Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
triangular matrix | ത്രികോണ മെട്രിക്സ് | ഒരു സമചതുര മാട്രിക്സിലെ വികര്‍ണ്ണത്തിന് താഴെ അല്ലെങ്കില്‍ മുകളില്‍ ഉള്ള എല്ലാ അംഗങ്ങളും പൂജ്യമായ മാട്രിക്സ്. |
triangulation | ത്രിഭുജനം. | നിശ്ചിത അകലത്തിലുള്ള രണ്ട് സ്ഥാനങ്ങളില്‍ നിന്ന് ഒരു വസ്തുവിലേക്കുള്ള കോണുകള്‍ അളന്ന് വസ്തുവിലേക്കുള്ള ദൂരം തിട്ടപ്പെടുത്തുന്ന ജ്യാമിതീയ രീതി. ഉദാ; ഭൂമിയിലെ രണ്ട് സ്ഥാനങ്ങളില്‍ നിന്ന് ഒരു ഗ്രഹത്തിലേക്കുള്ള കോണുകള്‍ ഒരേ സമയത്ത് അളന്ന് ഗ്രഹത്തിലേക്കുള്ള ദൂരം കണക്കാക്കാം. ഭൂമിയുടെ പരിക്രമണ പഥത്തില്‍ നിന്ന് 6 മാസം ഇടവിട്ട് ഒരു നക്ഷത്രത്തിലേക്കുള്ള കോണളന്ന് നക്ഷത്രദൂരവും കണക്കാക്കാം. |
Triassic period | ട്രയാസിക് മഹായുഗം. | മീസൊസോയിക് കല്പത്തിന്റെ ആദ്യകാലഘട്ടം. ഉദ്ദേശം 23 കോടി വര്‍ഷം മുമ്പ് ആരംഭിച്ചു. 19 കോടി വര്‍ഷം മുമ്പ് വരെ നീണ്ടു നിന്നു. തരുണാസ്ഥി മത്സ്യങ്ങളുടെ വൈവിധ്യവും അംഗസംഖ്യയും കുറഞ്ഞ് ആദിമ ഉഭയജീവികളുടെയും ഉരഗങ്ങളുടെയും സംഖ്യ വര്‍ദ്ധിച്ചത് ഈ കാലഘട്ടത്തിലായിരുന്നു. |
trichome | ട്രക്കോം. | കോശങ്ങളില്‍ നിന്ന് പുറത്തേക്ക് വളര്ന്നുനില്ക്കുന്ന രോമസദൃശമായ പ്രവര്‍ധം. |
tricuspid valve | ത്രിദള വാല്‍വ്. | സസ്തനങ്ങളുടെ ഹൃദയത്തിന്റെ വലതു മേലറയില്‍ നിന്ന് വലതു കീഴറയിലേക്കുള്ള കവാടത്തില്‍ സ്ഥിതി ചെയ്യുന്ന വാല്‍വ്. ഇതിന് മൂന്ന് ദളങ്ങളുണ്ട്. |
trigonometric identities | ത്രികോണമിതി സര്വസമവാക്യങ്ങള്. | ത്രികോണമിതിയിലെ ഏകക ങ്ങള് ഉള്‍ക്കൊള്ളുന്ന സര്വസമവാക്യങ്ങള്. ഉദാ: Sin2A+Cos2A=1 Sec2A- tan2A=1 Cos2A=Cos2A-Sin2A. |
trigonometric ratios | ത്രികോണമീതീയ അംശബന്ധങ്ങള്‍. | ഒരു മട്ടത്രികോണത്തിന്റെ ഭുജങ്ങളെ അനുപാതമാക്കി, ഒരു കോണ്‍ ചരമായെടുത്ത് നിര്‍വ്വചിക്കപ്പെടുന്ന ആറു ഏകദങ്ങളായ സൈന്‍, കൊസൈന്‍, ടാന്‍ജന്റ്, സീക്കന്റ്, കൊസീക്കന്റ്, കോടാന്ജന്റ് എന്നിവ. sin, cos, tan, sec, cosec, cot എന്നിങ്ങനെ കുറിക്കുന്നു. ത്രികോണം ABC യില്‍ B=900 ആയാല്‍ A യുടെ വിവിധ ത്രികോണമിതീയ ഏകദങ്ങള്‍ പട്ടികയില്‍ കൊടുത്തിരിക്കുന്നു. മട്ടത്രികോണത്തിനു പകരം വൃത്തവുമായി ബന്ധപ്പെടുത്തി ഇവയെ നിര്‍വചിക്കുമ്പോള്‍ ത്രികോണമിതീയ ഏകദങ്ങള്‍ ( trigonometric functions) ലഭിക്കും. ഇതിന് circular functions എന്നും പേരുണ്ട്. |
