Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
propositionപ്രമേയംനിര്‍ദേശം.
proprootsതാങ്ങുവേരുകള്‍. സസ്യകാണ്‌ഡത്തിന്റെ പര്‍വ്വ സന്ധിയില്‍ നിന്ന്‌ താഴോട്ട്‌ വളര്‍ന്ന്‌ കാണ്‌ഡത്തിന്‌ താങ്ങായി പ്രവര്‍ത്തിക്കുന്ന വേരുകള്‍. ഉദാ: കൈതയില്‍ കാണുന്ന താങ്ങു വേരുകള്‍.
prosencephalonഅഗ്രമസ്‌തിഷ്‌കം. -
prosomaഅഗ്രകായം. അരാക്‌നിഡുകളില്‍ (ഉദാ: ചിലന്തി) തലയും വക്ഷസ്സും ചേര്‍ന്ന ഭാഗം.
prostate gland പ്രോസ്റ്റേറ്റ്‌ ഗ്രന്ഥി. ആണ്‍ സസ്‌തനികളുടെ പ്രത്യുത്‌പാദന വ്യൂഹത്തിലെ ഒരു ഗ്രന്ഥി. ഇതില്‍ നിന്നുത്ഭവിക്കുന്ന സ്രവങ്ങള്‍ ശുക്ലത്തോട്‌ ചേര്‍ക്കപ്പെടുന്നു.
protandryപ്രോട്ടാന്‍ഡ്രി. സസ്യങ്ങളില്‍ ആണ്‍ ലിംഗാവയവങ്ങള്‍ പെണ്‍ലിംഗാവയവങ്ങള്‍ക്ക്‌ മുമ്പ്‌ വളര്‍ച്ചയെത്തുന്ന അവസ്ഥ. സ്വപരാഗണം ഒഴിവാക്കാനിത്‌ സഹായിക്കുന്നു.
proteaseപ്രോട്ടിയേസ്‌. പ്രോട്ടീനിനെ വിഘടിപ്പിക്കുന്ന എന്‍സൈം.
proteinപ്രോട്ടീന്‍മാംസ്യം. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍ ഇവയടങ്ങിയ കാര്‍ബണിക സംയുക്തം. അമീനോ അമ്ലങ്ങളാണ്‌ പ്രാട്ടീന്‍ നിര്‍മ്മാണത്തിലെ ഏകകങ്ങള്‍. ജീവശരീരത്തില്‍ എന്‍സൈമുകള്‍, ഹോര്‍മോണുകള്‍, പ്രതിവസ്‌തുക്കള്‍ തുടങ്ങിയ നിരവധി രൂപത്തില്‍ പ്രാട്ടീനുകള്‍ പ്രവര്‍ത്തിക്കുന്നു.
proteomicsപ്രോട്ടിയോമിക്‌സ്‌. ഒരു ജീവി നിര്‍മ്മിക്കുന്ന എല്ലാ പ്രാട്ടീനുകളെയും (പ്രാട്ടിയോം) പറ്റിയുള്ള പഠനം.
prothallusപ്രോതാലസ്‌. ടെറിഡോഫൈറ്റുകളുടെ ചെറുതും പച്ചനിറമുള്ളതും ഹൃദയാകൃതിയിലുള്ളതും പാരന്‍കൈമാ നിര്‍മ്മിതവുമായ സ്വതന്ത്ര ഗാമറ്റോഫൈറ്റ്‌. ഇതിലാണ്‌ ലൈംഗികാവയവങ്ങള്‍ ഉണ്ടാകുന്നത്‌.
prothoraxഅഗ്രവക്ഷം. ഷഡ്‌പദങ്ങളുടെ വക്ഷസിലെ ആദ്യത്തെ ഖണ്‌ഡം. ഇതില്‍ ചിറകുകളില്ല; ഒരു ജോടി കാലുകളുണ്ട്‌.
prothrombinപ്രോത്രാംബിന്‍. രക്തപ്ലാസ്‌മയില്‍ ഉള്ള ഒരു പദാര്‍ഥം. രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്നു.
