ഓട്ടോ ക്ലേവ്
1. ഉരുക്കുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഒരു പാത്രം. രാസ അഭിക്രിയകളും ശുദ്ധീകരണവും നടത്താന്‍ ഉപയോഗിക്കുന്നു. 2. ശസ്‌ത്രക്രിയോപകരണങ്ങള്‍, കുത്തിവെക്കാനുള്ള സൂചി, കള്‍ച്ചര്‍ മാധ്യമം എന്നിവയെ അണുമുക്തമാക്കാന്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ കൊണ്ടുള്ള ഉപകരണം. നീരാവി കൂടിയ മര്‍ദത്തില്‍ പ്രയോഗിച്ചാണ് ഇതു സാധിക്കുന്നത്. നീരാവി ഉത്‌പാദിപ്പിച്ച് കൂടിയ മര്‍ദത്തില്‍ പ്രത്യേക അറയില്‍ നിലനിര്‍ത്താനാവശ്യമായ രീതിയില്‍ നിര്‍മ്മിച്ചെടുത്ത സ്റ്റീലിന്റെ ഉപകരണമാണിത്.