trigonometry | ത്രികോണമിതി. | ത്രികോണങ്ങളുടെ അളവുകളുമായി ബന്ധപ്പെട്ട് ഉടലെടുത്ത പഠനശാഖ. ഗ്രീക്ക് ഭാഷയിലെ trigon (ത്രികോണം) metron (അളവ്) എന്നീ പദങ്ങള്‍ ചേര്‍ന്നാണ് ഈ വാക്കുണ്ടായത്. |
trihedral | ത്രിഫലകം. | ഒരേ സമതലത്തിലല്ലാത്ത മൂന്നു നേര്‍രേഖകള്‍ ഒരു ബിന്ദുവില്‍ സന്ധിച്ചുണ്ടാകുന്ന രൂപം. |
trihybrid | ത്രിസങ്കരം. | മൂന്ന് ജീനുകള്‍ വിഷമയുഗ്മകം ആയ ജീവി. |
trilobites | ട്രലോബൈറ്റുകള്‍. | വംശമറ്റുപോയ ഒരിനം ആര്‍ത്രാപോഡുകള്‍. |
trinomial | ത്രിപദം. | മൂന്നു പദങ്ങളുള്ള വ്യഞ്ജകം ഉദാ: 4x3-2xy2+3y2. |
triode | ട്രയോഡ്. | മൂന്ന് ഇലക്ട്രാഡുകള്‍ ഉള്ള ഒരു തെര്‍മയോണിക് വാല്‍വ്. കാഥോഡ്, ആനോഡ്, ഗ്രിഡ് എന്നിവയാണ് ഈ ഇലക്ട്രാഡുകള്‍. കാഥോഡ് ഇലക്ട്രാണുകളെ ഉത്സര്‍ജിക്കുന്നു. ആനോഡ് ഇലക്ട്രാണുകളെ സ്വീകരിക്കുന്നു. കാഥോഡില്‍ നിന്ന് ആനോഡിലേക്കുള്ള ഇലക്ട്രാണ്‍ ഒഴുക്കിനെ നിയന്ത്രിക്കുക എന്നതാണ് ഗ്രിഡിന്റെ ധര്‍മ്മം. പ്രവര്‍ധകമായി പ്രവര്‍ത്തിക്കുവാന്‍ ട്രയോഡിനു കഴിയും. |
triple junction | ത്രിമുഖ സന്ധി. | മൂന്നു ഫലകങ്ങളുടെ അതിരുകള്‍ യോജിക്കുന്ന കേന്ദ്രം. ശക്തിയേറിയ ഭൂകമ്പ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാണിവ. |
triple point | ത്രിക ബിന്ദു. | ഒരു പദാര്‍ഥത്തിന്റെ ഖര, ദ്രാവക, വാതകാവസ്ഥകള്‍ സംതുലനാവസ്ഥയില്‍ നിലനില്‍ക്കുന്ന താപനില. പ്രമാണമര്ദ്ദത്തിലെ ജലത്തിന്റെ ത്രികബിന്ദുവാണ് 273.16K. phase diagram നോക്കുക. |
triplet | ത്രികം. | 1. മൂന്നെണ്ണം ചേര്‍ന്ന ഗണം. 2. ഒന്നിച്ചു പിറന്ന മൂന്നു കുഞ്ഞുങ്ങള്‍. |
triploblastic | ത്രിസ്തരം. | എന്‍ഡോഡെര്‍മിസ്, എപ്പിഡെര്‍മിസ്, മീസോഡേം എന്നീ മൂന്ന് പ്രാഥമിക ഭ്രൂണ കോശപാളികളോടുകൂടിയ ജന്തുക്കളെ പരാമര്‍ശിക്കുന്ന വിശേഷണ പദം. ഏകകോശജീവികള്‍, സ്പോഞ്ചുകള്‍, സീലന്ററേറ്റുകള്‍ എന്നിവ ഒഴികെയുള്ള ബഹുകോശജന്തുക്കളെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു. |
triploid | ത്രിപ്ലോയ്ഡ്. | മൂന്ന് സെറ്റ് ക്രാമസോമുകള്‍ ഉള്‍ക്കൊള്ളുന്ന കോശത്തെ അല്ലെങ്കില്‍ ജീവിയെ സൂചിപ്പിക്കുന്ന പദം. |
tris | ട്രിസ്. | ഏതെങ്കിലും രാസികഗ്രൂപ്പ് മൂന്നു തവണ ഒരു തന്മാത്രയില് ഉണ്ടെങ്കില്‍ അതിന്റെ നാമത്തില്‍ ചേര്‍ക്കുന്ന മുന്‍കുറിപ്പ്. ഉദാ: ട്രിസ് അമിനോമീഥെയ്ന് (HOCH2)3 CNH2. |
trisection | സമത്രിഭാജനം. | മൂന്നു തുല്യഭാഗങ്ങളാക്കി ഭാഗിക്കല്. |