protocolപ്രാട്ടോകോള്‍. കമ്പ്യൂട്ടര്‍ നെറ്റുവര്‍ക്കുകളില്‍ വിവിധ കമ്പ്യൂട്ടറുകളെ തമ്മില്‍ പരസ്‌പരം ബന്ധിപ്പിക്കാനായി നിര്‍മ്മിച്ചിട്ടുള്ള നിയമാവലി. ഇതുപയോഗിച്ചാണ്‌ ഡാറ്റാ പാക്കറ്റുകള്‍ നിര്‍മ്മിക്കുന്നത്‌. നിര്‍മ്മിച്ച അതേ പ്രാട്ടോക്കോള്‍ ഉപയോഗിച്ചാണ്‌ അയയ്‌ക്കപ്പെടുന്ന പാക്കറ്റുകളെ തിരിച്ചറിയുന്നത്‌. വ്യാപകമായി ഉപയോഗിക്കുന്ന നെറ്റ്‌വര്‍ക്ക്‌ പ്രാട്ടോകോളാണ്‌ T C P/ I P.
protogynyസ്‌ത്രീപൂര്‍വത. സസ്യങ്ങളില്‍ പെണ്‍ലിംഗാവയവങ്ങള്‍ ആണ്‍ലിംഗാവയവങ്ങളേക്കാള്‍ മുമ്പ്‌ വളര്‍ച്ചയെത്തുന്ന അവസ്ഥ. സ്വയം പരാഗണം ഒഴിവാക്കാന്‍ ഇത്‌ സഹായിക്കുന്നു.
protonപ്രോട്ടോണ്‍. ആറ്റത്തിന്റെ ഘടകമായ ഒരു കണം. ന്യൂക്ലിയസില്‍ കാണപ്പെടുന്നു. ഇതിന്റെ ചാര്‍ജ്‌ 1.602 x 10 -19 കൂളോമും (യൂണിറ്റ്‌ പോസിറ്റീവ്‌ ചാര്‍ജ്‌) ദ്രവ്യമാനം 1.672 x10 -24 കി. ഗ്രാമും ആണ്‌. elementary particles നോക്കുക.
proton proton cycleപ്രോട്ടോണ്‍ പ്രോട്ടോണ്‍ ചക്രം. സൂര്യനിലും മറ്റുപല നക്ഷത്രങ്ങളിലും നടക്കുന്ന ഊര്‍ജോല്‍പ്പാദന പ്രക്രിയ. നാല്‌ ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ (പ്രാട്ടോണുകള്‍) പല ഘട്ടങ്ങളിലായി അന്യോന്യം കൂട്ടിയിടിച്ച്‌ ഹീലിയം അണുകേന്ദ്രമായി മാറുന്നു. ഇതിന്റെ ഫലമായി ഏകദേശം 0.7% പദാര്‍ഥം ഊര്‍ജമായി മാറുന്നു. cf. CNO cycle.
protonemaപ്രോട്ടോനിമ. മോസുകളുടെ സ്‌പോര്‍ മുളച്ച്‌ ഉണ്ടാകുന്ന ബഹുകോശ നിര്‍മ്മിതവും ശാഖകളുള്ളതുമായ ഘടന. ഇതില്‍ കാണുന്ന മുകുളങ്ങള്‍ വളര്‍ന്ന്‌ പുതിയ സസ്യങ്ങള്‍ ഉണ്ടാവുന്നു.
protonephridiumപ്രോട്ടോനെഫ്രിഡിയം. പരന്ന വിരകള്‍, റോട്ടിഫെറുകള്‍ മുതലായ അകശേരുകികളുടെ വിസര്‍ജനാവയവം. ഒന്നോ അതിലധികമോ ജ്വാലകോശങ്ങളും അവയോടനുബന്ധിച്ച്‌ പുറത്തേക്ക്‌ തുറക്കുന്ന നളികയുമാണ്‌ ഇതിലുള്ളത്‌.
protoplasmപ്രോട്ടോപ്ലാസംജീവദ്രവ്യം. കോശത്തിനകത്തുള്ള എല്ലാ ജൈവപദാര്‍ത്ഥങ്ങളുമുള്‍ക്കൊള്ളുന്നത്‌. കോശദ്രവ്യത്തിന്റെ ഘടന വ്യക്തമായി മനസ്സിലാക്കുന്നതിനുമുമ്പ്‌ സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു വാക്കാണിത്‌.
protoplastപ്രോട്ടോപ്ലാസ്റ്റ്‌. കോശഭിത്തി നീക്കം ചെയ്‌തതിനു ശേഷമുള്ള സസ്യത്തിന്റെയോ ബാക്‌റ്റീരിയത്തിന്റെയോ കോശം.
Page 224 of 301 1 222 223 224 225 226 301
Close