Malayalam Science Dictionary with meaning of 6018 science terms in Malayalam.


English wordMalayalam WordMeaning
ATPഎ ടി പിAdenosine Triphosphate എന്നതിന്റെ ചുരുക്കം. ശരീരത്തില്‍ ഊര്‍ജകറന്‍സിയായി പ്രവര്‍ത്തിക്കുന്നു.
atriumഏട്രിയം ഓറിക്കിള്‍1. കശേരുകികളുടെ ഹൃദയത്തിന്റെ മേലറ. മത്സ്യങ്ങളില്‍ ഒരു ഏട്രിയവും മറ്റുള്ളവയില്‍ രണ്ട്‌ ഏട്രിയങ്ങളുമാണുള്ളത്‌. രണ്ട്‌ ഏട്രിയങ്ങള്‍ക്കിടയ്‌ക്ക്‌ ഒരു ഭിത്തിയുണ്ട്‌. 2. ആംഫിയോക്‌സസ്‌, ട്യൂണിക്കേറ്റുകള്‍ ഇവയില്‍ ഗില്‍പഴുതുകളുടെ പുറത്തായി ഉള്ള പ്രത്യേക അറ. ഇത്‌ പുറത്തേക്ക്‌ തുറക്കുന്നു.
atropineഅട്രാപിന്‍നിറമില്ലാത്തതും വിഷപ്രഭാവമുള്ളതും ജലത്തില്‍ ലയിക്കാത്തതുമായ ഒരു ക്രിസ്റ്റലീയ ആല്‍ക്കലോയ്‌ഡ്‌ C17H23NO3. അട്രാപ്പാ ബലഡോണ എന്ന ശാസ്‌ത്രനാമമുള്ള ചെടിയില്‍ നിന്ന്‌ ലഭിക്കുന്നു. ഉദര സംബന്ധമായ രോഗങ്ങള്‍ക്കും കണ്ണിനുള്ള ചില മരുന്നുകളിലും ഉപയോഗിക്കുന്നു. smooth muscles ന്റെ അനിയന്ത്രിതമായ ചലനത്താല്‍ ഉണ്ടാകുന്ന ശക്തമായ വേദന കുറയ്‌ക്കാനായുള്ള ഔഷധമായാണ്‌ പ്രധാന ഉപയോഗം ( antispasmodic)
attenuationക്ഷീണനംതീവ്രതയില്‍ വരുന്ന കുറവ്‌. ഉദാ: acoustic attenuation- ശബ്‌ദ ക്ഷീണനം.
attoഅറ്റോ1018എന്നു സൂചിപ്പിക്കുന്ന ഉപസര്‍ഗം.
attritionഅട്രീഷന്‍കാറ്റ്‌ വഹിച്ചുകൊണ്ടു വരുന്ന ഖരകണികകള്‍ പരസ്‌പരം കൂട്ടിമുട്ടി പൊടിയാക്കപ്പെടുന്ന പ്രവര്‍ത്തനം.
AUഎ യു Astronomical Unit എന്നതിന്റെ ചുരുക്കം.
audio frequencyശ്രവ്യാവൃത്തിമനുഷ്യകര്‍ണങ്ങള്‍ക്ക്‌ ശ്രവിക്കാന്‍ കഴിയുന്ന ആവൃത്തി സംഘാതം. ഇത്‌ 20Hz - 20000 Hz ന്‌ ഇടയിലാണ്‌. AF എന്ന്‌ ചുരുക്കം. ഇതേ ആവൃത്തിയുള്ള വിദ്യുത്‌ സിഗ്നലുകളെ ഉച്ചഭാഷിണി ഉപയോഗിച്ച്‌ നേരിട്ട്‌ ശബ്‌ദതരംഗങ്ങളാക്കി മാറ്റാം. അതിനാല്‍ അവയെ AF തരംഗങ്ങള്‍ എന്നും പറയാറുണ്ട്‌.
auditory canalശ്രവണ നാളംബാഹ്യകര്‍ണ്ണത്തില്‍ നിന്നോ ശരീരോപരിതലത്തില്‍ നിന്നോ മധ്യകര്‍ണ്ണത്തിലേക്കുള്ള നാളം. ശബ്‌ദവീചികള്‍ ഇതിലൂടെ സഞ്ചരിച്ച്‌ കര്‍ണ്ണസ്‌തരത്തിലെത്തുന്നു.
aureoleഓറിയോള്‍(geography) ഒരു ആഗ്നേയ ശിലാപടലത്തെ വലയം ചെയ്‌ത്‌ സ്ഥിതിചെയ്യുന്നതും അതുകൊണ്ടുതന്നെ കായാന്തരണം സംഭവിച്ചതുമായ ശിലാമേഖല.
aureoleപരിവേഷം(astronomy) സൂര്യനോ ചന്ദ്രനോ ചുറ്റും ചിലപ്പോള്‍ ദൃശ്യമാകുന്ന പ്രഭാവലയം.
auricleഓറിക്കിള്‍ഹൃദയത്തിന്റെ മേലറ. atrium നോക്കുക.
