Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
UFOയു എഫ്‌ ഒ.Unidentified Flying Object എന്നതിന്റെ ചുരുക്കം. പറക്കും തളികകള്‍ ഇതില്‍പ്പെടുന്നു. യുഫോകള്‍ ഉണ്ടെന്നതിന്‌ തെളിവില്ല.
UHFയു എച്ച്‌ എഫ്‌.Ultra High Frequency എന്നതിന്റെ ചുരുക്കം. radio waves നോക്കുക.
ulcerവ്രണം.രോഗാണു ബാധിച്ച തുറന്ന മുറിവ്‌. ഇത്‌ തൊലിപ്പുറത്തോ ആന്തരാവയവങ്ങളിലോ ദരങ്ങളിലോ ആവാം.
Ullman reactionഉള്‍മാന്‍ അഭിക്രിയ.ഫിറ്റിംഗ്‌ സംശ്ലേഷണത്തിന്റെ പരിഷ്‌കൃത രൂപം. ഇതില്‍ അരൈല്‍ ഹാലൈഡ്‌ കോപ്പര്‍പൊടി ചേര്‍ത്തു ചൂടാക്കുന്നു. ഉദാ: 2C6H5Br+Cu→C6H5-C6H5+CuBr2.
ulnaഅള്‍ന. നാല്‍ക്കാലി കശേരുകികളുടെ കണങ്കൈയിലെ രണ്ട്‌ അസ്ഥികളില്‍ ഒന്ന്‌.
ultra centrifugeഅള്‍ട്രാ സെന്‍ട്രിഫ്യൂജ്‌. ഒരു മിനുട്ടില്‍ ചുരുങ്ങിയത്‌ 50,000 തവണയെങ്കിലും കറങ്ങുന്ന സെന്‍ട്രിഫ്യൂജ്‌. ഇതില്‍ ഗുരുത്വാകര്‍ഷണ ബലത്തിന്റെ 5 ലക്ഷം മടങ്ങ്‌ അപകേന്ദ്ര ബലം ഉത്‌പാദിപ്പിക്കുവാന്‍ കഴിയും. അതിനാല്‍ അതിസൂക്ഷ്‌മമായ കണങ്ങളെയും ഭീമന്‍ തന്മാത്രകളെയും വേര്‍തിരിച്ചെടുക്കുവാന്‍ ഉപയോഗിക്കാം.
ultra filterഅള്‍ട്രാ ഫില്‍റ്റര്‍.കൊളോയ്‌ഡീയ ലായനികളെ മറ്റു ലായനികളില്‍ നിന്ന്‌ വേര്‍തിരിക്കാനുപയോഗിക്കുന്ന ഒരു പ്രത്യേകതരം അരിപ്പ.
ultra microscopeഅള്‍ട്രാ മൈക്രാസ്‌കോപ്പ്‌.സാധാരണ മൈക്രാസ്‌കോപ്പുകള്‍കൊണ്ട്‌ കാണാന്‍ കഴിയുന്നതിനേക്കാള്‍ ചെറിയ വസ്‌തുക്കളെ കാണാനുപയോഗിക്കുന്ന മൈക്രാസ്‌കോപ്പ്‌. 5 മൈക്രാമീറ്റര്‍ വരെ ചെറിയ വസ്‌തുക്കളെ കാണാന്‍ ഇതുപയോഗിക്കാം. ടിന്‍ഡല്‍ പ്രഭാവം തുടങ്ങിയ കൊളോയ്‌ഡീയ ഗുണവിശേഷങ്ങള്‍ പഠിക്കാനും ഈ ഉപകരണം ഉപയോഗിക്കുന്നു.
ultramarineഅള്‍ട്രാമറൈന്‍.കൃത്രിമമായി ഉണ്ടാക്കുന്ന ഒരു നീല വസ്‌തു. കളിമണ്ണ്‌, സോഡിയം കാര്‍ബണേറ്റ്‌, സോഡിയം സള്‍ഫേറ്റ്‌ എന്നിവ ചൂടാക്കിയാണ്‌ ഉണ്ടാക്കുന്നത്‌.
