tensor

ടെന്‍സര്‍.

അദിശം, സദിശം എന്നിവ പോലെ ഭൗതിക രാശികളുടെ ദൈശിക ആശ്രിതത്വം പ്രകടമാക്കുന്ന ഗണിത സവിശേഷത. ദിശയെ ആശ്രയിക്കാത്ത അദിശങ്ങള്‍ പൂജ്യം റാങ്ക്‌ ടെന്‍സര്‍ ആയും ഒറ്റ ദിശയെ ആശ്രയിക്കുന്ന സദിശങ്ങള്‍ ഏകറാങ്ക്‌ ടെന്‍സര്‍ ആയും നിര്‍വചിക്കാം. ഒരു ഭൗതികരാശിയെ നിര്‍വചിക്കാന്‍ എത്ര ദിശകള്‍ വേണോ അതായിരിക്കും അതിനെ പ്രതിനിധീകരിക്കുന്ന ടെന്‍സറിന്റെ റാങ്ക്‌. ഉദാ: ഒരു ബലം പ്രയോഗിച്ചാല്‍ ക്രിസ്റ്റലില്‍ സൃഷ്‌ടിക്കപ്പെടുന്ന പ്രതിബലം ( stress) ഒരു രണ്ടാം റാങ്ക്‌ ടെന്‍സറാണ്‌.

More at English Wikipedia

Close