നിശബ്‌ദ മേഖല.
ഒരു നിശ്ചിതസ്രാതസ്സില്‍ നിന്നുള്ള ശബ്‌ദതരംഗമോ, വിദ്യുത് കാന്തിക തരംഗമോ എത്തിച്ചേരാത്ത ഭാഗം. ഇതിന്റെ ചുറ്റുമുള്ള ഭാഗത്ത് സിഗ്നലുകള്‍ ലഭിക്കുകയും ചെയ്യും. വിദ്യുത്‌കാന്തിക തരംഗങ്ങള്‍ ഒരു സ്ഥലത്ത് എത്തിച്ചേരുന്നത് രണ്ടു വിധത്തിലാണ്. 1. നേരിട്ട്. 2. അയണമണ്ഡലത്തിലുള്ള പ്രതിഫലനം വഴി. ഈ രണ്ട് തരംഗവും എത്തിച്ചേരാത്ത പ്രദേശമാണ് നിശ്ശബ്‌ദമേഖല. ശബ്‌ദ തരംഗങ്ങള്‍ക്ക് നിശ്ശബ്‌ദമേഖലയുണ്ടാവുന്നത് പ്രതിഫലിത തരംഗങ്ങളും നേരിട്ടെത്തുന്ന തരംഗങ്ങളും വിനാശകരമായി വ്യതികരണം നടത്തുന്ന സ്ഥലത്താണ്.