Malayalam Science Dictionary with meaning of 6018 science terms in Malayalam.
English word | Malayalam Word | Meaning |
---|---|---|
siphonostele | സൈഫണോസ്റ്റീല്. | സസ്യശരീരത്തില്‍ മധ്യത്തിലുള്ള മജ്ജയ്ക്കു ചുറ്റും, സൈലവും ഫ്ളോയവും സംകേന്ദ്രസിലിണ്ടറായി കാണുന്ന സ്റ്റീല്‍. |
Sirius | സിറിയസ് | രുദ്രന്. ബൃഹത് ശ്വാനന് ( Canis Major) എന്ന നക്ഷത്ര മണ്ഡലത്തിലെ ഒരു നക്ഷത്രം. ഭൂമിയില്‍ നിന്ന് കാണാവുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ്. Dog star എന്നും പേരുണ്ട്. |
skeletal muscle | അസ്ഥിപേശി. | അസ്ഥികളെ ചലിപ്പിക്കുന്ന പേശികള്‍. ഓരോ അസ്ഥിപേശിയും സംയോജകകലകൊണ്ടുള്ള അതിസൂക്ഷ്മങ്ങളായ അനേകം പേശീനാരുകളുടെ സഞ്ചയമാണ്. |
skin | ത്വക്ക് . | ജന്തുശരീരത്തിലെ ബാഹ്യപാളി. അധിചര്‍മം, ചര്‍മം എന്നീ പാളികള്‍ ചേര്‍ന്നതാണ് ഇത്. |
skin effect | സ്കിന്‍ ഇഫക്റ്റ് ചര്മപ്രഭാവം. | പ്രത്യാവര്‍ത്തി വൈദ്യുത ധാര ഒരു കമ്പിയിലൂടെ പ്രവഹിക്കുമ്പോള്‍ കമ്പിയുടെ അകത്തുള്ളതിലും അധികം ധാരാ തീവ്രത അതിന്റെ ഉപരിതലത്തിലാണ്. ഉപരിതലത്തിലെ ധാരാതീവ്രത ആവൃത്തിക്കനുസരിച്ച് വര്‍ദ്ധിക്കുന്നു. അങ്ങനെ വളരെ ഉയര്‍ന്ന ആവൃത്തിയില്‍ വൈദ്യുത ധാരാ പ്രവാഹം ഉപരിതലത്തില്‍ മാത്രമായിരിക്കും. |
skull | തലയോട്. | കശേരുകികളുടെ തലയിലെ അസ്ഥികൊണ്ടുള്ള ചട്ടക്കൂട്. മസ്തിഷ്ക പേടകവും വദനാസ്ഥികളും ചേര്‍ന്ന വ്യൂഹമാണ് ഇത്. |
sky waves | വ്യോമതരംഗങ്ങള്. | അയണമണ്ഡലത്തില്‍ നിന്ന് പ്രതിഫലിച്ച് പ്രസരിക്കുന്ന റേഡിയോ തരംഗങ്ങള്‍. ഹ്രസ്വതരംഗങ്ങളുപയോഗിച്ച് വിദൂരദേശങ്ങളിലേക്ക് പ്രഷണം സാധ്യമാക്കുന്നത് അയണമണ്ഡലത്തില്‍ പ്രതിഫലിച്ച് ഭൂമിയിലേക്ക് മടങ്ങുന്ന ഇത്തരം തരംഗങ്ങളാണ്. |
slag | സ്ലാഗ്. | ഫ്ളക്സ് ചേര്‍ത്ത് ചൂടാക്കുമ്പോള്‍ ഒരു അയിരിലെ മാലിന്യങ്ങളും ഫ്ളക്സും ചേര്‍ന്ന് ഉണ്ടാകുന്ന, എളുപ്പത്തില്‍ ഉരുകുന്ന പദാര്‍ഥം. അയിരിലെ മാലിന്യം+ഫ്ളക്സ്=സ്ലാഗ്. |
