മേഘങ്ങളും കാലാവസ്ഥയും

വായു മലിനീകരണം അത്യധികം ഉള്ളയിടങ്ങളിൽ അന്തരീക്ഷത്തിൽ കാണുന്ന കട്ടിയേറിയ പുകരൂപത്തിലുള്ള മാലന്യപാളികളാണ് തവിട്ട് മേഘങ്ങൾ (brown clouds). പേരുകൊണ്ട് മേഘങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇവ യഥാർത്ഥത്തിൽ മേഘഗണത്തിൽപ്പെടുന്നവയല്ല. മലിനീകരണത്തിന്റെ ഉപോല്പന്നങ്ങളാണ് ഇവയുടെ ഘടകങ്ങൾ എന്നതിനാൽ അന്തരീക്ഷ മലിനീകരണത്തിന്റെ മികച്ച സൂചകങ്ങൾ കൂടിയാണ് തവിട്ട് മേഘങ്ങൾ.

ആടുകൾക്ക് വിളർച്ച സൂചികയനുസരിച്ച് വിരമരുന്ന് നൽകാം

സുസ്ഥിര അജപരിപാലനം ലക്ഷ്യമാക്കി, പ്രകൃതി സൗഹൃദവും നൂതനവും സമഗ്രവുമായ പരാദചികിത്സാരീതി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി വെറ്ററിനറി കോളേജിലെ പരാദ വിഭാഗത്തിന്റെ ഗവേഷണത്തിലൂടെ വിഭാവനം ചെയ്ത സൂചികയാണ് ആടുകളിലെ വിളർച്ച സൂചിക കാർഡ്. ഈ കാർഡ് ഉപയാഗിച്ചാൽ വിരമരുന്നുകളുടെ ഉപയോഗം ഇപ്പോഴുള്ളതിന്റെ 73% ആയി കുറയ്ക്കാൻ സാധിക്കും

സംസ്ഥാനത്ത് വീണ്ടും കുളമ്പ് രോഗഭീഷണി- കാര്യവും കാരണവും കരുതലും പ്രതിരോധവും

തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ചില ജില്ലകളിൽ ഈയിടെ പശുക്കളിൽ കുളമ്പ് രോഗം സ്ഥിരീകരിച്ചത് കർഷകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇപ്പോൾ രോഗവ്യാപനം ഏറ്റവും രൂക്ഷം. കോവിഡ് പ്രതിസന്ധിക്കൊപ്പം കുളമ്പ് രോഗം കൂടി ഭീഷണിയായതോടേ ക്ഷീരകർഷകരുടെ ദുരിതം ഇരട്ടിയായി.

മധ്യ-പൂര്‍വേഷ്യയിലെ പൊടിപടലങ്ങള്‍ക്ക് മണ്‍സൂണിലെന്തുകാര്യം ?

മധ്യപൂർവേഷ്യന്‍ മരുഭൂമികളില്‍ നിന്ന് കാറ്റുകള്‍ വഹിച്ചുകൊണ്ട് വരുന്ന പൊടിപടലങ്ങള്‍ക്ക് ഇന്ത്യന്‍ കാലവര്‍ഷത്തെ ശക്തിപ്പെടുത്തുവാന്‍ ശേഷിയുണ്ടെന്ന് യു.എസിലെ കന്‍സാസ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠന പ്രകാരം കണ്ടെത്തിയിരിക്കുന്നു

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ 2030 – നാം ശരിയായ പാതയില്‍ ആണോ?

മെച്ചപ്പെട്ടതും സുസ്ഥിരമായ ഭാവി എല്ലാവർക്കും കൈവരിക്കുന്നതിനുള്ള മാതൃകയാണ് സുസ്ഥിരവികസനലക്ഷ്യങ്ങൾ. 2030-ലേക്കുള്ള വികസനത്തിലേക്കുള്ള അജണ്ട നിലവിലുള്ളതും ഭാവിയിലേക്കുമുള്ള മുഴുവൻ മനുഷ്യർക്കും സമൂഹത്തിനും ഉതകുന്ന ഒരു ഉത്കൃഷ്ട രൂപരേഖയാണിത്‌.

അകിടുവീക്കം മാത്രമല്ല അകിടുരോഗങ്ങൾ

ഓരോ ദിവസവും മൃഗാശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളിൽ  കറവപ്പശുക്കളുടെ അകിടുമായി ബന്ധപ്പെട്ടിട്ടുള്ളവ ഏറെയാണ്. അകിടു വീക്കം (മാസ്റ്റൈറ്റിസ് ) അകിടിനു നീര്,  കല്ലിപ്പ്,  കാമ്പുകളിൽ തടസ്സം, കാമ്പുകളിൽ നിന്നു പഴുപ്പ്, പാലിനു ചുവപ്പു നിറം, അരിമ്പാറ തുടങ്ങിയവ അതിലുൾപ്പെടുന്നു.

ലോക അന്തരീക്ഷശാസ്ത്ര ദിനം 2021: സമുദ്രങ്ങളും നമ്മുടെ കാലാവസ്ഥയും

ഇന്ന് ലോക അന്തരീക്ഷശാസ്ത്ര ദിനം (world meteorological day). 1950 മാർച്ച് 23ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന (world meteorological organization) സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഈ ദിവസം ലോക അന്തരീക്ഷശാസ്ത്ര ദിനമായി ആചരിക്കുന്നത്. “സമുദ്രങ്ങൾ – നമ്മുടെ കാലാവസ്ഥയും ദിനാവസ്ഥയും” (The ocean, our climate and weather) എന്നതാണ് ഈ വർഷത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിന്റെ വിഷയം.

Close