ultrasonicഅള്‍ട്രാസോണിക്‌.മനുഷ്യകര്‍ണങ്ങള്‍ക്കു ശ്രവിക്കാവുന്നതിനേക്കാള്‍ ഉയര്‍ന്ന ആവൃത്തിയുള്ള മര്‍ദ്ദ തരംഗങ്ങളും അവയെക്കുറിച്ചുള്ള പഠനശാഖയും. പൊതുവേ 20,000 Hz ല്‍ കൂടുതല്‍ ആവൃത്തിയുള്ള തരംഗങ്ങളാണിവ. "കേള്‍ക്കാനാവാത്തത്‌' എന്ന അര്‍ഥത്തില്‍ "നിശ്ശബ്‌ദ ശബ്‌ദം' എന്ന്‌ അള്‍ട്രാസോണികത്തെ വിശേഷിപ്പിക്കാറുണ്ട്‌. 10 10 Hz ല്‍ കൂടുതല്‍ ആവൃത്തിയുള്ള മര്‍ദ്ദതരംഗങ്ങള്‍ പ്രട്ടര്‍ സോണിക്‌സ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. എന്‍ജിനീയറിംഗ്‌ രംഗത്തും വൈദ്യശാസ്‌ത്ര രംഗത്തും നിരവധി ഉപയോഗങ്ങള്‍ അള്‍ട്രാസോണികത്തിനുണ്ട്‌. ആവൃത്തി കൂടുതലായതിനാല്‍ ശബ്‌ദതരംഗങ്ങളേക്കാള്‍ ഉയര്‍ന്ന ഊര്‍ജം ഇവയ്‌ക്കുണ്ട്‌. മാധ്യമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇവയ്‌ക്കുണ്ടാകുന്ന ക്ഷയം കുറവാണ്‌. അള്‍ട്രാസോണിക തരംഗങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക്‌ ഏറ്റവും നല്ല ഉദാഹരണം സോണാര്‍ ആണ്‌. കടല്‍ത്തട്ടിന്റെ ആഴം അളക്കാനും അന്തര്‍വാഹിനികളുടെയും മത്സ്യക്കൂട്ടങ്ങളുടെയും സാന്നിധ്യം അറിയാനുമെല്ലാം സോണാര്‍ ഉപയോഗിക്കാം. അള്‍ട്രാസോണിക തരംഗങ്ങള്‍ ദിശാനിര്‍ണയത്തിനും മറ്റുമായി ഉപയോഗപ്പെടുത്തുന്ന ജീവികളും ഉണ്ട്‌. വവ്വാലുകളും, ഡോള്‍ഫിനുകളും ഉദാഹരണങ്ങളാണ്‌. വസ്‌തുക്കള്‍ക്ക്‌ രൂപമാറ്റമോ, കോട്ടമോ വരുത്താതെ അവയെ പരിശോധിക്കാന്‍ അള്‍ട്രാസോണികങ്ങള്‍ ഉപയോഗിക്കുന്നുണ്ട്‌.
