Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
trisomy | ട്രസോമി. | ഒരു ഡിപ്ലോയ്ഡ് കോശത്തില്‍ ഏതെങ്കിലും ഒരു ക്രാമസോം മൂന്നെണ്ണമുള്ളതായ അവസ്ഥ. ഡണ്ൗസിന്ഡ്രാമിന് കാരണം 21-ാം ക്രാമസോമിന്റെ ട്രസോമിയാണ്. |
Triton | ട്രൈറ്റണ്‍. | നെപ്ട്യൂണിന്റെ ഒരു ഉപഗ്രഹം. |
trojan | ട്രോജന്‍. | കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി അതിലുള്ള വിവരങ്ങള്‍ ചോര്‍ത്തി മറ്റു ദിക്കിലേക്ക് അയക്കുന്ന പ്രാഗ്രാമുകളാണ് ട്രാജനുകള്. ചരിത്ര പ്രസിദ്ധമായ ട്രാജന്‍ കുതിരയില്‍ നിന്നാണ് ഈ പേര് വന്നത്. |
trojan asteroids | ട്രോജന്‍ ഛിന്ന ഗ്രഹങ്ങള്‍. | സൂര്യ-വ്യാഴ വ്യവസ്ഥയുടെ 4, 5 ലഗ്രാഞ്ചിയന്‍ സ്ഥാനങ്ങളോടു ചേര്‍ന്ന് സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങള്‍. വ്യാഴത്തിന്റെ അതേ വേഗത്തില്‍, വ്യാഴത്തിനു മുന്നിലും പിന്നിലുമായി സഞ്ചരിക്കുന്ന ഒരുകൂട്ടം ഛിന്ന ഗ്രഹങ്ങളാണിവ. |
trophallaxis | ട്രോഫലാക്സിസ്. | സമൂഹമായി ജീവിക്കുന്ന ഷഡ്പദങ്ങളില്‍ പ്രായപൂര്‍ത്തിയായവ ഛര്‍ദ്ദിച്ച ഭക്ഷണം ലാര്‍വകള്‍ക്ക് കൊടുക്കുന്ന പ്രക്രിയ. ഇതുവഴിയാണ് രാസസിഗ്നലുകള്‍ ലാര്വയിലെത്തുന്നത്. |
trophic level | ഭക്ഷ്യ നില. | ഒരു ഇക്കോവ്യൂഹത്തിലൂടെയുള്ള ഊര്‍ജ പ്രവാഹത്തിലെ ഏതെങ്കിലും ഒരു ഭക്ഷ്യ നില. ഉദാഹരണമായി പ്രാഥമിക ഉത്പാദകരാണ് ഏതൊരു ഇക്കോവ്യൂഹത്തിലെയും ആദ്യത്തെ നിലയിലുള്ളത്. |
Tropic of Cancer | ഉത്തരായന രേഖ. | ഭൂമധ്യരേഖയ്ക്ക് വടക്ക് 23027'അക്ഷാംശരേഖ. ഇതിനപ്പുറമുള്ള പ്രദേശങ്ങളില്‍ സൂര്യരശ്മികള്‍ ഒരിക്കലും ലംബമായി പതിക്കില്ല. |
Tropic of Capricorn | ദക്ഷിണായന രേഖ. | ഭൂമധ്യരേഖയ്ക്ക് തെക്ക് 23 0 27 1 അക്ഷാംശരേഖ. ഇതിനപ്പുറമുള്ള പ്രദേശങ്ങളില്‍ സൂര്യരശ്മികള്‍ ഒരിക്കലും ലംബമായി പതിക്കുകയില്ല. |
tropical Month | സായന മാസം. | Month നോക്കുക. |
tropical year | സായനവര്‍ഷം. | Year നോക്കുക. |
