Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
transition temperature | സംക്രമണ താപനില. | ഒരു പദാര്‍ഥം ഒരു ഫേസില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്ന താപനില. |
transitive relation | സംക്രാമബന്ധം. | A ക്ക് B യോടുള്ള ബന്ധം തന്നെയാണ് B ക്ക് C യോടെങ്കില് ആ ബന്ധം തന്നെയായിരിക്കും A ക്ക് C യോട് എന്ന തരത്തിലുള്ള ബന്ധം. ഉദാ: l1എന്ന രേഖ l2എന്ന രേഖയ്ക്ക് സമാന്തരവും l2 എന്ന രേഖ l3യ്ക്ക് സമാന്തരവുമാണെങ്കില് l1എന്ന രേഖ l3യ്ക്ക് സമാന്തരമായിരിക്കും. ഇവിടെ സമാന്തരം എന്ന ബന്ധം സംക്രാമമാണ്. എന്നാല്‍ ലംബം എന്ന ബന്ധം സംക്രാമമല്ല. |
translation | ട്രാന്സ്ലേഷന്. | പ്രാട്ടീന്‍ നിര്‍മ്മാണ വേളയില്‍ സന്ദേശക RNA ബഹു പെപ്റ്റൈഡുകളായി പകര്‍ത്തപ്പെടുന്നത്. |
translation symmetry | സ്ഥാനാന്തരണ സമമിതി. | നേര്‍രേഖയിലുള്ള സ്ഥാനാന്തരണം വ്യൂഹത്തിന്റെ സമമിതിയില്‍ മാറ്റമുണ്ടാക്കാത്ത അവസ്ഥ. |
translocation | സ്ഥാനാന്തരണം. | സസ്യശരീരത്തിലെ സംവഹന വ്യൂഹത്തിലൂടെ ജലവും അതില്‍ ലയിക്കുന്ന വസ്തുക്കളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന പ്രക്രിയ. |
transluscent | അര്‍ധതാര്യം. | പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്നത്. ഉദാ: എണ്ണ പുരട്ടിയ കടലാസ്. |
transmitter | പ്രക്ഷേപിണി. | വാര്‍ത്താവിനിമയ സങ്കേതത്തില്‍ വിദ്യുത്കാന്തിക സിഗ്നലുകളെ സൃഷ്ടിക്കുകയും പ്രഷണം ചെയ്യുകയും ചെയ്യുന്ന സംവിധാനം. |
transmutation | മൂലകാന്തരണം. | ഒരു മൂലകം റേഡിയോ ആക്റ്റീവ് ക്ഷയം മൂലം മറ്റൊന്നായി മാറുന്ന പ്രതിഭാസം. കണങ്ങള്‍ ഉപയോഗിച്ച് സംഘട്ടനം നടത്തി ഒരു മൂലകത്തെ മറ്റൊന്നാക്കി മാറ്റുന്നതാണ് കൃത്രിമ ട്രാന്സ്മ്യൂട്ടേഷന്. |
transparent | സുതാര്യം | 1. (phy). സുതാര്യം. പ്രകാശത്തെ കടത്തിവിടുന്ന. 2. (comp) സുതാര്യം. കമ്പ്യൂട്ടറില്‍ രണ്ടു ചിത്രങ്ങള്‍ ഒന്നിനുമുകളില്‍ ഒന്നായി വച്ചാല്‍ മുകളിലുള്ള ചിത്രത്തിലൂടെ അടിയിലുള്ള ചിത്രം കാണാന്‍ കഴിയുന്ന അവസ്ഥ. ഇങ്ങനെ കാണാന്‍ കഴിയാത്ത അവസ്ഥയാണ് അതാര്യം ( opaque). |
transpiration | സസ്യസ്വേദനം. | സസ്യശരീരത്തില്‍ നിന്ന് ജലം നീരാവിയായി പുറത്ത് പോകുന്ന പ്രക്രിയ. ആസ്യരന്ധ്രങ്ങളില് കൂടിയും ലെന്റിസെല്‍ വഴിയും ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ കൂടിയും ഇതു നടക്കും. |
transponder | ട്രാന്‍സ്പോണ്ടര്‍. | ഒരു ഉപഗ്രഹത്തില്‍ സിഗ്നലുകള്‍ സ്വീകരിക്കുന്നതിനും അയക്കുന്നതിനുമായുള്ള ഉപകരണം. ട്രാന്‍സ്മിറ്റര്‍-റിസ്പോണ്ടര്' എന്നത് ചുരുങ്ങിയാണ് ട്രാന്‍സ്പോണ്ടര്‍ എന്ന പദമുണ്ടായത്. |