ultraviolet radiationഅള്‍ട്രാവയലറ്റ്‌ വികിരണം.വിദ്യുത്‌കാന്തിക സ്‌പെക്‌ട്രത്തില്‍ ദൃശ്യപ്രകാശത്തെക്കാള്‍ കുറഞ്ഞതും എക്‌സ്‌റേകളേക്കാള്‍ കൂടുതലും തരംഗദൈര്‍ഘ്യമുള്ള വികിരണങ്ങളാണ്‌ അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍. തരംഗദൈര്‍ഘ്യം 4 നാനോമീറ്റര്‍ മുതല്‍ 400 നാനോമീറ്റര്‍ വരെ. തരംഗദൈര്‍ഘ്യം കുറവായതിനാല്‍ അവയ്‌ക്ക്‌ ഊര്‍ജം കൂടുതലാണ്‌. ഡി എന്‍ എ തന്മാത്രകള്‍ അള്‍ട്രാവയലറ്റ്‌ രശ്‌മികളെ ആഗിരണം ചെയ്യും. ഡി. എന്‍. എ. ശൃംഖലയില്‍ അടുത്തടുത്തായി രണ്ടു തൈമിന്‍ ബേസുകളുണ്ടെങ്കില്‍, അള്‍ട്രാവയലറ്റിന്റെ സാന്നിധ്യത്തില്‍ അവ തമ്മില്‍ സഹസംയോജക ബന്ധനത്താല്‍ കൂട്ടിയോജിപ്പിക്കപ്പെടും. ഇവയെ തൈമിന്‍ ഡൈമറുകളെന്നു പറയും. ഇത്‌ മ്യൂട്ടേഷനിലേക്ക്‌ വഴി തെളിയിക്കും. സാധാരണ ഗതിയില്‍ ഡി എന്‍ എയുടെ കേടുപാടുകള്‍ തീര്‍ക്കുവാനുള്ള എന്‍സൈമുകള്‍ ഇടപെടും. എന്നാല്‍ ഈ എന്‍സൈമുകള്‍ക്ക്‌ തകരാറുള്ള വ്യക്തികളില്‍ തൊലിയില്‍ കാന്‍സര്‍ ഉണ്ടാകാനിടയാക്കും. ജീവികളെ സംബന്ധിച്ചിടത്തോളം 280 മുതല്‍ 320 വരെ നാനോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള അള്‍ട്രാവയലറ്റ്‌ രശ്‌മികളാണ്‌ ഏറ്റവും അപകടകരം. ഈ സീമയിലുള്ള രശ്‌മികളുടെ ഭൂരിഭാഗവും ഓസോണ്‍ പാളി തടഞ്ഞുവയ്‌ക്കുന്നുണ്ട്‌. എന്നാല്‍ അന്റാര്‍ട്ടിക്കയില്‍ ഓസോണ്‍ പാളിയിലുണ്ടായ തുള ആശങ്കയ്‌ക്കു വഴി നല്‍കി. അവിടത്തെ പ്ലവജീവികളെ പ്രതികൂലമായി ബാധിച്ചു. പ്ലവജീവികളാണ്‌ അന്റാര്‍ട്ടിക്കയിലെ ഭക്ഷ്യ പിരമിഡിന്റെ അടിത്തറ. അതിന്‌ അപകടമുണ്ടായാല്‍, അവിടത്തെ ഇക്കോവ്യൂഹത്തിനു തന്നെ തകര്‍ച്ചയുണ്ടാകും. സി എഫ്‌ സികളുടെ ഉല്‍പ്പാദനം നിര്‍ത്തിക്കൊണ്ടാണ്‌ ഈ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടത്‌. ജീവന്റെ ഉല്‍പ്പത്തിയില്‍ അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ക്ക്‌ പങ്കുണ്ടായിരുന്നതായി അനുമാനിക്കപ്പെടുന്നു. ആദിമ ഭൂമിയില്‍ ജൈവതന്മാത്രകളുടെ സംശ്ലേഷണത്തിനായി അള്‍ട്രാവയലറ്റ്‌ രശ്‌മികളുടെ ഊര്‍ജം ഉപയോഗപ്പെടുത്തിയിരുന്നു. ഇന്നും നമുക്ക്‌ വൈറ്റമിന്‍-ഡി ഉല്‍പാദിപ്പിക്കുവാനായി ഈ രശ്‌മികള്‍ ആവശ്യമാണ്‌.
umbelഅംബല്‍.ഒരിനം അനിയത പുഷ്‌പമഞ്‌ജരി. പൂങ്കുലയുടെ തണ്ട്‌ കുറിയതും അഗ്രഭാഗത്ത്‌ സഹപത്രവൃന്തത്തോടുകൂടിയതും ആണ്‌. ഓരോ സഹപത്രത്തിന്റെയും കക്ഷത്തില്‍ നിന്ന്‌ ഒരേ വലുപ്പമുള്ള തണ്ടുകളുള്ള ഓരോ പൂക്കള്‍ ഉണ്ടാവുന്നു. ഉദാ: ഉള്ളി.