slant height | പാര്‍ശ്വോന്നതി | ചരിവുയരം. ചരിഞ്ഞ പ്രതലത്തോടുകൂടിയ ഘനരൂപത്തിന്, ആധാരതലത്തില്‍ നിന്ന് ശീര്‍ഷത്തിലേക്ക് പ്രതലത്തിലൂടെയുള്ള ഉയരം. ഒരു വൃത്ത സ്തൂപികയുടെ വ്യാസാര്‍ധം r ഉം ഉന്നതി h ഉം ആയാല്‍ പാര്‍ശ്വോന്നതി. √h2+r2 ആകുന്നു. ഒരു സമചതുരസ്തൂപികയുടെ ഉന്നതി h ഉം അടിഭാഗത്തിന്റെ വശം 2a യും ആയാല്‍ പാര്‍ശ്വോന്നതി √h2+a2 ആണ്. |
slate | സ്ലേറ്റ്. | ഒരിനം കായാന്തരിത ശില. കളിമണ്ണ്, ഷെയ്ല്‍ എന്നിവയുടെ താപീയ കായാന്തരണത്തിന്റെ ഫലമായി രൂപം കൊള്ളുന്നു. |
sleep movement | നിദ്രാചലനം. | ചില സസ്യങ്ങളുടെ ഇലകള്‍ വൈകുന്നേരം കൂമ്പി അടയുന്നത്. |
sliding friction | തെന്നല്‍ ഘര്‍ഷണം. | ഒരു വസ്തു മറ്റൊരു വസ്തുവിന്മേല് തെന്നി നീങ്ങുമ്പോഴുണ്ടാകുന്ന ഘര്‍ഷണം. |
slimy | വഴുവഴുത്ത. | ഉദാ: വഴുവഴുത്ത പ്രതലം. |
slope | ചരിവ്. | വക്രത്തിന്റെ നിര്‍ദിഷ്ട ബിന്ദുവിലെ സ്പര്‍ശരേഖയും x അക്ഷത്തിന്റെ ധനദിശയുമായുള്ള കോണിന്റെ ടാര്‍ജന്റ് അളവ്. ഒരു രേഖയിലെ രണ്ട് ബിന്ദുക്കള്‍ ( x1, y1), (x2, y2) ഇവയായാല്‍ രേഖയുടെ ചരിവ് ആയിരിക്കും. |
slump | അവപാതം. | ശ്ലഥമായ അവസാദ ശിലകള്‍ താഴേക്ക് ഊര്‍ന്നുവീഴല്‍. ഭൂകമ്പങ്ങള്‍ ഇതിനു കാരണമാകാറുണ്ട്. |
smelting | സ്മെല്‍റ്റിംഗ്. | അയിരില്‍ നിന്ന് ലോഹം വേര്‍തിരിച്ചെടുക്കുന്ന ഒരു പ്രക്രിയ. ഏതെങ്കിലും നിരോക്സീകാരിയും (ഉദാ: കാര്‍ബണ്‍) ഒരു ഫ്ളക്സും (ഉദാ: ചുണ്ണാമ്പുകല്ല്) ചേര്‍ത്ത് അയിര് അനുയോജ്യമായ ചൂളയിലിട്ട് ഉയര്‍ന്ന താപനിലയിലേക്ക് ചൂടാക്കുന്നു. |
smog | പുകമഞ്ഞ്. | പുകയും മഞ്ഞും കൂടി ചേര്‍ന്നത്. വ്യവസായ മേഖലയില്‍ സാധാരണയായി കാണപ്പെടുന്ന ഒരു പരിസരമലിനീകരണ പ്രതിഭാസം. |
smooth muscle | മൃദുപേശി | രക്തക്കുഴലുകളുടെയും ദഹനേന്ദ്രിയ വ്യവസ്ഥയുടെയും ഭിത്തികളില്‍ കാണുന്ന അനൈച്ഛിക പേശി. |
SMPS | എസ് | Switching mode power supply എന്നതിന്റെ ചുരുക്കം. കമ്പ്യൂട്ടറിന് പവര്‍ നല്കാനുപയോഗിക്കുന്ന പ്രത്യേകതരം പവര്‍ യൂണിറ്റ്. ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് പകരം IC കള്‍ ആണ് പവര്‍ നിയന്ത്രണം നടത്തുന്നത്. |
SMS | എസ് എം എസ്. | Short Messaging Service എന്നതിന്റെ ചുരുക്കം. മൊബൈല്‍ ഫോണുകള്‍ തമ്മില്‍ സന്ദേശങ്ങള്‍ ലിഖിത രൂപത്തില്‍ അയയ്ക്കുന്ന രീതി. |