transpose | പക്ഷാന്തരണം | പക്ഷാന്തരിതം. 1. ഒരു സമവാക്യത്തില്‍, സമചിഹ്നത്തിന്റെ ഒരു വശത്തുനിന്ന് ഒരു രാശിയെ മറുവശത്തേക്ക് മാറ്റല്‍. ഇങ്ങനെ മാറ്റുമ്പോള്‍ രാശിയുടെ ചിഹ്നം മാറ്റേണ്ടതുണ്ട്. 2. ഒരു മാട്രിക്സിലെ വരികളെ നിരകളായും നിരകളെ വരികളായും മാറ്റിയാല്‍ കിട്ടുന്ന പുതിയ മാട്രിക്സ്. |
transposon | ട്രാന്‍സ്പോസോണ്‍. | ക്രാമസോമിലെ ഏതെങ്കിലും ഒരു സ്ഥലത്ത് ചേരാനും പിന്നീട് അവിടെനിന്നും മറ്റൊരുസ്ഥലത്തേക്ക് മാറാനും കഴിവുള്ള ജനിതകകണങ്ങള്. ഇത്തരം ജനിതകകണങ്ങളെ പലതരം ജീവികളിലും കണ്ടെത്തിയിട്ടുണ്ടെങ്കിലും ബാക്ടീരിയങ്ങളില്‍ കാണുന്നതിനെയാണ് ട്രാന്‍സ്പോസോണ്‍ എന്നു പറയുന്നത്. |
transuranic elements | ട്രാന്സ്യുറാനിക മൂലകങ്ങള്‍. | യുറേനിയത്തേക്കാള്‍ ഉയര്‍ന്ന അണുസംഖ്യയുള്ള മൂലകങ്ങള്‍. ഇവ കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടവയാണ്. ഉദാ: പ്ലൂട്ടോണിയം ( Pu23994), നെപ്റ്റ്യൂണിയം ( Np23993). ഇപ്പോള്‍ ആറ്റമിക സംഖ്യ 118 വരെയുള്ള 26 ട്രാന്‍സ്യുറാനിക് മൂലകങ്ങള്‍ കണ്ടെത്തി പേരുകള്‍ നല്‍കിയിട്ടുണ്ട്. അനുബന്ധം (മൂലകപ്പട്ടിക) നോക്കുക. |
transversal | ഛേദകരേഖ. | ഒന്നിലധികം രേഖകളെ ഛേദിക്കുന്ന രേഖ. |
transverse wave | അനുപ്രസ്ഥ തരംഗങ്ങള്‍. | തരംഗസഞ്ചാര ദിശയ്ക്ക് ലംബമായ ദിശയില്‍ മാധ്യമകണങ്ങള് കമ്പനം ചെയ്യുന്ന രീതിയിലുള്ള തരംഗങ്ങള്‍. ഇടതുനിന്ന് വലത്തോട്ട് തരംഗം സഞ്ചരിക്കുമ്പോള്‍ ജലോപരിതലത്തിലുള്ള ഒരു കോര്‍ക്ക് ജലതന്മാത്രകള്ക്കൊപ്പം മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്നു. ചിത്രത്തില്‍ മുറിയാത്ത രേഖ തരംഗപ്രയാണത്തിന്റെ ഒരു നൈമിഷിക അവസ്ഥയെയും മുറിഞ്ഞ രേഖ അല്പസമയത്തിനു ശേഷമുള്ള അവസ്ഥയെയും കാണിക്കുന്നു. ജലതന്മാത്രകള്ക്ക് ഇടത്ത് നിന്ന് വലത്തോട്ട് വിസ്ഥാപനം നടക്കുന്നില്ലെങ്കിലും ഗര്‍ത്തങ്ങളും ശൃംഗങ്ങളും മുന്നോട്ടു നീങ്ങുന്നു. |
trapezium | ലംബകം. | ഒരു ജോഡി എതിര്‍വശങ്ങള്‍ സമാന്തരങ്ങളായ ചതുര്‍ഭുജം. |
travelling wave | പ്രഗാമിതരംഗം. | ഒരു സ്രാതസ്സില്‍ നിന്ന് ഊര്‍ജം വഹിച്ചുകൊണ്ട് പുറത്തേയ്ക്ക് പ്രസരിക്കുന്ന തരംഗം. cf. standing wave. |
triad | ത്രയം | ത്രികം. മൂന്നെണ്ണം ചേര്‍ന്നത്. |
triangle | ത്രികോണം. | മൂന്ന് രേഖാഖണ്ഡങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന സംവൃത രൂപം. വശങ്ങളെ ആസ്പദമാക്കി സമഭുജ ത്രികോണം, സമപാര്‍ശ്വ ത്രികോണം, വിഷമഭുജത്രികോണം എന്നും കോണുകളെ ആസ്പദമാക്കി ന്യൂനത്രികോണം, മട്ടത്രികോണം, ബൃഹത് ത്രികോണം എന്നും തരം തിരിക്കുന്നു. |