umbelliformഛത്രാകാരം.കുടപോലുള്ളത്‌.
umberഅംബര്‍.ചില എണ്ണകളും ജലച്ചായങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന തവിട്ടുനിറത്തിലുള്ള ഖനിജ പിഗ്മെന്റ്‌.
umbilical cordപൊക്കിള്‍ക്കൊടി.സസ്‌തനികളുടെ ഭ്രൂണത്തെ പ്ലാസന്റയുമായി ബന്ധിപ്പിക്കുന്ന ജൈവതന്തു. ഈ തന്തുവിനുള്ളില്‍ രണ്ട്‌ ധമനികളും ഒരു സിരയും ഉണ്ട്‌. ഇവയിലൂടെയാണ്‌ ഭ്രൂണവും മാതാവും തമ്മില്‍ പദാര്‍ഥ വിനിമയം നടക്കുന്നത്‌.
umbraപ്രച്ഛായ.പൂര്‍ണമായി നിഴല്‍ പതിക്കുന്ന പ്രദേശം. ഗ്രഹണ സമയത്ത്‌ പൂര്‍ണ നിഴല്‍ പതിക്കുന്ന ആന്തരിക പ്രദേശമാണ്‌ പ്രച്ഛായ. ചുറ്റുമുള്ള ഭാഗിക നിഴല്‍ പ്രദേശമാണ്‌ ഉപച്ഛായ. shadow നോക്കുക.
unboundedഅപരിബദ്ധം.ഉദാ: അപരിബദ്ധ ഗണം ( unbounded set)
uncertainty principleഅനിശ്ചിതത്വസിദ്ധാന്തം.ക്വാണ്ടം ബലതന്ത്രത്തിലെ സുപ്രധാനമായ ഒരു പ്രമേയം. ഒരു സൂക്ഷ്‌മ കണത്തിന്റെ ചില ജോടിരാശികള്‍ (ഉദാ: സംവേഗവും സ്ഥാനവും, ഊര്‍ജവും സമയവും) ഒരേ സമയം പൂര്‍ണമായും കൃത്യതയോടെ നിര്‍ണയിക്കാന്‍ സാധ്യമല്ല. രണ്ടും ഒരേ സമയം നിര്‍ണയിക്കുമ്പോള്‍ ലഭിക്കാവുന്ന കൃത്യതയെ നിര്‍വചിക്കുന്നത്‌ താഴെ പറയുന്ന സമവാക്യമാണ്‌. Δx .Δp ≥ h/2π, Δx സ്ഥാന നിര്‍ണയത്തില്‍ ഉണ്ടാവുന്ന അനിശ്ചിതത്വം; Δp സംവേഗ നിര്‍ണയത്തില്‍ ഉണ്ടാകുന്ന അനിശ്ചിതത്വം. hപ്ലാങ്ക്‌ സ്ഥിരാങ്കം. ഈ അനിശ്ചിതത്വത്തിന്‌ ആധാരം, അളക്കുന്ന പ്രക്രിയയുടെ കുഴപ്പമോ, ഉപകരണങ്ങളുടെ തകരാറോ അല്ല. മറിച്ച്‌ അത്‌ പ്രകൃതിയുടെ മൗലിക നിയമങ്ങളില്‍ ഒന്നാണ്‌. indeterminancy principle; Heisenberg's uncertainty principle എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്‌. വെര്‍ണര്‍ ഹൈസന്‍ബര്‍ഗ്‌ (1901-1976) ആണ്‌ ഈ തത്വത്തിന്റെ ഉപജ്ഞാതാവ്‌.
uncinateഅങ്കുശംകോമ പോലുള്ളത്‌, അറ്റം വളഞ്ഞത്‌ ഉദാ: uncinate fasciculus
unconformityവിഛിന്നത.അവസാദ ശിലകളില്‍ സ്‌തരീകരണത്തില്‍ സംഭവിക്കുന്ന ഭംഗം. നിക്ഷേപണം നടക്കാതെ വരുന്ന കാലയളവാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌.
Page 285 of 301 1 283 284 285 286 287 301
Close