tropism | അനുവര്‍ത്തനം. | സസ്യഭാഗങ്ങളും സ്ഥാനബദ്ധരായ ജന്തുക്കളും മറ്റും പാരിസ്ഥിതിക ഉദ്ദീപനങ്ങള്‍ക്ക് അനുസൃതമായി ഏതെങ്കിലും ദിശയിലേക്ക് തിരിഞ്ഞു വളരുന്നത്. ഉദാ: പ്രകാശമുള്ള ഭാഗത്തേക്ക് സസ്യങ്ങള്‍ വളരുന്നത്. |
tropopause | ക്ഷോഭസീമ. | സ്ട്രാറ്റോസ്ഫിയറും ട്രാപോസ്ഫിയറും ചേരുന്ന ഭാഗം |
troposphere | ട്രാപോസ്ഫിയര്. | troposphere |
trough (phy) | ഗര്‍ത്തം. | trough (phy) |
truncated | ഛിന്നം | അഗ്രഛേദം സംഭവിച്ച, ഉദാ: ഛിന്നവക്രം, ഛിന്ന വൃത്ത സ്തൂപിക. |
truth set | സത്യഗണം. | truth set |
truth table | മൂല്യ പട്ടിക. | പ്രതീകാത്മക തര്‍ക്കത്തില്‍ പ്രസ്താവനകളെ പട്ടികാരൂപത്തില്‍ ചിത്രീകരിക്കുന്ന രീതി. പ്രസ്താവനയ്ക്ക് നിയതമായ അര്‍ഥമുണ്ട്. ഒരു പ്രസ്താവന പ്രകടിപ്പിക്കുന്ന സംഗതി ഒന്നുകില്‍ തീര്‍ത്തും തെറ്റായിരിക്കും. അല്ലെങ്കില്‍ തികച്ചും ശരിയായിരിക്കും. ഒരു പ്രസ്താവനയുടെ യാഥാര്‍ഥ്യത്തെയോ തല്ഭിന്നത്വത്തെയോ ആ പ്രസ്താവനയുടെ യഥാര്‍ഥ മൂല്യം എന്നു വിളിക്കാം. ഒരു പ്രസ്താവന ശരിയെങ്കില്‍ യഥാര്‍ഥ മൂല്യം 1 എന്നും തെറ്റെങ്കില്‍ 0 എന്നും നിശ്ചയിച്ചിരിക്കുന്നു. ഒന്നിലധികം പ്രസ്താവനകളെ എടുത്തു കൈകാര്യം ചെയ്യേണ്ട അവസരങ്ങളില്‍ ഒരു പ്രസ്താവനയെ pഎന്നും മറ്റൊന്നിനെ r എന്നും വ്യത്യസ്ത അക്ഷരങ്ങള്‍ ഉപയോഗിച്ച് വിവേചിക്കാം. അനേകം പ്രസ്താവനകള്‍ ഒരുമിച്ചെടുക്കുമ്പോള്‍ ചിലതിന്റെ യഥാര്‍ഥ മൂല്യം 1 ഉം ചിലതിന്റേത് 0 വും ആയിരിക്കും. ഇപ്പോള്‍ സംശയം ഒഴിവാക്കാന്‍ നാമെടുക്കുന്ന ഓരോ പ്രസ്താവനയുടെയും യഥാര്‍ഥ മൂല്യം കാണിക്കുന്ന പട്ടിക തയ്യാറാക്കുന്നു. ഇതാണ് ട്രൂത്ത് ടേബിള്‍ അല്ലെങ്കില്‍ മൂല്യ പട്ടിക. |
trycarbondioxide | ട്രകാര്ബണ്ഡൈഓക്സൈഡ്. | C3O2 എന്ന രാസസൂത്രമുള്ള, നിറമില്ലാത്ത, ദുര്‍ഗന്ധമുള്ള വാതകം. |
trypsin | ട്രിപ്സിന്‍. | പാന്‍ക്രിയാസ് സ്രവത്തിലുള്ള എന്‍സൈം. പ്രാട്ടീനുകളെ ദഹിപ്പിക്കുന്നു. |
trypsinogen | ട്രിപ്സിനോജെന്. | ട്രിപ്സിനിന്റെ ആദ്യ രൂപം. ചെറുകുടലിലെ എന്ററോകൈനേസ് ആണ് ഇതിനെ ട്രിപ്സിന്‍ ആയി മാറ്റുന്നത്. |