auroraധ്രുവദീപ്‌തിധ്രുവപ്രദേശത്തോടു ചേര്‍ന്ന്‌ രാത്രികാലങ്ങളില്‍ ഉന്നതാന്തരീക്ഷത്തില്‍ കാണപ്പെടുന്ന വര്‍ണശബളമായ പ്രകാശം. ബാഹ്യാകാശത്തുനിന്ന്‌, പ്രത്യേകിച്ച്‌ സൂര്യനില്‍ നിന്ന്‌ വരുന്ന ചാര്‍ജിത കണങ്ങള്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ അകപ്പെട്ട്‌ ധ്രുവങ്ങളിലെത്തി അവിടുത്തെ വായു തന്മാത്രകളുമായി പ്രതിപ്രവര്‍ത്തിക്കുന്നതാണ്‌ ധ്രുവദീപ്‌തിക്ക്‌ കാരണം. ദക്ഷിണ ധ്രുവപ്രദേശത്ത്‌ കാണുന്നതിനെ aurora australis എന്നും ഉത്തര ധ്രുവപ്രദേശത്ത്‌ കാണുന്നതിനെ aurora borealis എന്നും പറയുന്നു.
autecologyസ്വപരിസ്ഥിതിവിജ്ഞാനംഒരു സ്‌പീഷീസിന്റെ പരിസ്ഥിതി വിജ്ഞാനം. ജീവസമൂഹത്തിന്റെ പരിസ്ഥിതി വിജ്ഞാനത്തില്‍ നിന്ന്‌ വ്യത്യസ്‌തമാണിത്‌.
auto immunityഓട്ടോ ഇമ്മ്യൂണിറ്റിശരീരത്തില്‍ത്തന്നെയുള്ള ചില പ്രത്യേക പ്രാട്ടീനുകളുമായി പ്രതിപ്രവര്‍ത്തിച്ച്‌ സ്വപ്രതിവസ്‌തുക്കള്‍ ഉണ്ടാകുന്ന അവസ്ഥ. ഇതിന്റെ കാരണം മനസ്സിലായിട്ടില്ല.
auto-catalysisസ്വ-ഉല്‍പ്രരണംഒരു രാസപ്രവര്‍ത്തനത്തിലെ ഉല്‍പന്നം തന്നെ ഉല്‍പ്രരക മായി പ്രവര്‍ത്തിക്കുന്നത്‌. ഉദാ: പൊട്ടാസിയം പെര്‍മാംഗനേറ്റും ഓക്‌സാലിക്‌ ആസിഡും തമ്മില്‍ അമ്ലമാധ്യമത്തിലുള്ള പ്രവര്‍ത്തനം. ഇവിടെ ഉല്‍പന്നങ്ങളില്‍ ഒന്നായ മാംഗനീസ്‌ അയോണുകള്‍ ( Mn2+) ആണ്‌ സ്വ ഉല്‍പ്രരകം.
autoclaveഓട്ടോ ക്ലേവ്‌1. ഉരുക്കുകൊണ്ട്‌ നിര്‍മ്മിച്ചിട്ടുള്ള ഒരു പാത്രം. രാസ അഭിക്രിയകളും ശുദ്ധീകരണവും നടത്താന്‍ ഉപയോഗിക്കുന്നു. 2. ശസ്‌ത്രക്രിയോപകരണങ്ങള്‍, കുത്തിവെക്കാനുള്ള സൂചി, കള്‍ച്ചര്‍ മാധ്യമം എന്നിവയെ അണുമുക്തമാക്കാന്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ കൊണ്ടുള്ള ഉപകരണം. നീരാവി കൂടിയ മര്‍ദത്തില്‍ പ്രയോഗിച്ചാണ്‌ ഇതു സാധിക്കുന്നത്‌. നീരാവി ഉത്‌പാദിപ്പിച്ച്‌ കൂടിയ മര്‍ദത്തില്‍ പ്രത്യേക അറയില്‍ നിലനിര്‍ത്താനാവശ്യമായ രീതിയില്‍ നിര്‍മ്മിച്ചെടുത്ത സ്റ്റീലിന്റെ ഉപകരണമാണിത്‌.
autoeciousഏകാശ്രയിജീവിതചക്രം ഒരേ അതിഥി സസ്യത്തില്‍ തന്നെ പൂര്‍ത്തിയാക്കുന്ന പരാദം. ഉദാ: റസ്റ്റ്‌ ഫംഗസ്‌.
autogamyസ്വയുഗ്മനംഒരേ ജനിതക ഘടനയുള്ള ലിംഗകോശങ്ങള്‍ തമ്മിലുള്ള യുഗ്മനം.
autolysisസ്വവിലയനംകോശങ്ങളിലെ ആന്തരിക എന്‍സൈമുകളുടെ പ്രവര്‍ത്തനം കൊണ്ട്‌ അവയിലെ തന്നെ കോശഘടനകളെ വിഘടിപ്പിക്കുന്ന പ്രക്രിയ.
Page 28 of 301 1 26 27 28 29 30 301
Close